കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്ത്യാനികള്‍ക്ക് മതംമാറ്റാന്‍ 10500 കോടി രൂപ?

Google Oneindia Malayalam News

ദില്ലി: അലിഗഡില്‍ ആര്‍ എസ് എസ് പ്രഖ്യാപിച്ചിരിക്കുന്ന മതപരിവര്‍ത്തനത്തിന് എതിരാണ് ഇപ്പോള്‍ ചര്‍ച്ചകളെല്ലാം. ഈ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രതിപക്ഷം മറ്റൊരു കാര്യത്തില്‍കൂടി ചര്‍ച്ചകള്‍ സംഘടിപ്പിച്ചെങ്കില്‍ ഏറെ നന്നായിരുന്നു. മതപരിവര്‍ത്തനം നടത്താനായി ക്രിസ്ത്യന്‍ മിഷനറികള്‍ക്ക് ഓരോ വര്‍ഷവും 10,500 കോടി രൂപ വിദേശത്ത് നിന്നും എത്തുന്നുണ്ട് എന്ന റിപ്പോര്‍ട്ടിലാണ് അത്.

വെറും മതപരിവര്‍ത്തനമല്ല ഇവിടെ നടക്കുന്നത് എന്നും ബലംപ്രയോഗിച്ചുള്ള ആളെക്കൂട്ടലാണ് എന്നും അമേരിക്കന്‍ വേദം എന്ന പുസ്തകത്തിന്റെ കര്‍ത്താവായ ഫിലിപ് ഗോള്‍ഡ്‌ബെര്‍ഗ് പറയുന്നു. ക്രിസ്ത്യന്‍ മതത്തിലേക്ക് ആളെക്കൂട്ടലാണ് ലക്ഷ്യം. അല്ലാതെ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിപ്പിക്കലല്ല. മതപരിവര്‍ത്തനം ലക്ഷ്യമിട്ട് ഇന്ത്യയിലെ വിവിധ ഏജന്‍സികളിലേക്ക് 2011 ല്‍ ഫണ്ടുകളെത്തിയതായി റിപ്പോര്‍ട്ടുണ്ട്.

christians

വിവധ എന്‍ ജി ഒകളുടെ അക്കൗണ്ടിലേക്കാണ് ഈ ഫണ്ടുകള്‍ എത്തുന്നത്. പലതരം ആവശ്യങ്ങള്‍ എന്ന വിഭാഗത്തിലാണ് ഈ പണം എത്തുന്നതും ചെലവഴിക്കപ്പെടുന്നതും. ഇന്ത്യയിലെ മതപരിവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാനായി ബാംഗ്ലൂര്‍ ഇനിഷ്യേറ്റീവ് ഫോര്‍ റിലിജിയസ് ഡയലോഗ് എന്ന സംഘടന ഒരു സര്‍വ്വേ നടത്തിയിരുന്നു. സുവിശേഷ പ്രതവര്‍ത്തകരുടെ നേതൃത്വത്തില്‍ കാര്യമായ മതപരിവര്‍ത്തന പരിപാടികള്‍ നടക്കുന്നതായി സംഘടന കണ്ടെത്തി.

തൊഴില്‍ നല്‍കാം എന്ന് വാഗ്ദാനം നല്‍കിയാണ് മതപരിവര്‍ത്തനത്തില്‍ ഭൂരിഭാഗവും നടക്കുന്നത്. മതപരിവര്‍ത്തനത്തിന് കുപ്രസിദ്ധരായ നാല് സംഘടനകളുടെ അക്കൗണ്ടിലേക്കാണ് 10,500 കോടി രൂപ ഒഴുകിയെത്തിയത്. ഇതേ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചെറുസംഘടനകളിലേക്കായി ഈ പണം പിന്നീട് മാറ്റപ്പെട്ടു. അമേരിക്ക, ജര്‍മനി, ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്‌സ്, സ്‌പെയിന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നാണ് പണം കൂടുതലായും എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

English summary
Now that the opposition has decided to bring up the issue of re-conversions, it would also do well if it debated at length the inflow of money amounting to Rs 10,500 crore that is pumped in every year to Christian missionaries to convert people. As has been noted by Phillip Goldberg, the author of American Veda it is not conversion but coercion that is taking this clearly driving the point that people are forced for the numbers and not for the faith.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X