ആർകെ നഗറിൽ സിനിമയെ വെല്ലുന്ന തിരക്കഥ; വിശാലിന് വീണ്ടും പണികിട്ടി, മത്സരിക്കാൻ കഴിയില്ല

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്നാട്ടിൽ നാടകീയ രംഗങ്ങൾ അരങ്ങേറുന്നു. ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിൽ മത്സരിക്കൻ ചലചിത്രതാരം വിശാൽ സമർപ്പിച്ച പത്രിക നടകീയ സംഭവങ്ങൾക്കൊടുവിൽ ഇന്നലെ രാത്രി അംഗീകരിച്ചു. എന്നാൽ മണിക്കൂറുകൾക്കകം പത്രിക വീണ്ടും തള്ളി.

ആർകെ നഗർ ഉപതിരഞ്ഞെടുപ്പ്; ജയലളിതയുടെ അനന്തരവൾക്കു മത്സരിക്കാൻ കഴിയില്ല, കാരണം...

വിശാൽ സമർപ്പിച്ച പത്രികയിൽ വ്യക്തതയില്ലെന്നാരോപിച്ചാണ് പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. തുടർന്ന് വിശാലും സംഘവും സംഭവസ്ഥലത്തെത്തി പ്രതിഷേധം രേഖപ്പെടുത്തിയതിനൊടുവിലാണ് പത്രിക വീണ്ടും അംഗീകരിച്ചത്. എന്നാൽ വീണ്ടും പത്രിക തള്ളിയിരിക്കുകയാണ്.

അയോധ്യയിൽ രാമനെ സേവിക്കുന്നത് ഹിന്ദുക്കൾ മാത്രമല്ല, വസ്ത്രവും വെളിച്ചവും നൽകുന്നത് മുസ്ലീങ്ങൾ

തെറ്റായ വിവരം

തെറ്റായ വിവരം

വിശാലിനെ നോമിനേറ്റ് ചെയ്ത രണ്ടു പേർ സമർപ്പിച്ച രേഖകളിൽ തെറ്റായ വിവരങ്ങളാണ് നൽകിയിരിക്കുന്നതെന്ന് കാരണം കാണിച്ചാണ് ആദ്യം തിരിഞ്ഞെടുപ്പ് പത്രിക തള്ളിയത്. എന്നാൽ ഇതിനെ തുടർന്ന് ആർകെ നഗറിലും തിരുവൊട്ടിയൂർ ഹൈറോഡിലും പ്രതിഷേധം പ്രകടനം നടത്തിയിരുന്നു.

കുത്തിയിരുപ്പ് സമരം

കുത്തിയിരുപ്പ് സമരം

നാമനിർദേശ പത്രിക പിൻവലിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി വിശാവും സംഘവും കുത്തിയിരുപ്പ് സമരം നടത്തി. റീടേണിങ് ഓഫീസറിന്റെ മുന്നിലായിരുന്നു താരവും സംഘവും പ്രതിഷേധ പ്രകടനം നടത്തിയത്. തുടർന്നാണ് നാമനിർദേശപത്രിക സ്വീകരിക്കുകയായിരുന്നു. ഈ വിവരം വിശാൽ തന്നെയാണ് ജനങ്ങളെ അറിയിച്ചത്.നാമ നിർദേശപത്രിക അംഗീകരിച്ചെന്നും താനും തിരഞ്ഞെടുപ്പിനുണ്ടാകുമെന്നും വിശാൽ ട്വീറ്റ് ചെയ്തു.

ഭീഷണി

ഭീഷണി

രണ്ടാമതും വിശാലിന്റെ നാമനിർദേശപത്രിക സ്വീകരിച്ച് തിരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും വിശാൽ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും പത്രിക തള്ളിയത്. കൂടാതെ തനിക്ക് നാമനിർദേശ പത്രികയിൽ തന്നെ പിന്തുണച്ചവർക്കു നേരെ വധഭീഷണിയുണ്ടെന്നും വിശാൽ അറിയിച്ചിട്ടുണ്ട്. ഇതു ശരിയാണെന്നു തെളിക്കുന്ന ഫോൺ സംഭാഷണം താരം പുറത്തു വിട്ടിട്ടുണ്ട്.

ജനങ്ങളുടെ ശബ്ദമാകണം

ജനങ്ങളുടെ ശബ്ദമാകണം

തമിഴ്നാട്ടിലെ രണ്ടു സൂപ്പർസ്റ്റാറുകൾ തങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചു വെളിപ്പെടുത്തിയപ്പോൾ വിശാൽ തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചു ഒരു സൂചന പോലും നൽകിയിട്ടില്ലായിരുന്നു. ഒരു മുഴുനീളം രാഷ്ട്രീയ പ്രവർത്തകനാകാനല്ല തനിക്ക് താൽപര്യമെന്നും മറിച്ച് ജനങ്ങളുടെ ശബ്ദമാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും വിശാൽ പറഞ്ഞു.

കെജ്രരിവാളും മുൻരാഷ്ട്രപതി അബ്ദുൾ കാലമും പ്രചോദനം

കെജ്രരിവാളും മുൻരാഷ്ട്രപതി അബ്ദുൾ കാലമും പ്രചോദനം

മുൻ രാഷ്ട്രുപതി അബ്ദുൾ കലാമും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാളുമാണ് തനിക്ക് പ്രചോദനമെന്ന് വിശാൽ വ്യക്തമാക്കിയിരുന്നു. കെജ്രരിവാൾ ജനങ്ങളുടെ നേതാവാണെന്നും ഇതുവരെ അദ്ദേഹത്തിനെ പരിചയപ്പെടാനുള്ള അവസരം തനിക്ക് ഉണ്ടായിട്ടില്ലെന്നും വിശാൽ പറഞ്ഞു.

 ദീപയുടേയും പത്രിക തള്ളി

ദീപയുടേയും പത്രിക തള്ളി

വിശാലിനെ കൂടാതെ ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റേയും നാമനിർദേശപത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തളളിയിട്ടുണ്ട്.സൂഷ്മ പരിശോധനയെ തുടർന്നാണ് ഇരുവരുടേയും പത്രിക തളളിത്. ദീപ സമർപ്പിച്ച പത്രികയിൽ നിരവധി വൈരുദ്ധ്യമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. ജയലളിതയുടെ രൂപ സാദൃശ്യമുള്ള ദീപയെ രാഷ്ട്രീയ ഏതിരാളികൾ ഭയപ്പെട്ടിരുന്നു. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനും മുൻപ് തന്നെ തലൈവിയുടെ തോഴിയും അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിൽ കഴിയുന്ന വികെ ശശികലയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. പരസ്യമായി തന്നെ പലതവണ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

ആർകെ നഗർ ഉപ തിരഞ്ഞെടുപ്പ്

ആർകെ നഗർ ഉപ തിരഞ്ഞെടുപ്പ്

അന്തരിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിൽ ഡിസംബർ 21 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തുല്യ ശക്തികളാണ് ആർകെ നഗറിൽ ഏറ്റുമുട്ടുന്നത്. തിരഞ്ഞെടുപ്പ് എന്നധിലുപരി അഭിമാന പ്രശ്നം കൂടിയാണ് . അണ്ണാഡിഎംകെ മുതിർന്ന നേതാവ് മധുസൂദനനും വിമത നേതാവ് ടിടിവി ദിനകരനും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ഡിസംബർ 24 തീയതി ഫലപ്രഖ്യാപനം ഉണ്ടാകും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
In an unprecedented turn of events, the Election Commission rejected actor Vishal's nomination for the Radha Krishna Nagar by-polls, hours after accepting it following protests by the actor when the poll panel initially rejected it.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്