Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസിഡ് ഒഴിച്ച് ഇരട്ടക്കൊലപാതകം; ആര്‍ജെഡി നേതാവ് കുറ്റക്കാരന്‍

സിവാന്‍: ബിഹാറിലെ വിവാദ ആര്‍ജെഡി നേതാവ് മൊഹമ്മദ് ഷബാബുദ്ദീന്‍ ഇരട്ടക്കൊലപാതകക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 11 വര്‍ഷം മുന്‍പ് രണ്ടു സഹോദരന്മാരെ തട്ടിക്കൊണ്ടുപോവുകയും പിന്നീട് ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് ഇയാളും ഇയാളുടെ 3 കൂട്ടാളികളും കുറ്റക്കാരെന്ന് പ്രാദേശിക കോടതി കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്കുള്ള ശിക്ഷ ഡിസംബര്‍ 11ന് വിധിക്കും.

2004ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗിരിഷ് രാജ്, സതിഷ് രാജ് എന്നീ സഹോദരന്മാരെ കൂട്ടാളികളെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോവുകയും പിന്നീട് ആസിഡ് ഒഴിച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. പ്രദേശത്തെ പ്രാദേശിക ബിജെപി നേതാവ് രാജിവ് റോഷനെ കൊലപ്പെടുത്തിയ കേസില്‍ ഷബാബുദ്ദീന്റെ മകന്‍ ഒസാമയ്‌ക്കെതിരെ കേസുണ്ട്.

stop-acid-attack

ഇരട്ടക്കൊലപാതകക്കേസിലെ ദൃക്‌സാക്ഷിയായിരുന്നു രാജിവ് റോഷന്‍. കേസില്‍ സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യം തീര്‍ക്കാനായിരുന്നു കൊലപാതകം. സിവാനിലെ മുന്‍ എംപികൂടിയാണ് ഷബാബുദ്ദീന്‍. എതിര്‍ക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചൊതുക്കി തന്റേതായ അധോലാകമാണ് ഇയാള്‍ പ്രദേശത്ത് ഉണ്ടാക്കിയെടുത്തത്.

ജയിലില്‍ കിടക്കുന്നതും ഇയാള്‍ക്ക് ആദ്യത്തെ അനുഭവമല്ല. നേരത്തെയും പല കേസുകളിലായി ഷബാബുദ്ദീനും കൂട്ടാളികളും ജയിലില്‍ കിടന്നിട്ടുണ്ട്. ഗുണ്ടായിസവുമായി പേരെടുക്കുമ്പോഴും ആര്‍ജെഡി ഇയാളില്‍ പൂര്‍ണവിശ്വാസമര്‍പ്പിക്കുന്നത് പതിവാണ്. പാര്‍ട്ടിയുടെ പിന്തുണയാണ് ഇയാളുടെ ബലമെന്നും ആരോപണമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+