കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡുകള്‍ കങ്കണയുടെ കവിളുകള്‍ പോലെയാക്കും; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് എംഎല്‍എ

Google Oneindia Malayalam News

റാഞ്ചി: തന്റെ മണ്ഡലത്തിലെ റോഡുകള്‍ നടി കങ്കണ റണാവത്തിന്റെ കവിളുകള്‍ പോലെയാക്കുമെന്ന വിവാദപ്രസ്താവനയുമായി കോണ്‍ഗ്രസ് എം എല്‍ എ ഇര്‍ഫാന്‍ അന്‍സാരി. തന്റെ മണ്ഡലമായ ജാംതരയിലെ റോഡുകള്‍ കങ്കണ റണാവത്തിന്റെ കവിളുകള്‍ പോലെ മൃദുലമാക്കുമെന്നാണ് ഇര്‍ഫാന്‍ അന്‍സാരിയുടെ വിവാദ പരാമര്‍ശം. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ സ്വയം ഷൂട്ട് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്.

ഇര്‍ഫാന്‍ അന്‍സാരി ഇതാദ്യമായല്ല വിവാദങ്ങളില്‍ നിറയുന്നത്. ആരോഗ്യത്തിന് ഹാനികരമാകുമെന്നതിനാല്‍ ദീര്‍ഘനേരം മാസ്‌ക് ധരിക്കരുതെന്ന് അവകാശപ്പെട്ട് ഡോക്ടര്‍ കൂടിയായ ഇര്‍ഫാന്‍ അന്‍സാരി രംഗത്തെത്തിയിരുന്നു. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം നടിമാരുടെ കവിളുകളേയും മുഖത്തേയും താരതമ്യം ചെയ്ത് രാഷ്ട്രീയ നേതാക്കള്‍ വിവാദ പ്രസ്താവന നടത്തുന്നത് പുതിയ സംഭവമല്ല. രാജസ്ഥാന്‍ മന്ത്രിയും കോണ്‍ഗ്രസ് എം എല്‍ എയുമായ രാജേന്ദ്രസിംഗ് ഗുധയും സമാന പരാമര്‍ശം നടത്തിയിരുന്നു. തന്റെ മണ്ഡലത്തിലെ റോഡുകള്‍ നടി കത്രീന കൈഫിന്റെ കവിളുകള്‍ പോലെയായിരിക്കുമെന്നാണ് ഗുധ പറഞ്ഞിരുന്നത്.

irfan

2019ല്‍ മധ്യപ്രദേശ് നിയമമന്ത്രി പി സി ശര്‍മ്മ, സംസ്ഥാനത്തെ കുഴികള്‍ നിറഞ്ഞ റോഡുകള്‍ 'ഡ്രീം ഗേള്‍' താരത്തിന്റെ കവിളുകള്‍ പോലെ 'മനോഹരമാക്കും' എന്ന് പറഞ്ഞതും വിവാദമായിരുന്നു. 2005 ല്‍ ആര്‍.ജെ.ഡി തലവന്‍ ലാലുപ്രസാദ് യാദവും സമാന പരാമര്‍ശം നടത്തിയിരുന്നു. ബീഹാറിലെ റോഡുകള്‍ ഹേമമാലിനിയുടെ കവിള്‍ പോലെയാക്കുമെന്നായിരുന്നു ലാലു പ്രസാദ് യാദവിന്റെ പരാമര്‍ശം. മഹാരാഷ്ട്ര മന്ത്രിയും ശിവസേനയുടെ മുതിര്‍ന്ന നേതാവുമായ ഗുലാബ്രറാവു പാട്ടീലും തന്റെ മണ്ഡലത്തിലെ റോഡുകള്‍ ഹേമമാലിനിയുടെ കവിളിനോട് ഉപമിച്ചിരുന്നു.

ഇതിനെതിരെ വനിത കമ്മീഷന്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് ഗുലാബ്രറാവു പാട്ടീലിന് മാപ്പ് പറയേണ്ടി വന്നിരുന്നു. '30 വര്‍ഷമായി എം എല്‍ എമാരായിട്ടുള്ളവര്‍ എന്റെ മണ്ഡലത്തില്‍ വന്ന് റോഡുകള്‍ കാണണം. ഹേമമാലിനിയുടെ കവിളുകള്‍ പോലെയല്ലെങ്കില്‍ ഞാന്‍ രാജിവെക്കും,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ദ്വീപ് രാജ്യമായ ടോംഗോയില്‍ സുനാമി; തിരമാലകള്‍ ആഞ്ഞടിക്കുന്നു, മുന്നറിയിപ്പുമായി അധികൃതര്‍ദ്വീപ് രാജ്യമായ ടോംഗോയില്‍ സുനാമി; തിരമാലകള്‍ ആഞ്ഞടിക്കുന്നു, മുന്നറിയിപ്പുമായി അധികൃതര്‍

എന്നാല്‍, മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ രൂപാലി ചകാങ്കര്‍ ഈ പരാമര്‍ശത്തെ എതിര്‍ക്കുകയും പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രിക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതോടെ താന്‍ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല, പ്രസ്താവനകളില്‍ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ ഖേദപ്രകടനം.

Recommended Video

cmsvideo
ദിലീപ് ഗൂഢാലോചന കേസിലെ VIP കോട്ടയം സ്വദേശിയായ വ്യവസായി | Oneindia Malayalam

English summary
Congress MLA Irfan Ansari has said that the roads in his constituency will be like the cheeks of actress Kangana Ranaut.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X