കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിലാസ്പൂരില്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടന്ന രണ്ടുപേര്‍ ജീവിതത്തിലേക്ക്; മൂന്നാമനെവിടെ പോയി?

  • By Neethu
Google Oneindia Malayalam News

ബിലാസ്പൂര്‍:ഒമ്പതു ദിവസമായി ബിലാസ്പൂരില്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടന്ന രണ്ടുപേരെ ദേശീയ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തിയത്.
ഈ മാസം 12നാണ് തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിയത്. ഹൈവേക്ക് പണിതിരുന്ന 1200 മീറ്റര്‍ താഴ്ചയുള്ള തുരങ്കത്തിലാണ് അപകടമുണ്ടായത്.

ദുരന്തത്തില്‍ അഞ്ചു പേരെ നേരത്തെ രക്ഷിച്ചിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൂന്നുപേര്‍ കൂടി തുരങ്കത്തില്‍ കുടുങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. തുരങ്കത്തിനു മുകളില്‍ ഉണ്ടാക്കിയ ദ്വാരത്തിലൂടെ ക്യാമറകള്‍ ഇറക്കിയാണ് കുടുങ്ങിക്കിടന്നവരെ കണ്ടെത്തിയത്.

bilaspur

ഹൃദയറാം എന്ന യുവാവിനു വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോളും നടന്നു കൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിടയില്‍ മഴ പെയ്തതാണ് ഇത്രയും ദിവസം വൈകാന്‍ കാരണമായത്. ശനിയാഴ്ച നിര്‍ത്തി വെച്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് ഇന്നു രാവിലെയാണ്.

ക്യാമറ ഇറക്കാന്‍ ഉണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്നു ഇവര്‍ക്ക് വെള്ളവും ബിസ്‌കറ്റും എത്തിച്ചിരുന്നത്. അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ സംഭവസ്ഥലത്ത് ദിവസങ്ങളായി കാത്തിരിപ്പിലായിരുന്നു.

English summary
Rescued After Over 200 Hours in Tunnel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X