ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്ക് 3 ലക്ഷം കോടിയുടെ ഈടില്ലാ വായ്പ
ദില്ലി; ചെറുകിട ഇടത്തം വ്യവസായങ്ങൾക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വായ്പാ കാലാവധി നാലു വർഷമാക്കും. ഈട് ആവശ്യമില്ല. ഒരു വർഷത്തേക്ക് തിരിച്ചടവിന് മോറട്ടോറിയം നൽകുമെന്നും ധനമന്ത്രി പറഞ്ഞു. ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിനെ കുറിച്ച് വിശദീകരിക്കാനായി വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.
100 കോടി വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കാണ് വായ്പ ലഭിക്കുക. ഒക്ടോബര്‍ 31 വരെ വായ്പകള്‍ക്ക് അപേക്ഷിക്കാം.ഏകദേശം 45 ലക്ഷം വ്യവസായ സ്ഥാപനങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇതുകൂടാതെ പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങൾക്ക് 2000 കോടി അനുവദിക്കും. രണ്ട് ലക്ഷം എംഎസ്എംഇകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ നിര്‍വചനം പരിഷ്കരിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.ഒരു കോടി വരെ നിക്ഷേപവും അഞ്ചു കോടി വിറ്റവരവും ഉള്ള സ്ഥാപനങ്ങൾ സൂക്ഷ്മ വിഭാഗത്തിലും 10 കോടി നിക്ഷേപവും 50 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ ചെറുകിട വിഭാഗത്തിലും 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവുമുള്ള സംരംഭങ്ങള്‍ ഇടത്തരം വിഭാഗത്തിലും ഉൾപ്പെടും.
തകർച്ചയിലായ ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ മൂലധനം നൽകും.വായ്പാ രൂപത്തിലാകും മൂലധനം ലഭ്യമാക്കുക. വായ്പ കിട്ടാക്കടമായി പ്രഖ്യാപിക്കപ്പെട്ടവർക്കും തകർച്ചയിലായവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്. മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ 10,000 കോടിയുടെ പാക്കേജ്. നിക്ഷേപ പരിധി പരിഷ്‌കരിക്കും.200 കോടി വരെയുള്ള പദ്ധതികള്‍ക്ക് ആഗോള ടെണ്ടര്‍ ആവശ്യമില്ല. ചെറുകിട വ്യവസായികൾക്ക് ഇനി നേരിട്ട് ടെൻഡറിൽ പങ്കെടുക്കാം.
Recommended Video
വിവിധ വിഭാഗങ്ങളിലായി 15 പ്രത്യേക നടപടികളാണ് നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. ഇതില്‍ ആറ് എണ്ണം ചെറുകിട സംരംഭങ്ങള്‍ക്കും രണ്ട് എണ്ണം പ്രോവിഡന്റ് ഫണ്ട് വിഭാഗത്തിലും രണ്ട് എണ്ണം എന്‍ബിഎഫ്‌സികള്‍ക്കും രണ്ട് എണ്ണം എഫ്എംഐകള്‍ക്കും ഒന്ന് റിയല്‍ എസ്റ്റേറ്റ് വിഭാഗത്തിലും മൂന്ന് എണ്ണം ടാക്‌സുമായി ബന്ധപ്പെട്ടതുമാണ്.












Click it and Unblock the Notifications