ബീഹാറില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ്..... വിശാല മനസ്സ്..... ബിജെപിയുടെ സഖ്യകക്ഷികള്‍ക്കും ക്ഷണം
Recommended Video

പട്‌ന: ബീഹാറില്‍ ബിജെപിക്കെതിരെ സഖ്യം ശക്തിപ്പെടുത്താന്‍ ആര്‍ജെഡി. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കുമെന്ന സൂചനയാണ് ആര്‍ജെഡി നല്‍കുന്നത്. നിതീഷ് കുമാറിനെ ഒറ്റപ്പെടുത്താനാണ് പ്രധാന നീക്കം. നിതീഷും ബിജെപിയും വേര്‍ പിരിഞ്ഞാല്‍ രണ്ട് നേട്ടമാണ് ആര്‍ജെഡി ലക്ഷ്യമിടുന്നത്. നിതീഷിന്റെ രാഷ്ട്രീയ ഭാവി അതോടെ ഇല്ലാതാവും. പിന്നെ പോരാട്ടം ബിജെപിയും ആര്‍ജെഡിയും തമ്മിലാവും.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി തരംഗം ഉണ്ടായപ്പോഴും ആറ് സീറ്റുകള്‍ ആര്‍ജെഡി നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനേക്കാള്‍ എത്രയോ ശക്തിപ്പെട്ടിരിക്കുകയാണ് പാര്‍ട്ടി. ഈ സാഹചര്യത്തില്‍ എന്‍ഡിഎ പൊളിഞ്ഞാല്‍ സംസ്ഥാനത്തെ 40 സീറ്റുകളും തൂത്തുവാരന്‍ ആര്‍ജെഡിക്ക് സാധിക്കും. അതാണ് തേജസ്വി ലക്ഷ്യമിടുന്നത്. മറ്റൊന്ന് നിതീഷിനോടുള്ള വിദ്വേഷം ഇത് വഴി തീര്‍ക്കുകയും ചെയ്യാം.

കൂടുതല്‍ സീറ്റ്
ആര്‍ജെഡി ഇത്തവണ കുറഞ്ഞ സീറ്റില്‍ മാത്രമേ മത്സരിക്കൂ എന്നാണ് തേജസ്വി പറയുന്നത്. കോണ്‍ഗ്രസിനെ വലിയ കക്ഷിയായി ഉയര്‍ത്തിക്കാണിക്കാനാണ് നീക്കം. രാഹുല്‍ ഗാന്ധിയുമായുള്ള തേജസ്വിയുടെയും ലാലുപ്രസാദ് യാദവിന്റെയും അടുപ്പമാണ് ഇതിന് കാരണം. ബിജെപിക്കെതിരെ പ്രതിപക്ഷത്തെ ഐക്യപ്പെടുത്താന്‍ എന്ത് വിട്ട് വീഴ്ച്ചയ്ക്കും തയ്യാറാണെന്ന് തേജസ്വി യാദവ് പറയുന്നു. അതേസമയം ഈ നീക്കം ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍ നിതീഷ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.

എന്‍ഡിഎയില്‍ പ്രതിസന്ധി
എന്‍ഡിഎയില്‍ ഇതുവരെ സീറ്റ് വിഭജനം സംബന്ധിച്ചുള്ള തര്‍ക്കം തീര്‍ന്നിട്ടില്ല. അപ്പോഴാണ് തേജസ്വി തങ്ങള്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കോണ്‍ഗ്രസിനെ മാത്രമല്ല സഖ്യകക്ഷികളെ കൂടി ലക്ഷ്യമിട്ടാണ് പറഞ്ഞിരിക്കുന്നത്. എന്‍ഡിഎയില്‍ ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പിയും രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയും കൂടുതല്‍ സീറ്റ് ലഭിക്കാത്തതില്‍ അതൃപ്തരാണ്. ഇവരെ സഖ്യത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കം ആര്‍ജെഡി നടത്തുന്നുണ്ട്.

എത്ര സീറ്റ് നല്‍കും
കോണ്‍ഗ്രസിനും ആര്‍ജെഡിക്കും 15 സീറ്റുകള്‍ ലഭിക്കുകയും ബാക്കിയുള്ളവര്‍ക്ക് 10 സീറ്റും നല്‍കാനാണ് ഇപ്പോഴുള്ള ശ്രമം. നിവില്‍ കോണ്‍ഗ്രസിന് പുറമേ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയാണ് ആര്‍ജെഡിയുടെ സഖ്യകക്ഷികള്‍. ഇതിന് പുറമേ ശരത് യാദവിന്റെ ലോക് താന്ത്രിക് ജനതാദള്‍, സിപിഐ, സിപിഎംഎല്‍ എന്നിവര്‍ ഉടനെ സഖ്യത്തിന്റെ ഭാഗമാകും. ഇവരൊക്കെ ജെഡിയുവിന്റെ വോട്ട് ഭിന്നിക്കാന്‍ ശേഷിയുള്ളവരാണ്. അതാണ് സഖ്യത്തിന്റെ ഭാഗമാക്കാന്‍ ആര്‍ജെഡി താല്‍പര്യപ്പെടുന്നത്.

20 സീറ്റുകള്‍....
ആര്‍ജെഡി 20 സീറ്റുകളിലാണ് മത്സരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് 2014ല്‍ മത്സരിച്ച സീറ്റുകളേക്കാള്‍ കുറവാണ്. 27 സീറ്റിലാണ് മുമ്പ് മത്സരിച്ചിരുന്നത്. എന്നാല്‍ 20 സീറ്റ് സഖ്യകക്ഷികള്‍ക്കായി നല്‍കാനാണ് തീരുമാനം. കോണ്‍ഗ്രസിന് പത്ത് സീറ്റായിരിക്കും ലഭിക്കും. എല്‍ജെഡി, സിപിഐ, സിപിഎംഎല്‍, എന്നിവര്‍ക്ക് നല്‍കും. അതേസമയം ഈ നീക്കം ഫലം കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെറിയ വോട്ടുകള്‍ ഉള്ള പാര്‍ട്ടികള്‍ക്ക് ആര്‍ജെഡിയുടെ വോട്ട് കൂടി ലഭിക്കുമ്പോള്‍ വിജയസാധ്യത ഇരട്ടിയാകും.

എന്‍ഡിഎ പിളരും
ഉപേന്ദ്ര കുശ്വാഹ തേജസ്വിയുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. അദ്ദേഹം എന്‍ഡിഎ വിടുമെന്ന് ഉറപ്പിച്ച് കഴിഞ്ഞു. കഴിഞ്ഞ തവണ മൂന്ന് സീറ്റ് നേടിയ പാര്‍ട്ടിക്ക് രണ്ട് സീറ്റാണ് ഇത്തവണ ബിജെപി നല്‍കിയത്. ഇത് നിതീഷ് കുമാറിന്റെ ഇടപെടല്‍ കാരണമാണെന്ന് കുശ്വാഹ പറയുന്നു. അതേസമയം ഇടഞ്ഞ് നില്‍ക്കുന്ന എല്‍ജെപിയെയും തേജസ്വി ക്ഷണിച്ചിട്ടുണ്ട്. ഇവര്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കാമെന്നാണ് വാഗ്ദാനം. മുമ്പ് കോണ്‍ഗ്രസിനൊപ്പം നിന്നിട്ടുണ്ട് പാസ്വാന്‍. ഇത്തവണയും അദ്ദേഹം മറുകണ്ടം ചാടാനാണ് സാധ്യത.












Click it and Unblock the Notifications