കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ മഹാസഖ്യമായി.... ആര്‍എല്‍ഡിക്ക് 3 സീറ്റ്, മുസഫര്‍നഗര്‍ വിട്ടുകൊടുത്തു!!

Google Oneindia Malayalam News

Recommended Video

cmsvideo
യുപിയില്‍ മഹാസഖ്യമായി | Oneindia Malayalam

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മഹാസഖ്യത്തില്‍ സീറ്റ് ധാരണയായി. രാഷ്ട്രീയ ലോക്ദള്‍ സമാജ് വാദി പാര്‍ട്ടി ബിഎസ്പി സഖ്യത്തിനൊപ്പം ചേര്‍ന്ന് മത്സരിക്കും. ആര്‍എല്‍ഡിയും എസ്പിയും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സഖ്യം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. അതേസമയം കോണ്‍ഗ്രസ് തങ്ങള്‍ക്കൊപ്പം തന്നെയാണെന്നും അഖിലേഷ് യാദവ് സ്ഥിരീകരിച്ചു.

എസ്പി സ്വന്തം ക്വാട്ടയിലുള്ള സീറ്റുകളാണ് ആര്‍എല്‍ഡിക്കായി മാറ്റിവെച്ചിരിക്കുന്നത്. ഇത് സഖ്യത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ്. അതേസമയം ആര്‍എല്‍ഡി കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിച്ചിരുന്നെങ്കില്‍ നേട്ടം ബിജെപിക്കുണ്ടാവുമായിരുന്നു. എ്ന്നാല്‍ എസ്പി ബിഎസ്പി സഖ്യത്തിന്റെ ഭാഗമായതോടെ കിഴക്കന്‍ യുപിയില്‍ ബിജെപിക്ക് വലിയ തിരിച്ചടി നേരിടുമെന്ന് ഉറപ്പാണ്.

ആര്‍എല്‍ഡിക്ക് 3 സീറ്റ്

ആര്‍എല്‍ഡിക്ക് 3 സീറ്റ്

അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ആര്‍എല്‍ഡി മഹാസഖ്യത്തില്‍ തന്നെ മത്സരിക്കുമെന്ന് അഖിലേഷ് പ്രഖ്യാപിക്കുകയായിരുന്നും മൂന്ന് സീറ്റുകള്‍ അവര്‍ക്ക് നല്‍കും. നേരത്തെ അഞ്ച് സീറ്റുകള്‍ അവര്‍ ആവശ്യപ്പെട്ടിരുന്നു. എ്ന്നാല്‍ മൂന്ന് സീറ്റിന് വഴങ്ങുകയായിരുന്നു. മഥുര, ബാഗ്പത്ത്, മുസഫര്‍നഗര്‍ എന്നീ മണ്ഡലങ്ങളാണ് ആര്‍എല്‍ഡി മത്സരിക്കുന്നത്. ഇതെല്ലാം പശ്ചിമ യുപിയിലെ മണ്ഡലങ്ങളാണ്.

മുസഫര്‍നഗറില്‍ തര്‍ക്കം

മുസഫര്‍നഗറില്‍ തര്‍ക്കം

മുസഫര്‍നഗര്‍ എസ്പിയുടെ കൈവശമുള്ള സീറ്റായിരുന്നു. ഇത് വിട്ടുകൊടുക്കാന്‍ തര്‍ക്കമുണ്ടായിരുന്നു. അടുത്തിടെ മുസഫര്‍നഗറിന്റെ ഭാഗമായ മണ്ഡലങ്ങളില്‍ ആര്‍എല്‍ഡി എസ്പി ബിഎസ്പി സഖ്യത്തിന്റെ പിന്തുണയോടെ വിജയിച്ചിരുന്നു. എന്നാല്‍ ഈ സീറ്റ് വിട്ടുകൊടുക്കാനാവില്ലെന്നായിരുന്നു എസ്പി പറഞ്ഞത്. എന്നാല്‍ ഒടുവില്‍ ഇതിലും ധാരണയാവുകയായിരുന്നു. ജാട്ടുകളും മുസ്ലീങ്ങളും കൂടുതലുള്ള മണ്ഡലത്തില്‍ ആര്‍എല്‍ഡിക്ക് മികച്ച സാധ്യതയുണ്ട്.

കോണ്‍ഗ്രസ് സഖ്യത്തിലുണ്ടോ?

കോണ്‍ഗ്രസ് സഖ്യത്തിലുണ്ടോ?

കോണ്‍ഗ്രസ് സഖ്യത്തിലുണ്ടോ എന്നാണ് പ്രധാനമായും മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യം. അഖിലേഷ് ഈ ചോദ്യത്തില്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഞങ്ങളോടൊപ്പം തന്നെയുണ്ട്. അവരും മഹാസഖ്യത്തിന്റെ ഭാഗമാണ്. എന്തിനാണ് മാധ്യമപ്രവര്‍ത്തകര്‍ ഒരേ ചോദ്യം തന്നെ ആവര്‍ത്തകിക്കുന്നത്. കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ ഭാഗമായി രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. ഇതില്‍ കൂടുതല്‍ എന്താണ് പറയാനുള്ളതെന്നും അഖിലേഷ് ചോദിച്ചു.

ജയന്ത് ചൗധരിയുടെ മണ്ഡലം

ജയന്ത് ചൗധരിയുടെ മണ്ഡലം

ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരിയുടെ മണ്ഡലം മാറാനാണ് സാധ്യത. അദ്ദേഹം മഥുരയില്‍ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ മുതിര്‍ന്ന ആര്‍എല്‍ഡി നേതാവ് അജിത് സിംഗ് മഥുരയില്‍ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം ജയന്ത് ചൗധരി ബാഗ്പത്തില്‍ നിന്ന് മത്സരിക്കുമെന്നായിരുന്നു അജിത് സിംഗ് നേരത്തെ പ്രഖ്യാപിച്ചത്. ഇത് ഒടുവില്‍ മാറുകയായിരുന്നു. അതേസമയം ആര്‍എല്‍ഡിയുടെ ശക്തമായ കേന്ദ്രമാണ് ബാഗ്പത്ത്.

പ്രിയങ്കയുടെ വരവ്

പ്രിയങ്കയുടെ വരവ്

പ്രിയങ്കയുടെ വരവോടെ ശക്തമായ പോരാട്ടം നടക്കുന്ന കിഴക്കന്‍ യുപിയില്‍ എസ്പിയും ബിഎസ്പിയും സൂക്ഷിച്ചാണ് പോരാടുന്നത്. പ്രിയങ്കയെ അവഗണിക്കാനാണ് ഇവിടെ ബിജെപിയുടെ തീരുമാനം. എന്നാല്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ ഇവിടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സജ്ജമാക്കി കഴിഞ്ഞു. ബിഎസ്പിയുടെ വോട്ടുബാങ്കിനെ ലക്ഷ്യമിടാനാണ് പ്രിയങ്ക നല്‍കിയിരിക്കുന്ന ലക്ഷ്യം. എസ്പിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ ദുര്‍ബലമാക്കി നിര്‍ത്താനും നിര്‍ദേശമുണ്ട്.

ത്രികോണ പോരാട്ടം

ത്രികോണ പോരാട്ടം

കോണ്‍ഗ്രസിനായി റായ്ബറേലിയും അമേത്തിയും വിട്ട് കൊടുത്തിട്ടുണ്ടെങ്കിലും പോരാട്ടം ലഘൂകരിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറല്ല. അതുകൊണ്ട് ഏറ്റവും മികച്ച പോരാളികളെയാണ് കോണ്‍ഗ്രസ് അണിനിരത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തില്‍ വരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് നിര്‍ദേശം. ഇതോടെ ബിഎസ്പിക്കാണ് കൂടുതല്‍ ആശങ്ക. 2009ന് സമാനമായ അട്ടിമറി നടക്കുമോ എന്ന ആശങ്ക മായാവതിക്കുണ്ട്.

ബിജെപി സമ്മര്‍ദത്തില്‍

ബിജെപി സമ്മര്‍ദത്തില്‍

ബിജെപി ആര്‍എല്‍ഡിയുടെ വരവോടെ കൂടുതല്‍ ആശങ്കയിലാണ്. പുല്‍വാമ കൃത്യമായി ഫലിച്ചില്ലെങ്കില്‍ അത് ബിജെപിയുടെ പതനം പൂര്‍ണമാക്കും. സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത ഭരണവിരുദ്ധ വികാരം നിലവിലുണ്ട്. തിരഞ്ഞെടുപ്പിനായി ജനങ്ങള്‍ കാത്തിരിക്കുകയാണ്. അതേസമയം കഴിഞ്ഞ തവണ ബിജെപിയുടെ വോട്ടുകള്‍ എസ്പിയുടെ ബിഎസ്പിയുടെയും ചേര്‍ത്ത് വെക്കുന്നതിനേക്കാള്‍ അധികമുണ്ടായിരുന്നു. ഇത് മാത്രമാണ് ബിജെപിയുടെ പ്രതീക്ഷ. അതേസമയം ഇത്തവണ പ്രിയങ്ക കൂടി കളത്തില്‍ ഇറങ്ങിയതോടെ ബിജെപി പരമ്പരാഗത വോട്ട് ഭിന്നിക്കുമെന്നാണ് വിലയിരുത്തല്‍.

പുല്‍വാമ ആക്രമണം ബിജെപിക്ക് നേട്ടമാകുമോ? സംസ്ഥാനങ്ങളിലെ ഗ്രൗണ്ട് റിപ്പോര്‍ട്ട് ഇങ്ങനെ...പുല്‍വാമ ആക്രമണം ബിജെപിക്ക് നേട്ടമാകുമോ? സംസ്ഥാനങ്ങളിലെ ഗ്രൗണ്ട് റിപ്പോര്‍ട്ട് ഇങ്ങനെ...

English summary
rld officially joins sp bsp alliance in up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X