സിബിഐ ചമഞ്ഞെത്തിയ കള്ളന്മാര്‍ മുത്തൂറ്റ് ഫിനാന്‍സില്‍ നിന്ന് തട്ടിയെടുത്തത് 42 കിലോ സ്വര്‍ണ്ണം!!!
ഹൈദരാബാദ് രാമചന്ദ്രപുരയിലെ മുത്തൂറ്റ് ഫിനാന്‍സ് ബ്രാഞ്ചിലാണ് വന്‍ കവര്‍ച്ച നടന്നത്.
ഹൈദരാബാദ്: സിബിഐ ഓഫീസര്‍മാരെന്ന വ്യാജേനയെത്തിയ മോഷ്ടാക്കള്‍ മുത്തൂറ്റ് ഫിനാന്‍സില്‍ നിന്ന് 42 കിലോ സ്വര്‍ണ്ണം തട്ടിയെടുത്തു. ഹൈദരാബാദ് രാമചന്ദ്രപുരയിലെ മുത്തൂറ്റ് ഫിനാന്‍സ് ബ്രാഞ്ചിലാണ് വന്‍ കവര്‍ച്ച നടന്നത്. ഡിസംബര്‍ 28 ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
സിബിഐയുടെയും റിസര്‍വ് ബാങ്കിന്റെയും ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് സംഘം സ്ഥാപനത്തില്‍ വന്നത്. ശേഷം ജീവനക്കാരോട് പണമിടപാടുകളുടെ രേഖകളും, ലോക്കറുകളിലെ സ്വര്‍ണ്ണവും കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ലോക്കറുകളിലെ മുഴുവന്‍ സ്വര്‍ണ്ണവുമെടുത്താണ് സംഘം ഇവിടെ നിന്ന് മടങ്ങിയത്. 12 കോടിയോളം രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

വന്നത് ചുവപ്പ് സ്‌കോര്‍പ്പിയോ വാനില്‍
ചുവപ്പ് സ്‌കോര്‍പ്പിയോ വാനില്‍ വന്ന സംഘം സിബിഐയുടെയും ആര്‍ബിഐയുടെയും ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയാണ് മുത്തൂറ്റ് ബ്രാഞ്ചില്‍ പരിശോധന ആരംഭിച്ചത്.

12 കോടി രൂപയുടെ നഷ്ടം...
12 കോടിയോളം രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് കള്ളന്മാര്‍ സ്ഥാപനത്തില്‍ നിന്ന് തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു.

ആ കേസ് ഇതുവരെ തെളിഞ്ഞില്ല...
മുത്തൂറ്റ് ഫിനാന്‍സിന്റെ രവിചന്ദ്രപുര ബ്രാഞ്ചില്‍ മുമ്പും പട്ടാപ്പകല്‍ മോഷണം നടന്നിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആ മോഷണക്കേസ് തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

റോഡുകളില്‍ പരിശോധന...
സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു. സൈബറാദിലെയും സങ്കറെഡ്ഡി ജില്ലയിലെയും പോലീസുകാര്‍ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. രവിചന്ദ്രപുരയില്‍ നിന്നുള്ള എല്ലാ റോഡുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications