ചിന്നമ്മ വീണ്ടും കുടുങ്ങും!! റെയ്ഡില്‍ പിടിച്ചെടുത്തത് 1,430 കോടിയുടെ അനധികൃത സ്വത്തുക്കള്‍!

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: ജയ ടിവിയിലും ജയിലിലടച്ച അണ്ണാ ഡിഎംകെ നേതാക്കളുടെ വീട്ടിലും നടത്തിയ റെയ്ഡുകളിലായി പിടിച്ചെടുത്ത അനധികൃത സ്വത്തിന്‍റെ കണക്ക് വെളിപ്പെടുത്തി ആദായനികുതി വകുപ്പ്. വികെ ശശികലയുടെ വീടിന് പുറമേ സഹോദര്‍ വികെ ദിവാകരന്‍റെ വീട്ടിലുമായി നടന്ന റെയ്ഡിലായി 1,430 കോടിയുടെ അനധികൃത സ്വത്തുക്കളാണ് കണ്ടെത്തിയത്. ഇതില്‍ ഏഴ് കോടി പണമായും അ‍ഞ്ച് കോടി സ്വര്‍ണ്ണം, വജ്രാഭരണങ്ങളുമായാണ് കണ്ടെടുത്തിട്ടുള്ളത്. കഴിഞ്ഞ അ‍ഞ്ച് ദിവസത്തിനിടെ നടന്ന റെയ്ഡിലായി 1,430 കോടിയുടെ കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ കണ്ടെടുത്തുവെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹര്‍ദിക് പ്രവചിച്ചത് സംഭവിച്ചു: ഗുജറാത്തില്‍ വൃത്തികെട്ട രാഷ്ട്രീയം! ട്വിറ്ററില്‍ പ്രതിരോധം!!

ആധാര്‍ മൊബൈല്‍ ബന്ധിപ്പിക്കല്‍ നിങ്ങളറിയേണ്ട സുപ്രധാന കാര്യങ്ങള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന ശശികലയുടെ പേരിലുള്ള നിരവധി ഷെല്‍ കമ്പനികളും ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. നികുതി വെട്ടിപ്പ് നടന്നുവെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ആദായനികുതി വകുപ്പ് തമിഴ്നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി, ദില്ലി എന്നിവിടങ്ങളിലായാണ് റെയ്ഡ് നടത്തിയത്. ജയ ടിവിയുടെ നടത്തിപ്പ് ചുമതലയുള്ള ശശികലയുടെ കുടുംബാംഗങ്ങള്‍, ഇവര്‍ക്ക് വേണ്ടി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ഒമ്പത് കമ്പനികള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു നീക്കം.

English summary
Income Tax officials say they have found Rs. 1,430 crore in undeclared income in raids on Jaya TV and family members of jailed AIADMK party leader VK Sasikala including brother VK Divakaran.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്