Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും മണ്ണിടിഞ്ഞു; തുരങ്കത്തിൽ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം 70ാം മണിക്കൂറിൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ 70 മണിക്കൂറിലേറയായി തുടരുന്നു. പെട്ടെന്ന് പുതിയതായി ഉണ്ടായ മണ്ണിടിച്ചൽ ദൗത്യത്തിന് വീണ്ടും ചെറിയ തടസ്സമുണ്ടാക്കി. അവശിഷ്ടങ്ങൾക്കിടയിലൂടെ ഉരുക്ക് പൈപ്പുകൾ കയറ്റാൻ ഓ​ഗർ ഡ്രില്ലിം​ഗ് മെഷീൻ പ്ലാറ്റ് ഫോം തയ്യാറാക്കാൻ രക്ഷാപ്രവർത്തകർ മണിക്കൂറുകളോളം ചെലവഴിച്ചിരുന്നു.

എന്നാൽ ചൊവ്വാഴ്ച രാത്രിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ യന്ത്രം പൊളിച്ച് പ്ലാറ്റ്ഫോമിൽ വീണ്ടും ജോലി ആരംഭിക്കേണ്ട അവസ്ഥയുണ്ടാക്കി.
ഞായറാഴ്ച പുലർച്ചെ തകർന്ന തുരങ്കത്തിൽ നിന്ന് താെഴിലാളികൾക്ക് പുറത്തേക്ക് വരാനുള്ള ഒരു പാത സൃഷ്ടിക്കാൻ ഡ്രില്ലിം​​ഗ് മെഷീൻ സഹായകമാകുമായിരുന്നു.

tunnl

തുരങ്കം തടസ്സപ്പെടുത്തുന്ന 21 മീറ്ററോളം സ്ലാബ് നീക്കം ചെയ്തിട്ടുണ്ടെന്നും 19 മീറ്റർ പാത ഇനിയും വൃത്തിയാക്കാനുണ്ടെന്നും അധികൃതർ പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ ഇന്ന് തന്നെ പുറത്തെത്തിക്കാൻ ആവുമെന്ന് ഉത്തരകാശി ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് റൂഹേല നേരത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

എല്ലാം ആസൂത്രണം ചെയ്തത് പോലെ നടന്നാൽ, കുടുങ്ങിക്കിക്കുന്ന തൊഴിലാളികളെ ബുധനാഴ്ചയോടെ പുറത്തെത്തിക്കും, ചൊവ്വാഴ്ച വൈകുന്നേരം അപകടസ്ഥലം സന്ദർശിച്ച ശേഷം അ​ദ്ദേഹം പറഞ്ഞു. എന്നാൽ ഏറ്റവും പുതിയ ദൃശ്യങ്ങളിൽ രക്ഷാപ്രവർത്തകർ ഡ്രില്ലിം​ഗ് മെഷീനും പ്ലാറ്റ് ഫോവും പൊളിച്ചുമാറ്റുന്നത് കാണിക്കുന്നു.

പുതിയ ഡ്രില്ലിംഗ് മെഷീൻ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് സംസ്ഥാന ദുരന്ത പ്രതികരണ സേന ഒരു അപ്‌ഡേറ്റിൽ പറഞ്ഞു. കൂറ്റൻ കോൺക്രീറ്റുകളുടെ കൂമ്പാരം, തകർന്ന മേൽക്കൂരയിൽ നിന്ന് വളഞ്ഞൊടിഞ്ഞ മെറ്റൽ ബാറുകൾ രക്ഷാപ്രവർത്തകർക്ക് കൂടുതൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നതായി വീഡിയോയിൽ വ്യക്തമാണ്.

800 - ഉം 900 -ഉം മില്ലിമീറ്റർ വ്യാസമുള്ള മൃദുവായ സ്റ്റീൽ പൈപ്പുകൾ ഒന്നിനുപുറകെ ഒന്നായി ഡ്രില്ലിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങളിലേക്ക് തള്ളിവിട്ട് സുരക്ഷിതമായി തൊഴിലാളികൾക്ക് രക്ഷപ്പെടാനുള്ള പാത സൃഷ്ടിക്കാനാണ് പദ്ധതി.

ട്യൂബുകളിലൂടെ ഓക്സിജൻ, വെള്ളം, ഭക്ഷണപ്പൊതികൾ, മരുന്നുകൾ എന്നിവ നൽകുകയാണ്. ആറ് മീറ്റർ നീളമുള്ള എട്ട് 900 മില്ലിമീറ്റർ വ്യാസമുള്ള പൈപ്പുകളും അതേ നീളത്തിൽ 800 മില്ലിമീറ്റർ വ്യാസമുള്ള അഞ്ച് പൈപ്പുകളും ഉണ്ട്.

അതേസമയം, രക്ഷാ പ്രവർത്തനം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമിയുമായി സംസാരിച്ചു. സംസ്ഥാന കേന്ദ്ര ഏജൻസികൾ അക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+