സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍, മോഷണം പോയ ഫോണിന് പറഞ്ഞ വില ഞെട്ടിക്കും!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മോഷണം പോയ ഫോണിലെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവാവിന് ഭീഷണി. 80 ലക്ഷം രൂപ നല്‍കിയാല്‍ ഫോണ്‍ എത്തിച്ചു തരുമെന്ന് പറഞ്ഞാണ് ഭീഷണി.

ഗര്‍ഗോണ്‍ സ്വദേശിയായ വിശാല്‍ സിങാണ് തന്റെ ഫോണ്‍ മോഷണം പോയതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഒക്ടോബറില്‍ വെക്കേഷന്‍ ആഘോഷിക്കാനായി പോയ ഹോട്ടലില്‍ വെച്ചാണ് തന്റെ ഫോണ്‍ മോഷണം പോയതെന്ന് യുവാവ് പരാതിയില്‍ പറഞ്ഞു.

സ്വകാര്യ ചിത്രങ്ങളും വീഡിയോകളും

സ്വകാര്യ ചിത്രങ്ങളും വീഡിയോകളും

കഴിഞ്ഞ മാര്‍ച്ചിലാണ് അപരിചിതനായ ഒരാളുടെ കോള്‍ വരുന്നത്. തന്റെ ഫോണ്‍ എന്റെ കൈയില്‍ ഉണ്ടെന്നും ഫോണിലെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്.

80 ലക്ഷം രൂപ നല്‍കണം

80 ലക്ഷം രൂപ നല്‍കണം

വാട്‌സആപ്പ്, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ മോഷ്ടാവ് 80 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

ഇമെയില്‍, സാമൂഹ മാധ്യമങ്ങളിലും ഹാക്ക് ചെയ്തു

ഇമെയില്‍, സാമൂഹ മാധ്യമങ്ങളിലും ഹാക്ക് ചെയ്തു

ആദ്യം ഭീഷണി അവഗണിച്ചെങ്കിലും പിന്നാലെ ഇമെയിലും സമൂഹമാധ്യങ്ങളും ഹാക്ക് ചെയ്യപ്പെട്ടപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്.

 പോലീസില്‍ പരാതി നല്‍കി

പോലീസില്‍ പരാതി നല്‍കി

തിങ്കളാഴ്ചയാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്. ഫോണ്‍ നഷ്ടമായ സ്ഥലത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തെ വിടുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട

English summary
Rs 80L ransom demand for pics, videos: Gurgaon man blackmailed after phone theft
Please Wait while comments are loading...