Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ പരമാധികാരം ആദരിക്കണം; ചൈനക്ക് ഇന്ത്യയുടെ ഓര്‍മപ്പെടുത്തല്‍

ഒരു രാജ്യത്തിന്റെ അരക്ഷിതാവസ്ഥ കാരണം മേഖലയിലെ രാജ്യങ്ങള്‍ക്ക് ഐക്യത്തോടെ മുന്നോട്ട് പോവാനാവുന്നില്ലെന്ന് പാകിസ്താനെ പരോക്ഷമായി പരാമര്‍ശിച്ച് ജയശങ്കര്‍ കുറ്റപ്പെടുത്തി.

ദില്ലി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം അത്ര സുഗമമല്ലാതിരിക്കെ, കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന ചൈനയുടെ നടപടിക്കെതിരേ ഇന്ത്യ ശക്തമായ താക്കീതുമായി രംഗത്ത്. ഇന്ത്യയുടെ പരമാധികാരം ആദരിക്കാന്‍ ചൈന തയ്യാറാവണമെന്ന് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പറഞ്ഞു.

Indiachina

ഇന്ത്യയുടെ വളര്‍ച്ച ചൈനക്ക് ഭീഷണിയായി കാണരുത്. ഒരു രാജ്യത്തിന്റെ അരക്ഷിതാവസ്ഥ കാരണം മേഖലയിലെ രാജ്യങ്ങള്‍ക്ക് ഐക്യത്തോടെ മുന്നോട്ട് പോവാനാവുന്നില്ലെന്ന് പാകിസ്താനെ പരോക്ഷമായി പരാമര്‍ശിച്ച് ജയശങ്കര്‍ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര സുരക്ഷക്ക് ഏക ഭീഷണി ഭീകരവാദമാണ്. രാജ്യങ്ങളുടെ ഐക്യവും കൂട്ടായ പരിശ്രമവുമില്ലെങ്കില്‍ ഭീകവാദത്തെ പരാജയപ്പെടുത്താനാവില്ലെന്നും ജയശങ്കര്‍ ഓര്‍മിപ്പിച്ചു.

ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി സംബന്ധിച്ചും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഇടനാഴി കടന്നുപോവുന്നത് പാക് അധീന കശ്മീരിലൂടെയാണ്. ഇക്കാര്യത്തില്‍ ചൈന ഇന്ത്യയുടെ പരമാധികാരം മാനിക്കണം. ചൈന അവരുടെ പരമാധികാരം സംരക്ഷിക്കുന്ന പോലെ ഇന്ത്യയുടെ പരമാധികാരവും മാനിക്കണമെന്നും ജയശങ്കര്‍ വ്യക്തമാക്കി.

ഇന്ത്യയും ചൈനയും പരസ്പരം ബഹുമാനിക്കണമെന്നും താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് വിദേശകാര്യ സെക്രട്ടറി രംഗത്ത് വന്നത്. ഇരുരാജ്യങ്ങളും അവരുടെ പരമാധികാരം പരസ്പരം ബഹുമാനിക്കണമെന്നാണ് മോദി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+