കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ണബ് ഗോസ്വാമിക്ക് പോലീസ് മര്‍ദ്ദനം; മുടി പിടിച്ചു വലിച്ചിഴച്ചു, വീട്ടിലെത്തി അറസ്റ്റ്

Google Oneindia Malayalam News

മുംബൈ: റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. അദ്ദേഹത്തിന്റെ വീട്ടില്‍ രാവിലെ എത്തിയ പോലീസ് ഉദ്യോഗസ്ഥരുമായി അര്‍ണബ് ഏറെ നേരം കലഹിച്ചു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. പോലീസ് തന്നെ മര്‍ദിച്ചുവെന്നു അര്‍ണബ് പറയുന്നു. മുടി പിടിച്ച് വലിച്ചിഴച്ചുവെന്നു റിപബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്ര സിഐഡി ഉദ്യോഗസ്ഥരാണ് ബുധനാഴ്ച രാവിലെ അര്‍ണബിന്റെ വീട്ടിലെത്തിയത്. ഇന്റീരിയല്‍ ഡിസൈനര്‍ അന്‍വെ നായികിന്റെയും മാതാവ് കുമുന്ദ് നായികിന്റെയും മരണവുമായി ബന്ധപ്പെട്ട കേസിലാണ് കസ്റ്റഡിയിലെടുത്തത്. 2018ലാണ് കേസിന് ആസ്പദമായ സംഭവം. അര്‍ണബിനെ റായ്ഗഡിലേക്ക് കൊണ്ടുവന്നുവെന്ന് പോലീസ് ഓഫീസര്‍മാര്‍ സ്ഥിരീകരിച്ചു. വിശദാംശങ്ങള്‍....

അറസ്റ്റിലേക്ക് നയിച്ചത്

അറസ്റ്റിലേക്ക് നയിച്ചത്

അര്‍ണബിനെതിരെ ഉയര്‍ന്ന ആര്‍ടിപി വിവാദത്തില്‍ അന്വേഷണം പുരോഗമിക്കവെയാണ് മറ്റൊരു കേസില്‍ കസ്റ്റഡിയിലെടുക്കുന്നത്. 2018 മെയിലാണ് കേസിന് ആസ്പദമായ സംഭവം. അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനറായ അന്‍വെ നായികും മാതാവും ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതിന് പ്രേരകമായത് അര്‍ണബ് ആണെന്നാണ് കേസ്. അന്‍വെയുടെ ആത്മഹത്യാ കുറിപ്പില്‍ അര്‍ണബ് ഗോസ്വാമിയുടെയും മറ്റു വ്യക്തികളുടെയും പേര് സൂചിപ്പിച്ചിരുന്നു.

5.40 കോടി രൂപ

5.40 കോടി രൂപ

തനിക്ക് ലഭിക്കാനുണ്ടായിരുന്ന 5.40 കോടി രൂപ അര്‍ണബും മറ്റു രണ്ടുപേരു നല്‍കിയില്ലെന്നും അതുകാരണം താന്‍ കടുത്ത സാമ്പത്തിക പ്രയാസത്തിലായി എന്നുമാണ് ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത്. റിപബ്ലിക് സ്റ്റുഡിയോ ഡിസൈന്‍ ചെയ്തിരുന്നത് അന്‍വെ ആയിരുന്നു. 2018ല്‍ തന്നെ റായ്ഗഡ് പോലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തു.

വാനിലേക്ക് പിടിച്ചു തള്ളി

വാനിലേക്ക് പിടിച്ചു തള്ളി

മുംബൈ, റായ്ഗഡ് പോലീസ് ഓഫീസര്‍മാരാണ് അര്‍ണബിന്റെ വീട്ടിലെത്തിയത്. വീടിന് പുറത്തും അകത്തുമായി 20ഓളം പോലീസുകാര്‍ നില്‍ക്കുന്ന ദൃശ്യം റിപബ്ലിക് ടിവി സംപ്രേഷണം ചെയ്തു. അര്‍ണബിനെ ആദ്യം കാറില്‍ കയറ്റാന്‍ ശ്രമിച്ചു. പിന്നീട് പോലീസ് വാനിലേക്ക് പിടിച്ചു തള്ളുകയായിരുന്നു.

തന്നെയും കുടുംബത്തെയും

തന്നെയും കുടുംബത്തെയും

തന്നെയും കുടുംബത്തെയും പോലീസ് വീട്ടിനകത്ത് വച്ച് മര്‍ദ്ദിച്ചുവെന്ന് അര്‍ണബ് ക്യാമറയ്ക്ക് മുമ്പില്‍ പറഞ്ഞു. ഒരു പോലീസുകാരന്‍ വീട്ടിനകത്ത് വച്ച് അര്‍ണബിനെ പിടിച്ചു തള്ളുന്ന ദൃശ്യവും ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. 7.55നാണ് പോലീസുകാര്‍ എത്തിയത്. ഞങ്ങള്‍ ഉറങ്ങുകയായിരുന്നു. ഒരുങ്ങാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്ന് അര്‍ണബിന്റെ ഭാര്യ സമ്യബ്രത റായ് പറഞ്ഞു.

ക്യാമറകള്‍ പിടിച്ചുവാങ്ങി

ക്യാമറകള്‍ പിടിച്ചുവാങ്ങി

പോലീസുകാര്‍ വീട്ടിലുണ്ടായിരുന്ന ക്യാമറകള്‍ പിടിച്ചുവാങ്ങി. അര്‍ണബിനെ അടിച്ചു. മുടിയില്‍ പിടിച്ചു വലിച്ചു. അഭിഭാഷകനെ വിളിക്കണമെന്ന് അര്‍ണബ് ആവശ്യപ്പെട്ടു. പിന്നീട് റായ്ഗഡ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. വെള്ളം കുടിക്കാന്‍ അവസരം ചോദിച്ചെങ്കിലും പോലീസ് നല്‍കിയില്ല. എന്താണ് സംഭവിച്ചത് എന്ന് ഞാന്‍ കുറിച്ചുവയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസ് പേപ്പര്‍ പിടിച്ചുവാങ്ങി- അര്‍ണബിന്റെ ഭാര്യ സമ്യബ്രത റായ് പറഞ്ഞു.

Recommended Video

cmsvideo
'You run a banana republic channel': Rajdeep Sardesai slams Arnab Goswami
അപലപിച്ച് കേന്ദ്രമന്ത്രി

അപലപിച്ച് കേന്ദ്രമന്ത്രി

മഹാരാഷ്ട്രയിലെ മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ആക്രമണത്തെ അപലപിക്കുന്നു എന്ന് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേകര്‍ പ്രതികരിച്ചു. മാധ്യമങ്ങളെ ഇങ്ങനയല്ലെ കൈകാര്യം ചെയ്യേണ്ടത്. അടിയന്തരാവസ്ഥാ കാലത്തെ ഓര്‍മിപ്പിക്കുന്നുവെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.

English summary
Republic TV Editor Arnab Goswami detain by Mumbai Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X