രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോള്‍ മുസ്ലീങ്ങള്‍ പള്ളിയില്‍ ജയ് ശ്രീറം മുഴക്കണമെന്ന് ആര്‍എസ്എസ് നേതാവ്
ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ മുസ്ലീങ്ങള്‍ പള്ളികളിലും ദര്‍ഗകളിലും ജയ് ശ്രീറാം മുഴക്കണം എന്ന് ആര്‍എസ്എസ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാര്‍. ജനുവരി 22 ന് ആണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്ന സമയത്ത് ജയ് ശ്രീറാം വിളിക്കണം എന്നാണ് ഇന്ദ്രേഷ് കുമാറിന്റെ അഭ്യര്‍ത്ഥന.
ഇന്ത്യയിലെ മുസ്ലീങ്ങളിലും മറ്റ് അഹിന്ദുക്കളിലുമുള്ള 99 ശതമാനവും രാജ്യത്തെ പൗരന്‍മാരാണ് എന്നും നമുക്കെല്ലാവര്‍ക്കും പൊതുവായ പൂര്‍വീകര്‍ ആണ് ഉള്ളക് എന്നും അദ്ദേഹം പറഞ്ഞു. 'അവര്‍ മതം മാറിയിരിക്കുന്നു, രാജ്യമല്ല', അദ്ദേഹം ചൂണ്ടിക്കാട്ടി. 'രാമമന്ദിര്‍, രാഷ്ട്ര മന്ദിര്‍ - ഒരു പൊതു പൈതൃകം' എന്ന പുസ്തകം പ്രകാശനം ചെയ്യാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്ലാം, ക്രിസ്ത്യന്‍, സിഖ് തുടങ്ങി മറ്റേതെങ്കിലും മതം അനുഷ്ഠിക്കുന്ന ആളുകളോട് അയോധ്യയിലെ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കാന്‍ അതാത് മതസ്ഥലങ്ങളില്‍ 'സമാധാനം, ഐക്യം, സാഹോദര്യം' എന്നിവയ്ക്കായി പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാന്‍നും ഇന്ദ്രേഷ് കുമാര്‍ അഭ്യര്‍ത്ഥിച്ചു. ആര്‍ എസ് എസ് അനുബന്ധ സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ (എംആര്‍എം) മുഖ്യ രക്ഷാധികാരി കൂടിയാണ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
'നമുക്ക് പൊതുവായ പൂര്‍വ്വികരും പൊതുവായ മുഖങ്ങളും പൊതുവായ സ്വപ്ന സ്വത്വവുമുണ്ട്. നാമെല്ലാവരും ഈ രാജ്യക്കാരാണ്, നമുക്ക് വിദേശികളുമായി ഒരു ബന്ധവുമില്ല. ദര്‍ഗകളിലും മക്തബുകളിലും മദ്രസകളിലും മസ്ജിദുകളിലും 11 തവണ 'ശ്രീറാം ജയ് റാം ജയ് ജയ് റാം' എന്ന് മുഴക്കണം,' ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
ജനുവരി 22 ന് 11 നും രണ്ടിനും ഇടയില്‍ ഇബാദത്ത് ഗാഹും പ്രാര്‍ത്ഥനാ ഹാളുകളും ഗംഭീരമായി അലങ്കരിക്കാനും രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് ടിവിയില്‍ കാണാനും താന്‍ ഗുരുദ്വാരകളോടും പള്ളികളോടും എല്ലാ മതസ്ഥലങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള സമാധാനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക,' അദ്ദേഹം പറഞ്ഞു.
എല്ലാ അഹിന്ദുക്കളോടും വൈകുന്നേരം ചിരാത് കത്തിക്കുന്നത് പരിഗണിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ശ്രീരാമന്‍ ഹിന്ദുക്കളുടെ മാത്രമല്ല, ലോകത്തിലെ എല്ലാവരുടെയും സ്വന്തമാണെന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയുടെ പരാമര്‍ശത്തിലും അദ്ദേഹം പ്രതികരിച്ചു. രാമന്‍ എല്ലാവരുടേതുമാണെന്ന് അദ്ദേഹം ഇന്ത്യന്‍ സഖ്യത്തോട് പറയണം എന്നായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ മറുപടി.












Click it and Unblock the Notifications