നാരീശക്തി വിളിച്ചോതി റിപ്പബ്ലിക് ദിന പരേഡ്; ചരിത്രത്തില്‍ ആദ്യം, രാജ്യം ആഘോഷനിറവില്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈനിക ശക്തിയും നാരീശക്തിയും വിളിച്ചോതി 75-ാം റിപ്പബ്ലിക് ദിനാഘോഷം. സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഇന്ത്യയുടെ ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം. ഇത്തവണ പരേഡില്‍ അണിനിരക്കുന്നവരില്‍ 80 ശതമാനവും വനിതകളാണ്. ആദ്യമായാണ് പരേഡില്‍ മുഴുവന്‍ വനിതകളും ഉള്‍പ്പെട്ട ട്രൈ സര്‍വീസ് സംഘം പങ്കെടുക്കുന്നത്. പതിനഞ്ച് വനിതാ പൈലറ്റുമാര്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഫ്ലൈ പാസ്റ്റിന്റെ ഭാഗമായി.
കേന്ദ്ര സായുധ പൊലീസ് സേനയുടെ (സിഎപിഎഫ്) സംഘത്തിലും വനിതാ ഉദ്യോഗസ്ഥര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പരമ്പരാഗത സൈനിക ബാന്‍ഡുകള്‍ക്ക് പകരം ആദ്യമായി ഇന്ത്യന്‍ സംഗീതോപകരണങ്ങളായ ശംഖ്, നാദ്സ്വരം, നാഗദ എന്നിവ വായിച്ച് നൂറിലധികം വനിതാ കലാകാരിമാണ് പരേഡ് വിളംബരം ചെയ്തത്. കര്‍ത്തവ്യപഥില്‍ റിപ്പബ്ലിക് ദിന പരേഡ് ഇപ്പോഴും പുരോഗമിക്കുകയാണ്.

ഡല്‍ഹി പൊലീസ് സംഘത്തെ മലയാളിയും നോര്‍ത്ത് ഡല്‍ഹി ഡപ്യൂട്ടി കമ്മിഷണറുമായ ശ്വേത കെ.സുഗതനാണ് നയിച്ചത്. സിആര്‍പിഎഫ്, എസ്എസ്ബി, ഐടിബിപി എന്നിവയില്‍ നിന്നുള്ള വനിതാ സേനാംഗങ്ങള്‍ ബൈക്ക് അഭ്യാസപ്രകടനങ്ങളുമായി കാണികളെ വിസ്മയിപ്പിച്ചു.
മിസൈലുകള്‍, ഡ്രോണ്‍ ജാമറുകള്‍, നിരീക്ഷണ സംവിധാനങ്ങള്‍, വാഹനങ്ങളില്‍ ഘടിപ്പിച്ച മോര്‍ട്ടാറുകള്‍, ബിഎംപി-കക ഇന്‍ഫന്‍ട്രി കോംബാറ്റ് വെഹിക്കിളുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള തദ്ദേശീയ സൈനിക ഹാര്ഡ്വെയറുകള് സായുധ സേന പ്രദര്‍ശിപ്പിച്ചു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് ഫ്രഞ്ച് സായുധ സേനയുടെ ഒരു സംയുക്ത ബാന്‍ഡും മാര്‍ച്ചിംഗ് സംഘവും പരേഡില്‍ ചേര്‍ന്നു.
ഇതിന് പുറമെ ഫ്രാന്‍സിന്റെ രണ്ട് റഫാല്‍ യുദ്ധവിമാനങ്ങളും ട്രാന്‍സ്പോര്‍ട്ട് വിമാനവും ഫ്ളൈപാസ്റ്റ് നടത്തി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള പതിനാറ് ടാബ്ലോകളും കേന്ദ്ര മന്ത്രാലയങ്ങളില്‍ നിന്നും വകുപ്പുകളില്‍ നിന്നുമുള്ള ഒമ്പത് ടാബ്ലോകളും റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കുന്നുണ്ട്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും വിശിഷ്ടാതിഥിയായ ഇമ്മാനുവല്‍ മക്രോണും പ്രധാനമന്ത്രി മോദിയും പരേഡിന് നേരിട്ട് സാക്ഷ്യം വഹിച്ചു. യുദ്ധ സ്മാരകത്തില്‍ എത്തി പുഷ്പചക്രം സമര്‍പ്പിച്ച ശേഷമാണ് മോദി കര്‍ത്തവ്യപഥില്‍ എത്തിയത്.
പരിപാടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ഡല്‍ഹിയിലുടനീളം 70,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വിജയ് ചൗക്കില്‍ നിന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള കര്‍ത്തവ്യ പാതയില്‍ വ്യാഴാഴ്ച വൈകീട്ട് ആറ് മണി മുതല്‍ ഗതാഗതം അനുവദിക്കില്ല. പരേഡ് കഴിയുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications