ബാബറി മസ്ജിദ് തകർത്ത കർസേവകരിൽ മൂന്ന് പേർ ഇന്ന് ഇസ്ലാം മതത്തിൽ.. നൂറ് പള്ളികൾ പണിയുമെന്ന് ശപഥം

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  ബാബ്‌റി മസ്ജിദ് തകര്‍ത്ത കര്‍സേവകരില്‍ 3 പേര്‍ ഇസ്ലാം മതത്തില്‍ | Oneindia Malayalam

  ദില്ലി: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത സംഭവം 25 വര്‍ഷത്തിനിപ്പുറവും രാജ്യത്തിന്റെ നെഞ്ചിലെ മുറിവായി തുടരുകയാണ്. ഹിന്ദു- മുസ്ലീം ഐക്യത്തില്‍ ഈ അക്രമം തീര്‍ത്ത വിള്ളല്‍ ഇന്നും കുറഞ്ഞിട്ടില്ല. സംഘപരിവാറാകട്ടെ ആ മുറിവില്‍ ഇടവേളകളില്ലാതെ ഉപ്പ് പുരട്ടുകയും ചെയ്യുന്നു. അതിനിടെ ബാബറി മസ്ജിദ് തകര്‍ക്കുന്നതില്‍ പങ്കുചേര്‍ന്ന് കര്‍സേവക സംഘത്തിലെ മൂന്ന് പേര്‍ ഇസ്ലാം മതം സ്വീകരിച്ചതായി വാര്‍ത്ത പുറത്ത് വന്നിരിക്കുന്നു. ദേശീയ മാധ്യമമായ ഡിഎന്‍എ ആണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. പാനിപ്പത്ത് സ്വദേശികളായ ബല്‍ബീര്‍ സിംഗ്, യോഗേന്ദ്ര പാല്‍, ശിവപ്രസാദ് എന്നിവരാണ് ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. 100 പള്ളികള്‍ പണിയുമെന്ന് ഇവര്‍ ശപഥമെടുത്തിരിക്കുകയാണത്രേ.

  സംഘികളേ സുഡാപ്പികളേ.. ഒളിച്ചോടിയിട്ടില്ല, നട്ടെല്ല് വാഴപ്പിണ്ടിയുമല്ല.. കലക്കൻ മറുപടിയുമായി സൂരജ്

  babari masjid

  ബാബറി മസ്ജിദ് തകര്‍ത്തതിലുള്ള കുറ്റബോധം മൂലമാണത്രേ ഇപ്പോള്‍ ഇസ്ലാം മതം സ്വീകരിച്ചിരിക്കുന്നത്. 1992ലെ കര്‍സേവയ്ക്ക് ശേഷം ഇവര്‍ക്ക് നാട്ടില്‍ വീരപരിവേഷമായിരുന്നു ലഭിച്ചത്. കര്‍സേവയ്ക്ക് ശേഷം പള്ളിയുടെ രണ്ട് ഇഷ്ടികയും ഇവര്‍ നാട്ടിലേക്ക് കൊണ്ടുവന്നിരുന്നു. മുസ്ലീം പണ്ഡിതനായ മൗലാന കലീം സിദ്ദിഖിയെ പരിചയപ്പെട്ടതാണ് ശിവസേന പ്രവര്‍ത്തകനായിരുന്ന ബല്‍ബീറിന്റെ ജീവിതത്തില്‍ മാറ്റമുണ്ടാക്കിയത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായിരുന്ന ശിവപ്രസാദും ശിവസേന പ്രവര്‍ത്തകനായ യോഗേന്ദ്രപാലും ഇത്തരത്തില്‍ മാനസാന്തരം സംഭവിച്ചവരാണ് എന്ന് ഡിഎന്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാം മതം പഠിപ്പിക്കാന്‍ ഒരു സ്‌കൂള്‍ പോലും ആരംഭിച്ചിട്ടുണ്ടത്രേ ബല്‍ബീര്‍ സിംഗ്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Responsible for razing Babri Masjid, 3 guilt-ridden karsevaks have embraced Islam

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്