ഏജിംഗ് എ.എന്‍ 32വിനെ ബാധിച്ചത് സ്‌പെയര്‍ പാര്‍ട്‌സുകളുടെ അപര്യാപ്തതയും മന്ദഗതിയിലുള്ള അറ്റകുറ്റപണികളും
ദില്ലി: തിങ്കളാഴ്ച കാണാതായ ജോര്‍ഹട്ട്-മെചുക ഫ്‌ളൈറ്റ് വിപുലമായ അറ്റകുറ്റപണികള്‍ നടത്തിയിട്ടില്ലെന്നും റഡാറുകള്‍ ഏവിയോണിക്സ് എന്നിവ അപ്‌ഗ്രേഡ് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ട്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കാണാതായ വിമാനത്തില്‍ ആറ് ഓഫീസര്‍മാര്‍ക്ക് പുറമേ ഏഴ് പേര്‍ വേറെയും ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാരണങ്ങള്‍ കൊണ്ടാണോ വിമാനം കാണാതായതെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരുണാചല്‍ മേഖലയിലെ പറക്കല്‍ വളരെ അപകടം പിടിച്ചതാണ്. മലകളെ മറച്ചു കൊണ്ട് മേഘങ്ങള്‍ ഇവിടെ സര്‍വസാധാരണമാണ്. കാലാവസ്ഥ എപ്പോള്‍ വേണമെങ്കിലും മാറാമെന്നും അദ്ദേഹം പറയുന്നു.
10 വര്‍ഷം മുന്‍പ് 2009 ജൂണ്‍ 9നും മറ്റൊരു ഇരട്ട എന്‍ജിന്‍ എ.എന്‍ 32 വിമാനം ജോഹര്‍ട്ട്- മെചൂക മേഖലയില്‍ തകര്‍ന്ന് വീണിരുന്നു. ആ എയര്‍ക്രാഫ്്റ്റിലും 13 സൈനിക ഉദ്യോഗസ്ഥരായിരുന്നു ഉണ്ടായിരുന്നതെന്നത് യാദൃശ്ചികമാകാം. വിമാനത്തിലെ ജോലിക്കാരുടെ പിഴവാണ് ഈ അപകടത്തിന് കാരണമെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞു. മേഘങ്ങള്‍ക്കിടയില്‍പ്പെട്ട വിമാനത്തെ നിയന്ത്രിക്കാന്‍ പൈലറ്റുമാര്‍ക്കായില്ലെന്നും ഇതേ തുടര്‍ന്ന് മലമുകളില്‍ ഇടിച്ചിറക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ 100 എ എന്‍ 32 സീരീസിലുള്ള വിമാനങ്ങള്‍ എല്ലാം തന്നെ വളരെ പഴകിയതാണെന്നും യാഥാര്‍ഥ്യമാണ്. 1984നും 1991ഉം ഇടയില്‍ സോവിയറ്റ് യൂണിയനില്‍ നിന്നും വാങ്ങിയതായിരുന്നു ഇവ.