Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: ബെംഗളൂരുവില്‍ റോഡ് ഇടിഞ്ഞുതാഴ്ന്നു, മധ്യഭാഗം അപ്രത്യക്ഷമായി..

ബെംഗളൂരു: മെട്രോ നിർമ്മാണം നടക്കുന്നതിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു വീണു. അപകടത്തിൽ ഇരുചക്രവാഹനയാത്രക്കാരന് പരിക്ക് പറ്റിയിട്ടുണ്ട്. സെൻട്രൽ ബെംഗളൂരുവിലാണ് സംഭവം. ബൈക്ക് യാത്രികൻ പോകുമ്പോൾ റോഡിന്റെ മധ്യഭാഗം താഴേക്കു ഇടിഞ്ഞുതാഴുകയായിരുന്നു. ഇയാളുടെ പരിക്ക് ​ഗുരതരമല്ലെന്നാണ് വിവരം.

അതേസമയം രണ്ട് ദിവസം മുമ്പാണ് മെട്രോയുടെ തൂണ്‌ തകർന്ന് വീണ് അമ്മയും രണ്ട് വയസ്സായ മകനും മരണപ്പെട്ടത്. സംസ്ഥാന സർക്കാരിനും മെട്രോ അധികൃതർക്കുമെതിരെ കടുത്ത പ്രതിഷേധം ഉയർന്നുവരുന്ന സാഹചര്യത്തിലാണ് മെട്രോയുമായി ബന്ധപ്പെട്ട് മറ്റൊരു അപകടമുണ്ടാവുന്നത്. ബെംഗ്ലൂരുവിലെ നഗവരയിലായിരുന്നു തൂൺ തകർന്ന് അപകടമുണ്ടായത്. കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം സർക്കാരും നമ്മ മെട്രോയും അനുവദിച്ചിരുന്നു.

road metro

മെട്രോ അധികൃതർക്കും കോൺട്രാക്ടർക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. കല്യാൺ നഗറിൽ നിന്ന് എച്ച്ആർബിആർ ലേഔട്ടിലേക്കുള്ള റോഡിൽ നിർമിക്കുന്ന മെട്രോ റെയിൽവേ തൂണാണ് തകർന്നു വീണത്.

മരിച്ചവരുടെ കുടുംബത്തിന് ബെംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് 20 ലക്ഷം രൂപയും കർണാടക സർക്കാർ 10 ലക്ഷം രൂപയും നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുവതിയുടെ പിതാവ് മദൻ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

തനിക്ക് സർക്കാരിന്റെയോ മെട്രോ റെയിൽ കോർപ്പറേഷന്റേയോ നഷ്ടപരിഹാരം ആവശ്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്.'എനിക്ക് അവരുടെ നഷ്ടപരിഹാരം ആവശ്യമില്ല. ഞാൻ അവർക്ക് ഒരു കോടി രൂപ നൽകാം. എന്റെ മകളുടെയും പേരക്കുട്ടിയുടെയും ജീവൻ തിരിച്ചുതരാൻ മുഖ്യമന്ത്രിക്ക് കഴിയുമോ?

ബിഎംആർസിഎല്ലിന്റെയും കരാറുകാരായ നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡിന്റെയും (എൻസിസി) ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നാ ണ് അ​ദ്ദേഹത്തിന്റെ ആവശ്യം.. 'ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാനും ജീവൻ രക്ഷിക്കാനും സർക്കാർ ശ്രമിക്കണം എന്ന് ആഗ്രഹിക്കുന്നു. കരാറുകാരനെ സർക്കാർ കരിമ്പട്ടികയിൽ പെടുത്തുകയും ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും വേണം. മുഖ്യമന്ത്രി കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ നൂറുകണക്കിന് ജനജീവിതം അപകടത്തിലാകുമെന്നും തേജസ്വിനിയുടെ പിതാവ് പറഞ്ഞു.

അപകടത്തിൽ ബിഎംആർസിഎൽ, എൻസിസി ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞിരുന്നു. എൻസിസിയുടെ ജൂനിയർ എഞ്ചിനീയർ പ്രഭാകർ, ഡയറക്ടർ ചൈതന്യ, സ്പെഷ്യൽ പ്രോജക്ട് മാനേജർ മത്തായി, പ്രോജക്ട് മാനേജർ വികാസ് സിംഗ്, സൂപ്പർവൈസർ ലക്ഷ്മിപാതു, ബിഎംആർസിഎൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ മഹേഷ് ബെൻഡേക്കരി, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ വെങ്കിടേഷ് ഷെട്ടി എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+