യുപിയിലെ ബിജെപിയുടെ തോല്‍വി ഞെട്ടിച്ചു; പുനസംഘടനയുമായി ആര്‍എസ്എസ്
ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉത്തര്‍ പ്രദേശില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രചാരക് തലത്തില്‍ വലിയ പുനസംഘടന നടത്തി ആര്‍ എസ് എസ്. നിരവധി പ്രചാരകര്‍ക്ക് പുതിയ റോളുകള്‍ നല്‍കിയിരിക്കുകയാണ് ആര്‍ എസ് എസ്. ലഖ്നൗവില്‍ നടന്ന യോഗത്തില്‍ ആണ് ഇത് ആര്‍ എസ് എസ് സംബന്ധിച്ച നിര്‍ണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ഇത് പ്രകാരം അയോധ്യ പ്രചാരകിനെ ഗോരഖ്പൂരിലേക്കും സുല്‍ത്താന്‍പൂര്‍ പ്രചാരകിനെ കാശിയിലേക്കും കാശി പ്രചാരകിനെ ലഖ്നൗവിലേക്കും മാറ്റിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ലോക്സഭാ തിഞ്ഞടുപ്പില്‍ ബി ജെ പിയുടെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ആര്‍ എസ് എസ് പ്രധാന പ്രചാരകരുടെ പുനഃസംഘടന നടത്തിയത്. ലഖ്നൗവില്‍ നടന്ന മൂന്ന് ദിവസത്തെ യോഗത്തിന് ശേഷമാണ് തീരുമാനം.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 33 സീറ്റുകള്‍ മാത്രമാണ് ഉത്തര്‍പ്രദേശില്‍ ബി ജെ പിക്ക് നേടാനായത്. സഖ്യകക്ഷികളായ ആര്‍ എല്‍ ഡി മൂന്നും അപ്‌നാദള്‍ (എസ്) ഒരു സീറ്റും നേടി. 80 സീറ്റുകളുള്ള യു പിയില്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 62 സീറ്റ് ബി ജെ പിക്ക് ഒറ്റക്ക് നേടാനായിരുന്നു. ഇവിടെ നിന്നാണ് വലിയ തിരിച്ചടി നേരിട്ടത്. അതേസമയം ഇന്ത്യാ സഖ്യം 43 സീറ്റില്‍ വിജയിച്ചിരുന്നു.
ഇതില്‍ 37 സീറ്റിലും എസ് പി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് ആറ് സീറ്റാണ് ജയിക്കാനായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലുടനീളം രാമക്ഷേത്രം ബി ജെ പി വലിയ വിഷയമായിക്കിയിരുന്നു. എന്നാല്‍ രാമക്ഷേത്രം നിലനില്‍ക്കുന്ന അയോധ്യയിലടക്കം ബി ജെ പി കനത്ത പരാജയാണ് നേരിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ച വാരാണസിയില്‍ പോലും ബി ജെ പിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
ഈ സാഹചര്യത്തിലാണ് പുനസംഘടനയിലേക്ക് ആര്‍ എസ് എസ് കടന്നത്. ബി ജെ പിയുടെ നിരാശാജനകമായ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് പുനഃസംഘടന എന്നും കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന യോഗത്തിലെ തീരുമാന പ്രകാരം പ്രചാരകരെ സ്ഥലം മാറ്റി എന്നും ആര്‍ എസ് എസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയില്‍ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്താനാണ് ആര്‍ എസ് എസ് ശ്രമം.
കേന്ദ്രത്തിലെ ഭരണം വരെ നിയന്ത്രിക്കുന്നതില്‍ ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയ സാഹചര്യം നിര്‍ണായകമാണ്. അതിനാല്‍ തന്നെ തന്ത്രങ്ങള്‍ പുനഃക്രമീകരിക്കുന്നതിനും ഭാവി തിഞ്ഞടുപ്പുകളില്‍ ബി ജെ പിയുടെ സാധ്യതകള്‍ ഉയര്‍ത്തുന്നതിനുമുള്ള ആര്‍ എസ് എസിന്റെ നിര്‍ണായക ചുവടുവയ്പായിട്ടാണ് ഈ നേതൃമാറ്റത്തെ കാണുന്നത്.












Click it and Unblock the Notifications