കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോഷി വിട്ടുകൊടുത്താല്‍ മോദി വാരണസിയില്‍?

  • By Aswathi
Google Oneindia Malayalam News

ലഖ്‌നൊ: ഉത്തരപ്രദേശ് നേടുന്നവര്‍ ഇന്ത്യ നേടുമെന്നൊരു ചൊല്ലുണ്ട്. ഈ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഉത്തരപ്രദേശ് ആര് നേടും എന്നാണ് രാഷ്ട്രീയഭാരതം ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസ് ഇനിയും സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ബി ജെ പിയുടെ കാര്യത്തില്‍ ഏറെ കുറെ തീരുമാനമായി. ഉത്തരപ്രദേശില്‍ മോദി തന്നെ മത്സരിക്കുമെന്നാണ് കേള്‍ക്കുന്നത്.

വാരണസിയിലാണ് മോദി മത്സരിത്സരിക്കുമെന്ന് കേള്‍ക്കുന്നത്. എന്നാല്‍ ഇവിടെ സീറ്റ് വിട്ടുകൊടുക്കാന്‍ മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷി ഇതുവരെ തയ്യാറായിട്ടില്ലെന്നും കേള്‍ക്കുന്നു. അതേ സമയം ഇന്ത്യയെ നേടാന്‍ മോദി ഉത്തരപ്രദേശില്‍ നിന്ന് തന്നെ ഇറങ്ങുമെന്ന വാര്‍ത്തകളും ശക്തമാണ്. ഉത്തരപ്രദേശിന്റെ ചുമതല മോദി തന്റെ വിശ്വസ്തനായ അമിത് ഷായ്ക്ക് നല്‍കിയപ്പോള്‍ തന്നെ ഇത് സംബന്ധിച്ച ഊഹാപോകങ്ങള്‍ വന്നിരുന്നു.

Modi

മോദിയെ വാരണസിയില്‍ നിര്‍ത്തണമെന്ന ആവശ്യവുമായി പ്രാദേശിക ബി ജെ പി ഘടകവും ആര്‍ എസ് എസും രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം സിറ്റിംഗ് എം പി അത്രവേഗം സീറ്റ് വിട്ടുകൊടുക്കുന്ന ലക്ഷണമൊന്നുമില്ലെന്നാണ് കേള്‍ക്കുന്നത്. വാരണാസി എം പി മുരളി മനോഹര്‍ ജോഷി മണ്ഡലത്തില്‍ പ്രചരണം തുടങ്ങി കഴിഞ്ഞു.

വാരണാസിയില്‍ മോദി വേണമെന്ന ആവശ്യം കേള്‍ക്കാത്ത മട്ടില്‍ ഇലക്ഷന്‍ ഓഫീസ് തുറന്ന് പ്രചരണത്തിനുള്ള ലഘുലേഖകളും മറ്റും തയ്യാറാക്കുന്ന തിരക്കിലാണ് ജോഷി ഇപ്പോള്‍. ലഖ്‌നൊ പോലുള്ള മണ്ഡലങ്ങളില്‍ വിജയസാധ്യത ഇല്ലാത്തതിനാല്‍ അവിടെ മോദിയെ നിര്‍ത്താനും പാര്‍ട്ടി ഒരുക്കമല്ല. ജോഷി കടുംപിടുത്തം വിട്ട് വാരണസി മോദിയെ തന്നെ ഏല്‍പ്പിയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി

English summary
BJP prime ministerial candidate Narendra Modi will contest from Varanasi constituency in Uttar Pradesh for the Lok Sabha, top party sources said here today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X