കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവിക്കൊടി മാറ്റി; പ്രൊഫൈൽ ചിത്രം ദേശീയ പതാകയാക്കി ആര്‍എസ്എസ്

Google Oneindia Malayalam News

ദില്ലി; സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി സോഷ്യല്‍ മിഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കി ആര്‍എസ്എസ്. സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രം ദേശീയ പതാക്കയാക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടും ആർ എസ് എസ് മാറ്റിയിരുന്നില്ല. ഇതിനെതിരെ കോൺഗ്രസ് ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

rssn-1660370811.jpg -

വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം കൂടി; അറിയാം ചരിത്രവും പ്രാധാന്യവും, പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിക്കാംവീണ്ടുമൊരു സ്വാതന്ത്ര്യ ദിനം കൂടി; അറിയാം ചരിത്രവും പ്രാധാന്യവും, പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിക്കാം

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യം 'ആസാദി കാ അമൃത് മഹോത്സവം' ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ആഗസ്റ്റ് 2 മുതൽ 15 വരെ ദേശീയ പതാക പ്രൊഫൈൽ ചിത്രമാക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. പ്രതിപക്ഷ പാർട്ടികളകടക്കം ഈ ആഹ്വാനം ഏറ്റെടുക്കുകയും പ്രൊഫൈൽ ചിത്രം മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ആർ എസ് എസ് മാത്രം കാവി പതാക തുടർന്നു. ഇതിനെതിരെ പ്രതിപക്ഷം വ്യാപക വിമർശനമായിരുന്നു ഉയർത്തിയത്.

52 വർഷമായി നാഗ്പൂരിലെ ആസ്ഥാനത്ത് ദേശീയ പതാക ഉയർത്താത്ത സംഘടന പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുക്കുമോയെന്നായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ ജയ്റാം രമേശ് ചോദിച്ചത്. അതേസമയം വിവാദത്തിന് പിന്നാലെ സംഘടനയുടെ എല്ലാ ഓഫീസുകളിലും ഇത്തവണ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമെന്ന് സംഘടന പബ്ലിസിറ്റി ഡിപ്പാർട്ട്‌മെന്റ് കോ-ഇൻചാർജ് നരേന്ദർ താക്കൂർ പറഞ്ഞു.ആർഎസ്എസ് പ്രവർത്തകർ 'ഹർ ഘർ തിരംഗ' പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും താക്കൂർ വ്യക്തമാക്കി.

'ഹർ ഘർ തിരംഗ' പരിപാടിയുടെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ നിന്ന് ദേശീയ പതാക ഉയർത്തുകയോ പ്രദർശിപ്പിക്കുകയോ ചെയ്യണമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

'അല്ല നൈല, ഇതെന്തൊരു തകർപ്പാണ്'; നൈല ഉഷയുടെ പുതിയ ലുക്കിൽ വീണ് ആരാധകർ..വൈറൽ ചിത്രങ്ങൾ

Recommended Video

cmsvideo
ദേശിയ പതാകയുമായുള്ള ബന്ധം ആഴത്തിലാകണം: PM Modi | *Politics

English summary
RSS changed profile pictures of its social media to national flag
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X