കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശ്നം തൊഴിലില്ലായ്മ തന്നെയെന്ന് ആര്‍എസ്എസ്, ബജറ്റില്‍ പദ്ധതി വേണമെന്ന് നിര്‍ദ്ദേശം

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ തൊഴിലില്ലായ്മയും കര്‍ഷക പ്രശ്നങ്ങളും പരിഹരിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷത്തെ ബജറ്റില്‍ അവതരിപ്പിക്കണമെന്നാണ് ആര്‍എസ്എസിന്‍റെ ആവശ്യം. ആര്‍എസ്എസിന്‍റെ സ്വദേശി ജാഗരണ്‍ മഞ്ചും ഭാരതീയ കിസാന്‍ സംഘുമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ചെറുകിട സംരഭങ്ങള്‍ക്ക് കൂടുതല്‍ സഹായം നല്‍കുക, ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കുക എന്നീ കാര്യങ്ങളില്‍ അടിയന്തര പ്രധാന്യം നല്‍കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

rss

നിലവില്‍ രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ് .അതിനാല്‍ രാജ്യത്തെ കോര്‍പ്പറേറ്റ് സെക്റ്ററുകള്‍ക്ക് ലഭിക്കുന്ന സബ്സിഡികളും ഇളവുകളുമെല്ലാം ചെറുകിട സംരഭങ്ങള്‍ക്കും അനുവദിക്കമമെന്നും എസ്ജെഎം ദേശീയ കണ്‍വീനര്‍ അശ്വനി മഹാജന്‍ ആവശ്യപ്പെട്ടു. മൊത്ത ആഭ്യന്തര വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോടൊപ്പം ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിലില്ലായ്മ എന്നിവയിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അശ്വനി ആവശ്യപ്പെട്ടു.

കാര്‍ഷിക മേഖലയ്ക്ക് പ്രധാനമന്ത്രി അനുവദിച്ച 80 കോടി പര്യാപതമല്ലെന്ന് ഭാരതീയ കിസാന്‍ സംഘ് വ്യക്തമാക്കി. വിളകള്‍ കോള്‍ഡ് സ്റ്റോറേജുകളിലേക്ക് മാറ്റുന്നതിന് പകരം വീടിന് പരിസരത്തും മറ്റും സൂക്ഷിക്കുന്നതിന് ചെറുകിട കര്‍ഷകര്‍ക്ക് സംവിധാനം ഒരുക്കിതരണമെന്നും സംഘ് ആവശ്യപ്പെട്ടു. ഒപ്പം കേന്ദ്ര പദ്ധതികള്‍ക്ക് കേന്ദ്രത്തിന്‍റേയും സംസ്ഥാനത്തിന്‍റേയും പങ്കാളിത്തം 60:40 എന്ന അനുപാതത്തില്‍ നിന്ന് 80:20 എന്ന അനുപാതത്തിലേക്ക് മാറ്റണമെന്നും സംഘ് വ്യക്തമാക്കി.

English summary
The Narendra Modi government must urgently address the problems of rising unemployment and farmer distress in the country that is the advice from two key RSS affiliates ahead of the budget next week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X