സോഷ്യല്‍ മീഡിയയ്ക്കും തിരഞ്ഞെടുപ്പ് ചട്ടം
ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ റഡാര്‍ ഇനി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്‌സൈറ്റുകള്‍ക്കും ബാധകം. തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ സൈറ്റുകള്‍ക്കുള്ള സ്വാധീനമാണ് കമ്മീഷനെക്കൊണ്ട് ഇത്തരമൊരു തീരുമാനം എടുപ്പിച്ചതെന്നാണ് കരുതുന്നത്.
രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഇനി മുതല്‍ സ്വന്തം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ഹാന്‍ഡിലുകളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണം എന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ വഴിയുള്ള പ്രചാരണച്ചെലവും തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

നോമിനേഷനൊപ്പം നല്‍കുന്ന പത്രികയില്‍ ഏതൊക്കെ സോഷ്യല്‍ മീഡിയകളില്‍ അക്കൗണ്ടുണ്ട് എന്ന വിവരവും അറിയിക്കണം. ട്വിറ്റര്‍, ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ് തുടങ്ങിയ സൈറ്റുകളിലെ അക്കൗണ്ടുകളാണ് വെളിപ്പെടുത്തേണ്ടത്.
ഇന്റര്‍നെറ്റ് പ്രസിദ്ധീകരണങ്ങളിലും സോഷ്യല്‍ മീഡിയയിലും പരസ്യം നല്‍കുന്നതിന് മുന്‍പ് സര്‍ട്ടിഫിക്കേഷന്‍ ആവശ്യമായി വരും. ജില്ലാ - സംസ്ഥാന തലത്തിലുള്ള മീഡി മോണിറ്ററിംഗ് കമ്മിറ്റിയായിരിക്കും ഈ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക.
ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ക്കും സോഷ്യല്‍ സൈറ്റുകള്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമായിരിക്കും എന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറ്റൊരു ഉത്തരവ്. രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളുമാണ് ഈ നിയന്ത്രണത്തിന് കീഴില്‍ വരിക.












Click it and Unblock the Notifications