ബര്‍ഹാന്‍ വാനി: കശ്മീരിലെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ പാക് ലഷ്‌കര്‍ ഇ ത്വയ്ബ!!!
ശ്രീനഗര്‍: കശ്മീരില്‍ കഴിഞ്ഞ ദിവസം വിഘഅറബി ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെ സ്‌കൂളില്‍ റെയ്ഡ്, ശ്രീരാമസേന പ്രവര്‍ത്തകര്‍ക്ക് ലഭിച്ച തെളിവ്!!!
നവാദികള്‍ സംഘടിപ്പിച്ച റാലിയില്‍ കുപ്രസിദ്ധ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ അബു ദുജാന ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച നടന്ന റാലിക്കിടെ അബു ദുജാനയ്ക്ക് ചുറ്റും കൂടി നിന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കശ്മീരില്‍ പാക് ഭീകര സംഘടനാംഗത്തിന്റെ സാന്നിധ്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ട ശേഷം സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ റാലികളിലൊന്നിലാണ് ദുജാനെ കണ്ടെത്തിയത്. ജൂലൈ എട്ടിനായിരുന്നു പുല്‍വാമ ജില്ലയില്‍ വെച്ച് സൈന്യവുമായി നടന്ന ഏറ്റുമുട്ടലിനിടെ ബര്‍ഹാന്‍ വാനി കൊല്ലപ്പെടുന്നത്. സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട നിരവധി ഭീകരുടെ കുടുംബാംഗങ്ങള്‍ പങ്കെടുത്ത റാലിയിലായിരുന്നു സംഭവം. എന്നാല്‍ റാലിയില്‍ ബര്‍ഹാന്‍ വാനിയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ലഷ്‌കര്‍ ഇ ത്വയ്ബ സംഘമാണ് കശ്മീരിലെ അക്രമങ്ങള്‍ക്ക് പിന്നിലെന്ന് ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ ദുജാനയുടെ സാന്നിദ്ധ്യം നിര്‍ണ്ണായകമാണ്. കശ്മീരില്‍ ഉടലെടുത്ത ആക്രമണസംഭവങ്ങള്‍ക്കിടെ 47 പേര്‍കൊല്ലപ്പെടുകയും 2,500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ പാക് പതാകയും റാലിക്കിടെ ഉയര്‍ത്തിയതായി റിപ്പോര്‍ട്ടുണ്ട്. ബര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് സൈന്യത്തിനെതിരെ ആക്രമണോത്സുകരായി പൊതുജനം രംഗത്തിറങ്ങിയിരുന്നു. കശ്മീരില്‍ നിരോധനാജ്ഞയുള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സ്ഥിതി ശാന്തമായതിന് പിന്നാലെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്.












Click it and Unblock the Notifications