കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതില്‍ പുരോഗതിയെന്ന് സര്‍വ്വെ

Google Oneindia Malayalam News

ദില്ലി : രാജ്യത്തെ കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതില്‍ ക്രമാതീതമായ പുരോഗതിയുണ്ടെന്ന് റിപ്പോര്‍ട്ട്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി എച്ച്.ആര്‍.ഡി. വകുപ്പ് നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇനിയും പ്രാഥമിക വിദ്യാഭ്യാസം നേടാനാകാതെ ബാക്കിയുളളത് 26 ശതമാനം കുട്ടികളാണ്. ഇന്ത്യന്‍ മാര്‍ക്കറ്റ് റിസര്‍ച്ച് ബ്യൂറോയാണ് എച്ച്.ആര്‍.ഡി. വകുപ്പിനായി സര്‍വ്വെ നടത്തിയത്. 60.6 ലക്ഷം കുട്ടികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കാത്തവരായി ഉണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ 2.92 ശതമാനം പേര്‍ ആറ് മുതല്‍ 14 വയസ്സുവരെ പ്രായമുളളവരാണ്. 2009ലെ കണക്കനുസരിച്ച് വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളുടെ എണ്ണം 81.5 ലക്ഷമായിരുന്നു. 2005ല്‍ നടത്തിയ സര്‍വ്വെയിലെ കണക്കനുസരിച്ച് ഇത് 1.34 കോടിയായിരുന്നു. അങ്ങനെവരുമ്പോള്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതില്‍ 2014 ആയപ്പോള്‍ മികച്ച നേട്ടം കൈവരിക്കാനായെന്ന് പറയാം.

children

വിദ്യാഭ്യാസ കാര്യത്തില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ ഏറെ മുന്നിലാണ്. മൂന്ന് വര്‍ഷമായി നടത്തിയ സര്‍വ്വെയിലും ഇക്കാര്യം പ്രകടമായിരുന്നു. ചേരിപ്രദേശങ്ങളിലും മറ്റുമുളള വിദ്യാഭ്യാസം നേടാത്ത കുട്ടികളുടെ എണ്ണം 4.73 ലക്ഷമാണ്. എന്നാല്‍ പിന്നാക്കവിഭാഗങ്ങളുടെയും മുസ്ലിം സമുദായത്തിലുളളവരുടെയും കാര്യത്തില്‍ വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം കുറവാണെന്നാണ് കണക്കുകള്‍. 2014 ലെ കണക്കനുസരിച്ച് ആദിവാസി വിഭാഗത്തില്‍പ്പെട്ടവരില്‍ 10.07 ലക്ഷം കുട്ടികള്‍ ഇനിയും വിദ്യാഭ്യാസം നേടാനുണ്ട്. 2009ല്‍ ഇത് 10.69 ലക്ഷമായിരുന്നു. എന്നാല്‍ എസ്.സി. വിഭാഗത്തില്‍പ്പെട്ട കുട്ടികളില്‍ സ്‌കൂളില്‍ പോകുന്നവരുടെ എണ്ണത്തില്‍ താരതമ്യേന നല്ല പുരോഗതിയുണ്ട്. 2005ല്‍ 31.04 ലക്ഷം പേരും 2009ല്‍ 23.08 പേരും വിദ്യാഭ്യാസം നേടാത്തവരായിരുന്നു. എന്നാല്‍ 2014 ആയപ്പോള്‍ ഇത് 19.66 ലക്ഷമായി കുറഞ്ഞു.

സ്‌കൂള്‍ വിദ്യാഭ്യാസം നേടാത്ത കുട്ടികള്‍ കൂടുതലുളളത് ആന്ധ്രപ്രദേശ്, ആസ്സാം, ബീഹാര്‍, ഛാര്‍ഗണ്ഡ്, മഹാരാഷ്ട്ര, ദില്ലി, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളിലാണ്. എന്നാല്‍ കര്‍ണാടക, കേരളം, ഛത്തീസ്ഗര്‍ഹ്, പഞ്ചാബ്, മധ്യപ്രദേശ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ് എന്നീ സംംസ്ഥാനങ്ങളിലും മറ്റ് കേന്ദ്രഭരണ പ്രദേശങ്ങളിലും വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ വര്‍ധനവുണ്ട്.

English summary
HRD ministry-mandated survey shows a 26 per cent drop in out-of-school children in the country since 2009. According to the latest survey conducted by Indian Market Research Bureau for the ministry, out-of-school children have declined to 60.6 lakh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X