അശ്ലീലസൈറ്റുകളുടെ നിരോധനം: കേന്ദ്രസര്‍ക്കാര്‍ വാക്ക് മാറ്റുന്നു?
പരീക്ഷണാടിസ്ഥാനത്തില്‍ 857 സൈറ്റുകള്‍ നിരോധിച്ച പരിപാടിയില്‍ കേന്ദ്രസര്‍ക്കാറിന് കൈ പൊള്ളിയോ. രാജ്യത്തെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റകള്‍ പൂര്‍ണമായി നിരോധിക്കാനാകില്ല എന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. നേരത്തെ, സൈറ്റുകള്‍ നിരധിച്ചത് വിവാദമായതോടെ നിരോധനം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായിരുന്നു.
ജനങ്ങളുടെ കിടപ്പുമുറികളില്‍ സര്‍ക്കാരിന് എത്തി നോക്കാന്‍ സാധിക്കില്ല എന്നാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഇന്റര്‍നെറ്റ് സാങ്കേതികവിദ്യയുടെ കാലത്ത് സമ്പൂര്‍ണ നിരോധം പ്രായോഗികമാവില്ല എന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി കോടതിയെ അറിയിച്ചു. അശ്ലീല സൈറ്റുകള്‍ നിരോധിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് പറയാനുള്ളത് ഇതൊക്കെയാണ്.

നിരോധിച്ചിട്ട് എന്തുകാര്യം
ഇന്റര്‍നെറ്റ് സാങ്കേതികവിദ്യയുടെ ഇക്കാലത്ത് വെബ്‌സൈറ്റ് നിരോധിച്ചിട്ടും കാര്യമില്ല. മറ്റൊരു പേരില്‍ ഇതേ സൈറ്റുകള്‍ അല്ലെങ്കില്‍ വേറെ സൈറ്റുകള്‍ പ്രത്യക്ഷപ്പെടും. നിരോധനം പൂര്‍ണമായി പ്രയോഗികമല്ല.

സ്വകാര്യതയില്‍ ഒളിച്ചുനോക്കാനാവില്ല
പ്രായപൂര്‍ത്തിയായ വ്യക്തികളുടെ സ്വകാര്യതയില്‍ എത്തിനോക്കാന്‍ സര്‍ക്കാരിന് കഴിയില്ല. എന്ത് കാണണം എന്ത് കാണണ്ട എന്നത് ആളുകളുടെ സ്വാതന്ത്ര്യമാണ്

ചൈല്‍ഡ് പോണോഗ്രഫി വേണ്ട
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ നിരോധിക്കണം എന്ന് തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്.

നിരോധിച്ചിരുന്നു
സുപ്രീം കോടതി വിമര്‍ശനത്തെ തുടര്‍ന്ന് അശ്ലീല സൈറ്റുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ നേരത്തെ സ്വീകരിച്ചിരുന്നു.












Click it and Unblock the Notifications