കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എതിര്‍ക്കാന്‍ കഴിയില്ലേങ്കില്‍ സ്ത്രീകള്‍ കീഴടങ്ങിയേക്കണം.. മുന്‍ ഡിജിപിയുടെ പ്രസ്താവന വിവാദമാകുന്നു

  • By Desk
Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ ബസ്സില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായ നിര്‍ഭയയുടെ അമ്മ ആശാദേവിയെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ കര്‍ണാടക മുന്‍ ഡിജിപി എച്ച്ടി സാങ്ലിയാന വിവാദത്തില്‍ . നിര്‍ഭയയുടെ അമ്മയ്ക്ക് നല്ല ആകാരവടിവാണെന്നും അപ്പോള്‍ മകള്‍ എത്ര സുന്ദരി ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോയെന്നുമായിരുന്നു ഡിജിപി പറഞ്ഞത്. ആശാദേവി ഉള്‍പ്പെടെയുള്ള സ്ത്രീകളെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഡിജിപി ഇങ്ങനെ പറഞ്ഞത്.

nirbaya

കീഴടക്കപ്പെട്ടാല്‍ കീഴടങ്ങിക്കൊടുക്കണം. കേസൊക്കെ പിന്നീട് നോക്കാം. അങ്ങനെ കീഴടങ്ങിയാല്‍ കുറഞ്ഞപക്ഷം കൊല്ലപ്പെടാതെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമല്ലോയെന്നും ഡിജിപി ചോദിച്ചു എന്നാല്‍ ഡിജിപിയുടെ പ്രസ്താവന തങ്ങളെ ഞെട്ടിച്ചുവെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ഓരോ ദിവസവും രാജ്യത്ത് നിരവധി പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയാകുന്നതെന്നും പീഡനത്തിന് ഇരയാകുന്ന ഓരോ പെണ്‍കുട്ടിയെ ഓര്‍ക്കുമ്പോഴും തനിക്ക് തന്‍റെ മകളെയാണ് ഓര്‍മ്മവരാറുള്ളതെന്നും നിര്‍ഭയയുടെ അമ്മ ആശാദേവി പറഞ്ഞു. എന്നാല്‍ പീഡനക്കേസുകളില്‍ പ്രതിയാകുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭ്യമാക്കാന്‍ നമ്മുടെ നിയമ സംവിധാനത്തിന് ഇപ്പോഴും സാധിക്കാത്തത് എന്തേയെന്നും അവര്‍ ചോദിച്ചു. നിര്‍ഭയയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയവര്‍ പോലും ഇപ്പോഴും അവര്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചിട്ടില്ലെന്നും ആശാദേവി പറഞ്ഞു.

English summary
A former top cop of Karnataka has landed in a massive controversy after he said that Asha Devi, the mother of the Delhi 16 gang-rape and murder victim, had a ‘great physique’ and he could ‘just imagine how beautiful her daughter would have been.’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X