കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വാഴ്ച ബാര്‍ബര്‍ ഷോപ്പ് തുറക്കാന്‍ പാടില്ല, ഹിന്ദു വിരുദ്ധമെന്ന് പ്രതിഷേധക്കാര്‍

  • By Sruthi K M
Google Oneindia Malayalam News

മംഗലാപുരം:ചൊവ്വാഴ്ച മുടി മുറിക്കാന്‍ സമ്മതിക്കില്ലെന്നു പറഞ്ഞ് പ്രതിഷേധക്കാര്‍ രംഗത്ത്. ചൊവ്വാഴ്ച ബാര്‍ബര്‍ ഷോപ്പ് തുറക്കാന്‍ പാടില്ലെന്നാണ് പറയുന്നത്. ഇതു മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് പറയുന്നത്. ഇതു ഹിന്ദു മതത്തിനു വിരുദ്ധമാണെന്ന് പറഞ്ഞാണ് പ്രതിഷേധക്കാര്‍ രംഗത്തു വന്നിരിക്കുന്നത്. മുസ്ലീം യുവാവ് ചൊവ്വാഴ്ച ബാര്‍ബര്‍ ഷോപ്പ് തുറന്നത് വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്.

മംഗലാപുരത്തെ നെല്ലിയാഡി ഗ്രാമത്തിലാണ് ഇതിനെതിരെ അക്രമങ്ങള്‍ നടന്നത്. ഷോപ്പു തുറന്നു പ്രവര്‍ത്തിച്ചതിനെതിരെ പ്രദേശം അക്രമാസക്തമായി. അക്രമത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പോലീസ് എത്തി അക്രമികളെ ഓടിച്ചു വിടുകയായിരുന്നു.

haircutting

ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് പോലീസ് വ്യക്തമാക്കുന്നു. സല്‍മാന്‍ എന്ന മുസ്ലീം യുവാവിന്റെയാണ് ബാര്‍ബര്‍ ഷോപ്പ്. ചൊവ്വാഴ്ച കട തുറക്കരുതെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കുറേ മാസങ്ങള്‍ യുവാവ് പ്രദേശവാസികള്‍ പറഞ്ഞതു അനുസരിച്ചു. എന്നാല്‍, കഴിഞ്ഞ ദിവസം നിബന്ധന തെറ്റിക്കുകയായിരുന്നു.

വാക്കു തര്‍ക്കത്തില്‍ തുടങ്ങിയ പ്രശ്‌നം പിന്നീട് സംഘര്‍ഷത്തിനിടയാക്കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് യുവാവിനെ ആക്രമിക്കുകയും ചെയ്തു. ഹിന്ദുക്കള്‍ ചൊവ്വാഴ്ച മുടി മുറിക്കാറില്ലെന്നാണ് ഇവര്‍ പറയുന്നത്. ബാര്‍ബര്‍ അസോസിയേഷന്‍ നേതാവ് ഉദയകുമാര്‍ സല്‍മാനോട് കട അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സല്‍മാന്‍ തിരിച്ച് മോശമായി പെരുമാറുകയായിരുന്നു.

English summary
A Muslim barber refused to shut shop “as per custom”, triggering a riot by indignant members of the Hindu community at Nelliyadi village, 70 km from Mangalore, in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X