Get Updates
Get notified of breaking news, exclusive insights, and must-see stories!

നടുറോഡില്‍ ക്രൂരകൊലപാതകം; നവവധുവിനെ വെടിവച്ചുകൊന്നു; തോക്ക് ചൂണ്ടി സ്വര്‍ണം കവര്‍ന്നു!!

ലഖ്‌നൗ: ഭര്‍ത്താവിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി നവവധുവിനെ കൊള്ളയടിച്ചു. പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ വെടിവച്ചുകൊന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന നവദമ്പതികള്‍ക്കാണ് ക്രൂരമര്‍ദ്ദനമേല്‍ക്കേണ്ടിവന്നതും ജീവന്‍ നഷ്ടപ്പെട്ടതും.

പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ മതാവുര്‍ ദേശീയ പാതയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് യുവതി കൊല്ലപ്പെട്ടത്. കുടുംബം സഞ്ചരിച്ച വാഹനം നിരീക്ഷിച്ചെത്തിയ അക്രമികളാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിന്റെ വിശദവിവരങ്ങള്‍ ഇങ്ങനെ...

കുടുംബത്തിന്റെ സന്തോഷ യാത്ര

കുടുംബത്തിന്റെ സന്തോഷ യാത്ര

മുസഫര്‍നഗറിലെ മിംലാനയിലുള്ള ഷാജബിന്റെ ഭാര്യ ഫഹ്‌റാനയെ ആണ് അക്രമികള്‍ വെടിവച്ചുകൊന്നത്. ഗാസിയാബാദിലെ നഹാല്‍ ഗ്രാമത്തിലാണ് ഫഹ്‌റാനയുടെ വീട്. ഇവിടെ നിന്ന് ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ഭര്‍തൃവീട്ടിലേക്ക് വരികയായിരുന്നു യുവതി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

ഭക്ഷണം കഴിക്കാന്‍ നിര്‍ത്തി

ഭക്ഷണം കഴിക്കാന്‍ നിര്‍ത്തി

ദേശീയ പാതയില്‍ പാര്‍ത്തപൂരില്‍ കുടുംബം ഭക്ഷണം കഴിക്കാന്‍ വാഹനം നിര്‍ത്തിയിരുന്നു. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് രാത്രി 11 മണിയോടെയാണ് കുടുംബം യാത്ര പുനരാരംഭിച്ചത്. ഈ സമയമാണ് നാല് പേര്‍ കാറില്‍ ഇവരെ പിന്തുടര്‍ന്നെത്തിയത്.

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി

മത്താവുരിന് സമീപം വച്ച് ഇവരുടെ വാഹനം അക്രമികള്‍ തടഞ്ഞു. ദൗറാല പോലീസ് സ്‌റ്റേഷന് ഏകദേശം ഒരുകിലോമീറ്റര്‍ അകലെ വച്ചാണ് സംഭവം. കുടുംബത്തെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തരാന്‍ ആവശ്യപ്പെട്ടു. സംഘത്തിലൊരാള്‍ കാറിലിരുന്ന ഫഹ്‌റാനയെ സമീപിച്ചു.

വെടിവച്ചു പുറത്തേക്ക് തള്ളി

വെടിവച്ചു പുറത്തേക്ക് തള്ളി

ഫഹ്‌റാനയുടെ ശരീരത്തില്‍ നിറയെ ആഭരണങ്ങളുണ്ടായിരുന്നു. ഊരിത്തരാന്‍ ആവശ്യപ്പെട്ടു. തരില്ലെന്ന് പറഞ്ഞതോടെ ഭീഷണിയായി. തുടര്‍ന്നാണ് യുവതിയെ വെടിവച്ചത്. ശേഷം ഫഹ്‌റാനയെ പിടിച്ചുവലിച്ചു പുറത്തേക്കിട്ടു. കാറുമായി അക്രമികള്‍ രക്ഷപ്പെട്ടു.

 ആശുപത്രിയിലേക്ക്

ആശുപത്രിയിലേക്ക്

ഷാജിബും കുടുംബവും ഉടന്‍ മറ്റു ബന്ധുക്കളെ വിവരം അറിയിച്ചു. ഇവര്‍ നിമഷങ്ങള്‍ക്കകം സംഭവസ്ഥലത്തെത്തി. ഫഹ്‌റാനയെ മുസഫര്‍നഗര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്നു 25 കിലോമീറ്റര്‍ അകലെയാണ് ആശുപത്രി. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

ടോള്‍ ബൂത്തിലെയും പെട്രോള്‍ പമ്പുകളിലെയും സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഇതുവരെ അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. മീററ്റിലെയും സമീപ ജില്ലകളിലെയും ഉന്നത പോലീസ് ഓഫീസര്‍മാര്‍ സംഭവസ്ഥലത്തെത്തി. അക്രമികളെ പിടികൂടാന്‍ എല്ലാ നീക്കങ്ങളും നടത്തുന്നുണ്ടെന്ന് എസ്എസ്പി മന്‍സില്‍ സൈനി പറഞ്ഞു.

അമ്മയും മകളും ആക്രമിക്കപ്പെട്ടു

അമ്മയും മകളും ആക്രമിക്കപ്പെട്ടു

ദില്ലി-ഡെറാഡൂണ്‍, ഹരിദ്വാര്‍, ലഗാന്‍ എന്നിവിടങ്ങളിലേക്കുള്ള പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ ഹൈവേയിലാണ് കൊലപാതകം നടന്നിട്ടുള്ളത്. മുമ്പ് ഇതേ പാതയിലെ ബുലന്ദ്‌ഷെഹറില്‍ വാഹനം തടഞ്ഞ് അമ്മയെയും മകളെയും ക്രൂരമായി ബലാല്‍സംഗം ചെയ്ത സംഭവം ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+