കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധിയെ പിറകിലിരുത്തി സ്കൂട്ടർ യാത്ര: കോൺഗ്രസ് പ്രവർത്തകന് 6100 രൂപ പിഴ, ഹെൽമെറ്റില്ലെന്ന്

Google Oneindia Malayalam News

ലഖ്നൊ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധ്രയെ സ്കൂട്ടറിൽ കയറ്റി യാത്ര ചെയ്ത കോൺഗ്രസ് പ്രവർത്തകന് 6100 രൂപ പിഴ. മുൻ ഐപിഎസ് ഓഫീസർ എസ്ആർ ധാരാപുരിയുടെ വീട്ടിലേക്ക് പ്രിയങ്കയെ ബൈക്കിൽ കൊണ്ടുപോയ പാർട്ടി പ്രവർത്തകൻ ധീരജ് ഗുജ്റാറിനെതിരെയാണ് പിഴ ചുമത്തിയിട്ടുള്ളത്. ജഹാസ്പൂർ എംഎൽഎയാണ് ഗുജ്റാർ. ഹെൽമെറ്റ് വെക്കാതെ ഇരുചക്രവാഹനം ഓടിച്ചതിനാണ് നടപടി.

മഹാരാഷ്ട്രയില്‍ അതിര്‍ത്തി തര്‍ക്കം കടുക്കുന്നു, ശിവസേന യെഡിയൂരപ്പയുടെ കോലം കത്തിച്ചു, അക്രമം ശക്തം!മഹാരാഷ്ട്രയില്‍ അതിര്‍ത്തി തര്‍ക്കം കടുക്കുന്നു, ശിവസേന യെഡിയൂരപ്പയുടെ കോലം കത്തിച്ചു, അക്രമം ശക്തം!

ഇരുവരും ഹെൽമെറ്റ് ധരിക്കാതെയാണ് സ്കൂട്ടറിൽ സഞ്ചരിച്ചത്. 2,500 രൂപ ഡ്രൈവിംഗ് ലൈസൻസ് സൂക്ഷിക്കാത്തതിനും 500 രൂപ വീതം ഹെൽമെറ്റ് ഇല്ലാത്തതിനും 300 രൂപ ഗതാഗതനിയമങ്ങൾ പാലിക്കാത്തതിനുമാണ് ചുമത്തിയിട്ടുള്ളത്. തെറ്റായ നമ്പർ പ്ലേറ്റ് ഉപയോഗിച്ചതിന് 300 രൂപയും സാഹസികമായി വണ്ടിയോടിച്ചതിന് 2500 രൂപയുമാണ് കോൺഗ്രസ് നേതാവിനെതിരെ ചുമത്തിയിട്ടുള്ളത്. ഇതോടെയാണ് ഗതാഗത നിയമലംഘനത്തിനെതിരെ യുപി പോലീസ് നടപടി സ്വീകരിച്ചിട്ടുള്ളത്.

priyankagandhi

പൌരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ മുൻ ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെ പ്രിയങ്ക സഞ്ചരിച്ച വാഹനം പോലീസ് തടഞ്ഞിരുന്നു. ഇതോടെയാണ് കോൺഗ്രസ് പ്രവർത്തകന്റെ ബൈക്കിൽ പ്രിയങ്ക ഗാന്ധി യാത്ര തുടർന്നത്. എന്നാൽ ബൈക്കും പോലീസ് തടഞ്ഞതോടെ നടന്നാണ് പ്രിയങ്ക ഗാന്ധി മുൻ ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയത്. പാർട്ടി പ്രവർത്തകനൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച തന്നെ പോലീസ് വളഞ്ഞെന്നും കയ്യേറ്റം ചെയ്തെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചിരുന്നു. യുപി പോലീസിന്റെ ഭാഗത്തുനിന്ന് സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് പ്രിയങ്കാ ഗാന്ധി പിന്നീട് സിആർപിഎഫിന് പരാതിയും നൽകിയിരുന്നു.

യാത്രക്കിടെ പോലീസ് വാഹനം മുന്നിൽ നിർത്തിയെന്നും യാത്ര തുടരാൻ അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചെന്നുമാണ് പ്രിയങ്ക ചൂണ്ടിക്കാണിക്കുന്നത്. പോകാൻ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് അറിയിച്ചെന്നും അവർ കൂട്ടിച്ചേർക്കുന്നു.

English summary
Rs 6,100 fine for Congress worker who gave a ride to Priyanka Gandhi on his scooter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X