കൊവിഡ് കുതിക്കുന്നു; വീട്ടിലും മാസ്‌ക് ധരിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം, കാരണം ഇതാണ്
ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇന്ത്യയില്‍ മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ രോഗികളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 28,13,658 ആയിരിക്കുകയാണ്.

ഗുരുതരമായ സാഹചര്യം തുടരുന്ന പശ്ചാത്തലത്തില്‍ എല്ലാ പൗരന്മാരും വീടുകള്‍ക്കുള്ളില്‍ മാസ്‌ക് ധരിക്കാന്‍ ആരംഭിക്കേണ്ട സമയമാണിതെന്ന് സര്‍ക്കാര്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു. കൂടാതെ അതിഥികളെ ക്ഷണിക്കുന്നതില്‍ വിട്ടുനില്‍ക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
''വീടിനുള്ളില്‍ ഒരു കോവിഡ് പോസിറ്റീവ് വ്യക്തി ഉണ്ടെങ്കില്‍, മറ്റ് കുടുംബാംഗങ്ങള്‍ക്ക് രോഗം വരാതിരിക്കാന്‍ അയാള്‍ അല്ലെങ്കില്‍ മറ്റുള്ളവര്‍ മാസ്‌ക് ധരിക്കണമെന്ന് ദില്ലിയില്‍ ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കവെ നിതി ആയോഗ് അംഗം (ആരോഗ്യ) ഡോ. വി കെ പോള്‍ പറഞ്ഞു. വീടുകള്‍ക്ക് പുറത്ത് ഇത് ധരിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു, പക്ഷേ അണുബാധ പടര്‍ന്നുപിടിക്കുന്ന രീതി കണക്കിലെടുത്ത് നിങ്ങള്‍ വീടുകള്‍ക്കുള്ളില്‍ ഇരിക്കുകയാണെങ്കില്‍ ഫെയ്സ്മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ എന്തുകൊണ്ടാണ് നിതി ആയോഗ് ആംഗം ഡോ വികെ പോള്‍ വീട്ടിലും മാസ്‌ക് ധരിക്കണമെന്ന് പറഞ്ഞത് എന്ന് ചിന്തിച്ചിട്ടുണ്ടോ. ലാന്‍സെറ്റ് ജേണല്‍ നടത്തിയ പഠനത്തിന്റെ പശ്ചാത്തലത്തിലാണ് വികെ പോളിന്റെ പ്രസ്താവന. കൊറോണ വൈറസ് വായുവിലൂടെയാണ് പകരുന്നത് എന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാതെ ഇരിക്കുന്നത് അപകടമാണ്. ആളുകള്‍ അനാവശ്യമായി വീടുകളില്‍ നിന്ന് ഇറങ്ങുന്നത് ഒഴിവാക്കണമെന്നും വീട്ടിലേക്ക് അതിഥികളെ ക്ഷണിക്കരുതെന്നും പോള്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമായും കൊറോണ വൈറസ് ശ്വസന തുള്ളികളിലൂടെ വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കുകയാണ് ചെയ്യുന്നത്.
സ്റ്റൈലിഷ് എന്നാൽ ഇതാണ്.. ഹോട്ട് ആന്റ് ഗ്ലാമർ ലുക്കിൽ നടി നഭാ നടേഷ്












Click it and Unblock the Notifications