Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ പള്ളികളിലും ശിവലിംഗം അന്വേഷിച്ച് പോകുന്നത് എന്തിനാണ്; പ്രക്ഷോഭത്തിനില്ലെന്ന് മോഹന്‍ ഭാഗവത്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഓരോ മുസ്ലീം പള്ളികളിലും ശിവലിംഗം അന്വേഷിച്ച് പോകുന്നത് എന്തിനാണെന്ന് മോഹന്‍ ബാഗവത് ചോദിക്കുന്നു. തര്‍ക്ക വിഷയത്തില്‍ പരസ്പര ധാരണയിലൂടെ പരിഹാരം കാണണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണത്തോടെ ഇനി പ്രക്ഷോഭങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താജ്മഹലും കുത്തബ് മിനാറും ഇതിന് മുമ്പ് ക്ഷേത്രങ്ങളായിരുന്നെന്ന് അവകാശപ്പെട്ട് രാജ്യത്തെ വിവിദ കോടതികളില്‍ ഹര്‍ജി വരുന്നതിനിടെയാണ് ആര്‍ എസ് എസ് നേതൃത്വം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ചില സ്ഥലങ്ങളില്‍ ഞങ്ങള്‍ക്ക് പ്രത്യേക ആരാധന ഉണ്ടായിരുന്നു. പക്ഷേ ദിവസവും ഒരു പുതിയ കാര്യം പുറത്തു കൊണ്ടുവരരുത്. തങ്ങള്‍ക്ക് ഗ്യാന്‍വാപിയില്‍ ആരാധനയുണ്ടായിരുന്നു. അവിടെ നടന്ന കാര്യങ്ങള്‍ അതിന്റെ അടിസ്ഥാനത്തിലായിരുന്നു . പക്ഷേ എന്തിനാണ് എല്ലാ മസ്ജിദിലും ഒരു ശിവലിംഗത്തിന് വേണ്ടി അന്വേഷിച്ചുക്കുന്നത്? എന്തിനാണ് തര്‍ക്കം വര്‍ദ്ധിപ്പിക്കുന്നത്. കോടതി എന്താണോ വിധിക്കുന്നത് അത് അംഗീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

mohan

ഗ്യാന്‍വാപ്പി ചരിത്രത്തില്‍ സംഭവിച്ചു പോയതാണെന്നും അദ്ദേഹം പറഞ്ഞു. അതിന് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഹിന്ദുക്കളോ മുസ്ലീങ്ങളോ ഉത്തരവാദികളോ എല്ല, ആ വിഷയം പെരുപ്പിച്ച് സമൂഹത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് ഹിന്ദു സമൂഹത്തിനോ വിശ്വാസികള്‍ക്കോ വൈകാരികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ഗ്യാന്‍വാപിയില്‍ സംഭവിച്ച കാര്യങ്ങള്‍ അതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചതും മനസിലാക്കാന്‍ പറ്റുന്നതാണ്. എന്നാല്‍ എല്ലാ ദിവസവും ഓരോ പള്ളികളിലും ശിവലിംഗങ്ങള്‍ ഉണ്ടെന്ന് വാദിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മോഹന്‍ ഭാഗവത് ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+