നടിയെ കൊന്ന് ടാങ്കില്‍ തള്ളി; തല വെട്ടിയെടുത്ത് വലിച്ചെറിഞ്ഞു!! ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ക്രൂരത

മുംബൈ: യുവനടി മീനാക്ഷി ഥാപ്പയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് രണ്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണെന്ന് കോടതി കണ്ടെത്തി. ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവത്തില്‍ പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പണത്തിന് വേണ്ടിയാണ് പ്രതികള്‍ നടിയെ തട്ടിക്കൊണ്ടുപോയതും ക്രൂരമായി കൊലപ്പെടുത്തിയതും. ഉത്തര്‍ പ്രദേശില്‍ വച്ചാണ് കൊലപാതകം നടന്നത്.
നടി ധനികയാണെന്ന് ബോധ്യമായ സഹപ്രവര്‍ത്തകരാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. നടിയുടെ തലയും ഉടലും വേറെ സ്ഥലത്തുനിന്നാണ് കണ്ടെടുത്തത്. നടിയുടെ ഡെബിറ്റ് കാര്‍ഡുകള്‍ പ്രതികള്‍ കൈക്കലാക്കിയിരുന്നു. ഈ കാര്‍ഡ് തന്നെയാണ് പ്രതികളെ പിടിക്കാന്‍ പോലീസിനെ സഹായിച്ചത്. ക്രൂരമായ കൊലപാതത്തിന്റെ വിവരങ്ങള്‍ ഇങ്ങനെ....

നടി മീനാക്ഷി ഥാപ

നടി മീനാക്ഷി ഥാപ

നേപ്പാളി നടിയാണ് മീനാക്ഷി ഥാപ. ഇവരില്‍ നിന്ന് പണം കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ ചേര്‍ന്ന് കൊലപാതകം നടത്തിയത്. അമിത് ജയ്‌സ്വാള്‍, പ്രീതി സുരിന്‍ എന്നിവരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നത്. മുംബൈയില്‍ നിന്ന് നടിയെ ഉത്തര്‍ പ്രദേശില്‍ എത്തിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.

പ്രതികള്‍ കുറ്റക്കാര്‍

പ്രതികള്‍ കുറ്റക്കാര്‍

2012ലാണ് കൊലപാതകം നടന്നത്. പ്രതികള്‍ രണ്ടുപേരും കുറ്റക്കാരാണെന്ന് മുംബൈ വിചാരണ കോടതി കണ്ടെത്തി. മീനാക്ഷിയുമായി അടുപ്പമുള്ളവര്‍ തന്നെയാണ് ഇരുവരും. അമിത് ജയ്‌സ്വാള്‍ ചില ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇയാളുമായിട്ടായിരുന്നു മീനാക്ഷിക്ക് ബന്ധം. ജയ്‌സ്വാളിന്റെ സുഹൃത്താണ പ്രീതി സുരിന്‍.

പണം കൈക്കലാക്കാന്‍ ചെയ്തത്

പണം കൈക്കലാക്കാന്‍ ചെയ്തത്

താന്‍ ധനികയാണെന്നും പാരമ്പര്യമായി ഏറെ സ്വത്തുള്ള തറവാടാണ് തന്റേതെന്നും മീനാക്ഷി പ്രതികളോട് പറഞ്ഞിരുന്നു. സിനിമയില്‍ അഭിനയിക്കുന്നത് ഒരു നേരംപോക്കിന് വേണ്ടി മാത്രമാണെന്നും മീനാക്ഷി എല്ലാവരോടും പറഞ്ഞിരുന്നുവത്രെ. ഇത് വിശ്വസിച്ചാണ് പണം തട്ടുക എന്ന ലക്ഷ്യത്തോടെ പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത്.

സിനിമാ ചിത്രീകരണത്തിന്

സിനിമാ ചിത്രീകരണത്തിന്

ബോജ്പുരി സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് മീനാക്ഷിയെ മുംബൈയില്‍ നിന്ന് പ്രതികള്‍ ഉത്തര്‍ പ്രദേശിലേക്ക് കൊണ്ടുപോയത്. ഗോരഖ്പൂരില്‍ എത്തിയപ്പോഴാണ് ഭീഷണിപ്പെടുത്തിയത്. ഇവിടെക്കാണ് അവര്‍ മീനാക്ഷിയെ ആദ്യം കൊണ്ടുപോയത്. ഇവിടെ നിന്ന് പണം ആവശ്യപ്പെട്ടു. തന്നില്ലെങ്കില്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.

ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണി

ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണി

തന്റെ കൈയ്യില്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാരെ വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 15 ലക്ഷം രൂപ തന്നാല്‍ വിട്ടയക്കാമെന്നും പണം തന്നില്ലെങ്കില്‍ ബലാല്‍സംഗം ചെയ്യുമെന്നും ദൃശ്യങ്ങള്‍ പകര്‍ത്തുമെന്നും വീട്ടുകാരെ ഭീഷണിപ്പെടുത്തി. 60000 രൂപ മീനാക്ഷിയുടെ മാതാവ് പ്രതികള്‍ക്ക് നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

തലയും ഉടലും വേറെയാക്കി

തലയും ഉടലും വേറെയാക്കി

പണം കിട്ടില്ലെന്ന് ബോധ്യപ്പെട്ട പ്രതികള്‍ മീനാക്ഷിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. തലയും ഉടലും വേറെയാക്കി. ഉടന്‍ വാട്ടര്‍ ടാങ്കില്‍ തള്ളി. തല ചാക്കിലാക്കി മുംബൈയിലേക്കുള്ള യാത്രക്കിടെ ദൂരെ എറിഞ്ഞു. മീനാക്ഷിയുടെ ഡെബിറ്റ് കാര്‍ഡ് പ്രതികള്‍ കൈക്കലാക്കിയിരുന്നു.

പണം പിന്‍വലിച്ചു

പണം പിന്‍വലിച്ചു

ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ തുടങ്ങി. 46000 രൂപ പ്രതികള്‍ പിന്‍വലിച്ചു. ഈ സമയം പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. പിന്നീട് വീണ്ടും പണം പിന്‍വലിക്കാന്‍ എത്തിയപ്പോഴാണ് പ്രതികള്‍ വലയിലായത്. മീനാക്ഷിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസിന് പ്രതികളെ കുറിച്ച് നേരത്തെ സൂചന ലഭിച്ചിരുന്നു.

ഹിറോയിനിലെ താരം

ഹിറോയിനിലെ താരം

വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പ്രതികള്‍ ഇരുവരും കുറ്റക്കാരാനാണ് വിചാരണ കോടതി കണ്ടെത്തി. കരീന കപൂറും അര്‍ജുന്‍ രാംപാലും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഹീറോയിനില്‍ മീനാക്ഷിയും പ്രതികളും അഭിനയിച്ചിട്ടുണ്ട്. ഈ സിനിമാ ചിത്രീകരണത്തിനിടെയാണ് മീനാക്ഷിയുമായി പ്രതികള്‍ ബന്ധം ശക്തമാക്കിയത്.

ഹൊറര്‍ ചിത്രത്തിലെ നായിക

ഹൊറര്‍ ചിത്രത്തിലെ നായിക

2011ല്‍ 404 എന്ന ഹൊറര്‍ ചിത്രത്തില്‍ മീനാക്ഷി വേഷമിട്ടിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കല്‍, ഐടി ആക്ട് എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരുന്നത്. പോലീസിനോട് പ്രതികള്‍ കുറ്റം സമ്മതിച്ചിരുന്നു. മീനാക്ഷിയുടെ സിംകാര്‍ഡ് പ്രതികളില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+