Get Updates
Get notified of breaking news, exclusive insights, and must-see stories!

രശ്മിയും സന്തോഷും ജീവിച്ചത് ഭാര്യാഭർത്താക്കന്മാരെപ്പോലെ:നടിയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് പിതാവ്

ഭുവനേശ്വർ: ഒഡിയയിലെ പ്രശസ്ത ടെലിവിഷന്‍ താരം രശ്മിരേഖ ഓജയെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭുവനേശ്വറിലെ നയപള്ളിയിലെ വാടകവീട്ടിൽ താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ക്യൂട്ട്.. ഗ്ലാമറസ്: സാരിയില്‍ ഒരേ പൊളി പൊളിച്ച് അനശ്വര രാജേഷ്; ചിത്രങ്ങള്‍ വൈറല്‍

വീട്ടുടമസ്ഥാനാണ് വിവരം പൊലീസിനെ അറിയിച്ചത്. പിന്നാലെ പൊലീസ് എത്തി അകത്ത് നിന്ന് പൂട്ടിയ മുറിയുടെ വാതില്‍ തകർത്ത് അകത്ത് പ്രവേശിച്ചു. പ്രാഥമിക നിഗമനത്തില്‍ രശ്മിരേഖ ഓജ തുങ്ങി മരിച്ചതാണെന്നും ആത്മഹത്യാ കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമാകൂവെന്നും അറിയിച്ചു. ആത്മഹത്യാ കുറിപ്പിൽ തന്റെ മരണത്തിന് ആരെയും നടി ഉത്തരവാദികളാക്കിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.

പുത്തന്‍ ലുക്കില്‍ ദിലീപെത്തി: വളഞ്ഞിട്ട് ആരാധകർ ദുബൈയില്‍ കണ്ട കാഴ്ച

പോസ്റ്റ്മോർട്ട് നടപടികള്‍ക്ക് ശേഷം അന്ത്യകർമ്മങ്ങള്‍ക്കായി

പോസ്റ്റ്മോർട്ട് നടപടികള്‍ക്ക് ശേഷം അന്ത്യകർമ്മങ്ങള്‍ക്കായി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി അതേസമയം. ഓജയുടെ മരണത്തിന് പിന്നാലെ സുഹൃത്തും പങ്കാളിയുമായ സന്തോഷ് പാത്രയ്ക്കെതിരെ ആരോപണവുമായി താരത്തിന്റെ കുടുംബം രംഗത്ത് എത്തിയിട്ടുണ്ട്. പത്രയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ഓജയുടെ പിതാവ് ആവശ്യപ്പെട്ടു.

ആത്മഹത്യാക്കുറിപ്പ് എഴുതിയത് ഓജയാണെന്ന് വിശ്വസിക്കുന്നില്ല

ആത്മഹത്യാക്കുറിപ്പ് എഴുതിയത് ഓജയാണെന്ന് വിശ്വസിക്കുന്നില്ലെന്നും ഓജയുടെ പിതാവ് കൂട്ടിച്ചേർത്തു. സന്തോഷ് പത്രയും രശ്മിയും ഭാര്യാഭർത്താക്കന്മാരായാണ് ജീവിക്കുന്നതെന്ന് അവരുടെ വീട്ടുടമസ്ഥൻ പറഞ്ഞിട്ടുണ്ട്. അവളുടെ വിവാഹത്തെക്കുറിച്ച് ഞങ്ങൾക്ക് ഒരു വിവരവും ലഭിച്ചിട്ടിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആത്മഹത്യാക്കുറിപ്പ് എഴുതിയത് ആരാണെന്ന് എനിക്കറിയില്ല

ആത്മഹത്യാക്കുറിപ്പ് എഴുതിയത് ആരാണെന്ന് എനിക്കറിയില്ല. ഇരുവരും വിവാഹിതരാണെങ്കിൽ സന്തോഷാണ് കൊലപാതകി. അന്വേഷണം നടത്തി ജയിലിൽ അടയ്ക്കണം. ശനിയാഴ്ച ഞങ്ങൾ അവളെ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് അവൾ മരിച്ച വിവരം സന്തോഷാണ് ഞങ്ങളെ അറിയിച്ചതെന്നും ഓജയുടെ പിതാവ് കൂട്ടിച്ചേർത്തു.

ജഗത്സിംഗ്പൂർ ജില്ലയിലെ സങ്കേത്പട്ടാനയിൽ നിന്നുള്ള രശ്മിരേ

ജഗത്സിംഗ്പൂർ ജില്ലയിലെ സങ്കേത്പട്ടാനയിൽ നിന്നുള്ള രശ്മിരേഖ ഓജ അഭിനയമോഹവുമായിട്ടായിരുന്നു ഭുവനേശ്വറിലേക്ക് താമസം മാറിയത്. നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചിട്ടുള്ള താരത്തെ 'കെമിതി കഹിബി കഹാ' എന്ന ടെലിവിഷൻ ഷോയിലെ കഥാപാത്രമാണ് താരത്തെ കൂടുതല്‍ പ്രശസ്തമാക്കിയത്.

21 കാരിയായ ബംഗാളി നടൻ ബിദിഷ ഡി മജുംദാറിനെ

21 കാരിയായ ബംഗാളി നടൻ ബിദിഷ ഡി മജുംദാറിനെ കൊൽക്കത്തയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി ഏതാനും ആഴ്ചകൾക്ക് ശേഷമാണ് രശ്മിരേഖയുടെ മരണ വാർത്തയും പുറത്ത് വരുന്നത്. കൊല്‍ക്കത്തയിലെ വീട്ടിലായിരുന്നു ബിദിഷ ഡി മജുംദാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അവസരങ്ങള്‍ ഇല്ലാത്തത് മൂലമാണ് താരം ആത്മഹത്യ

അവസരങ്ങള്‍ ഇല്ലാത്തത് മൂലമാണ് താരം ആത്മഹത്യ ചെയ്തതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. താരത്തിന്റെ മരണത്തിലും പൊലീസ് അന്വേഷണം നടത്തുകയാണ്. അസ്വാഭികവമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അവസരങ്ങള്‍ കുറഞ്ഞ് വന്നത് തന്നെയാണ് ആത്മഹത്യക്ക് കാരണമെന്ന് അനുമാനിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+