കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് സഖ്യത്തെ ചതിച്ചവർക്ക് എട്ടിന്റെ പണി; മന്ത്രിസഭയിൽ നിന്ന് തെറിക്കും?പിടിമുറുക്കി ആർഎസ്എസ്

Google Oneindia Malayalam News

ബെംഗളൂരു; കർണാടകത്തിൽ പുതിയ മുഖ്യമന്ത്രിയെത്തിയതോടെ ഏത് നിമിഷവും മന്ത്രിസഭ വിപുലീകരണം ഉണ്ടായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ നേതൃതലത്തിൽ പുരോഗമിക്കുകയാണ്. നാല് ഉപമുഖ്യമന്ത്രിമാർ ഉൾപ്പെടെ മന്ത്രിസഭയിൽ വൻ പൊളിച്ചെഴുത്താണ് കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിരിക്കുന്നതെന്നാണ് വിവരം.

അതിനിടെ മന്ത്രിസഭയിൽ സമ്പൂർണ 'ശുദ്ധി കലശം' നടത്തണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ് ആർഎസ്എസ് നേതൃത്വം. കളങ്കിതർക്ക് അവസരം നൽകരുതെന്ന് ആർഎസ്എസ് വ്യക്തമാക്കി കഴിഞ്ഞു.

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

1

ബസവരാജ് മന്ത്രിസഭയിൽ ഏതൊക്കെ നേതാക്കൾക്ക് അവസരം ലഭിക്കുമെന്നാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്നത്. യെഡിയൂരപ്പയുടെ പടിയിറക്കത്തോടൊപ്പം തന്നെ അദ്ദേഹത്തിന്റെ വിശ്വസ്തരും മന്ത്രിസഭയിൽ നിന്നും പടിയിറങ്ങേണ്ടി വരുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇക്കൂട്ടത്തിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെ ചതിച്ച് ബിജെപിയിൽ എത്തിയ വിമതർക്ക് അവസരം നഷ്ടമായേക്കുമെന്നാണ് വിവരം.

2

2019ൽ ജെഡിഎസിൽ നിന്നും കോൺഗ്രസിൽ നിന്നുമായി 17 പേരെയായിരുന്നു യെഡിയൂരപ്പയുടെ 'ഓപ്പറേഷൻ താമരയിൽ' ബിജെപി പക്ഷത്ത് എത്തിയത്. സഖ്യസർക്കാരിനെ വീഴ്ത്താൻ കൂട്ട് നിന്ന നേതാക്കൾക്ക് യെഡിയൂരപ്പ അർഹമായ പരിഗണനയും നൽകി. ഉപതിരഞ്ഞെടുപ്പിൽ ജയിച്ച 11 പേരെയാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.
ഈ നീക്കത്തിനെതിരെ തുടക്കം മുതൽ പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തികൾ ഉടലെടുത്തിരുന്നു.

3

പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെ തഴഞ്ഞുവെന്നായിരുന്ന പരക്കെ ആക്ഷേപം ഉയർന്നത്. അധികാര മോഹത്തിനായി യെഡിയൂരപ്പ നടത്തിയ നീക്കത്തിൽ ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ടായിരുന്നു. എന്നാൽ വിമതരെ ഒഴിവാക്കിയാൽ സർക്കാർ വീണേക്കുമെന്ന ആശങ്കയിൽ കേന്ദ്ര നേതൃത്വവും യെഡിയുടെ നീക്കത്തെ മനസില്ലാ മനസോടെ അനുകൂലിക്കുകയായിരുന്നു. അതേസമയം യെഡിയൂരപ്പ പുറത്തുപോയതോടെ വിമതരുടെ ഭാവിയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

4

നേതാക്കളെ മന്ത്രിസഭയിൽ നിലനിർത്തുമെന്നാണ് യെഡിയൂരപ്പ ഉറപ്പ് നൽകിയതെങ്കിലും അത് അങ്ങനെയാകില്ലെന്ന് ഇവർ കണക്ക് കൂട്ടുന്നു. അതിനിടെ ആർഎസ്എസിന്റെ പുതിയ നിർദ്ദേശവും വിമതരുടെ കാമ്പിൽ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. പുതിയ മന്ത്രിസഭയിൽ കളങ്കിതരേയും വിവാദങ്ങളിൽ ഉൾപ്പെട്ടവരേയും ഉൾപ്പെടുത്തരുതെന്നാണ് ആർഎസ്എസ് നിർദ്ദേശം. സ്വന്തം പാർട്ടിക്കാരായാലും മറ്റ് പാർട്ടികളിൽ നിന്ന് വന്നവരായാലും ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടെന്നും ആർഎസ്എസ് വ്യക്തമാക്കി.

5

ആരോപണ വിധേയരായവരെ ഉൾപ്പെടുത്തുന്നത് പുതിയ മന്ത്രിസഭയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കും. പ്രത്യേകിച്ച് രണ്ട് വർഷത്തിന് അപ്പുറം നിയമസഭ തിരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കുന്ന സാഹചര്യത്തിൽ, ആർഎസ്എസ് നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. അതേസമയം ആർഎസ്എസ് നിർദ്ദേശം വിമത നേതാക്കളെ ഉദ്ദേശിച്ചാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

6

നേരത്തേ ലൈംഗിക പീഡന കേസിൽ കൂടുങ്ങി മുൻ മന്ത്രി രമേശ് ജർഖിഹോളി രാജിവെച്ചിരുന്നുവെങ്കിലും വിമത നേതാക്കളായ ആറ് മന്ത്രിമാർക്കെതിരെ മാധ്യമങ്ങളിൽ ആരോപണങ്ങൾ ഉയർന്നിരുന്നു.ചില ബിജെപി നേതാക്കളും ഇക്കൂട്ടത്തിൽ പെടുന്നുണ്ട്. ഇവർ പിന്നീട് അപകീർത്തികരമായ വാർത്തകൾ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടി മാധ്യമങ്ങൾക്കെതിരെ കോടതിയെ സമീപിച്ചിരുന്നു. അതേസമയം ആർഎസ്എസ് നിർദ്ദേശത്തോടെ ഇത്തരത്തിൽ വിവാദത്തിൽ പെട്ടവരെല്ലാം പുറത്താകുമോയെന്നുള്ള ചർച്ചകളും ശക്തമാണ്.

7

നേതാക്കൾ കൂട്ടത്തോടെ പുറത്തായാൽ ബിജെപിയിൽ പുതിയ കലാപക്കൊടിക്ക് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
എന്നാൽ നേതാക്കൾ ഇടഞ്ഞാലും സാഹചര്യത്തെ നേരിടാനുള്ള 'പ്ലാൻ ബി'യും ബിജെപി നേതൃത്വം ഒരുക്കിയിട്ടുണ്ടെന്നാണ് വിവിരം. ജെഡിഎസുമായുള്ള സഖ്യമായിരിക്കും ഈ ഘട്ടത്തിൽ ബിജെപി പരീക്ഷിച്ചേക്കുക. യെഡിയൂരപ്പയുടെ രാജിക്ക് പിന്നാലെ ഭരണപ്രതിസന്ധി മുൻകൂട്ടി കണ്ട് ജെഡിഎസുമായി ബിജെപി നേതൃത്വം രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ടായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

8

യെഡിയൂരപ്പ രാജി നടപടികളിലേക്ക് നീങ്ങിയപ്പോൾ തന്നെ ജെഡിഎസ് പാർട്ടി അധ്യക്ഷനും എച്ച്ഡി ദേവഗൗഡയുടെ മകനുമായ എച്ച്ഡി രേവണ്ണയും മകൻ പ്രജ്വൽ രേവണ്ണയും ബിജെപി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായ ബിഎൽ സന്തോഷായിരുന്നു ചർച്ചയ്ക്ക് ചുക്കാൻ പിടിച്ചത്.

9

സഖ്യസർക്കാരിന്റെ പതനത്തോടെ രാഷ്ട്രീയമായി കനത്ത തിരിച്ചടി നേരിട്ട ജെഡിഎസ് സംസ്ഥാനത്ത് തിരിച്ചുവരവിനുള്ള സാധ്യത തേടുകയാണ്. നേരത്തേ ബിജെപിയുമായി ജെഡിഎസ് സഖ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും യെഡിയൂരപ്പയായിരുന്നു ഇതിന് വിലങ്ങുതടിയായിരുന്നത്. യെഡിയുടെ പടിയിറക്കോതെ ഈ സഖ്യം ഏത് നിമിഷം വേണമെങ്കിലും സാധ്യമായേക്കുമെന്നാണ് രാഷ്ട്രീയത്തിൽ അടക്കം പറച്ചിലുകൾ.

10

യെഡിയുടെ പക്ഷത്തുള്ളവരും വിമതരും ഒരുമിച്ച് രംഗത്തെത്തിയാൽ പോലും അതുകൊണ്ട് തന്നെ ഭരണത്തെ ബാധിച്ചേക്കില്ല. നിലവിൽ 225 അംഗ നിയമസഭയിൽ ബിജെപിക്ക് 121 അംഗങ്ങളാണ് ഉള്ളത്. കോൺഗ്രസ് 68 അംഗങ്ങളുടേയും ജെഡിഎസിന് 32 അംഗങ്ങളുടേയും പിന്തുണ ഉണ്ട്.

11

അതിനിടെ ആരെയൊക്കെ പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തണം എന്നത് സംബന്ധിച്ച് അന്തിമ തിരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് ബിജെപി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. നേതാക്കളുമായി ചർച്ച പുരോഗമിക്കുകയാണ്. ദേശീയ നേതൃത്വമാകും ഇക്കാര്യത്തിൽ അന്തിമ തിരുമാനം കൈക്കൊള്ളുകയെന്നും നേതാക്കൾ വ്യക്തമാക്കി.

12

വെള്ളിയാഴ്ച ദില്ലിയിലെത്തുന്ന മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാകും പുതിയ മന്ത്രിസഭ. വിമത നീക്കം ഒഴിവാക്കാൻ ഘട്ടം ഘട്ടമായി മന്ത്രിസഭ വിപുലീകരണം നടത്താനാണ് നീക്കം എന്നാണ് വിവരം. അതേസമയം ഇതിനോടകം തന്നെ മന്ത്രിസ്ഥാനത്തിനായുള്ള ചരടുവലിൽ നേതാക്കൾ ആരംഭിച്ച് കഴിഞ്ഞു. മുൻ മന്ത്രി ഉമേഷ് കാട്ടി ഇതിനകം ദില്ലിയിൽ എത്തിയിട്ടുണട്്. മുനീരത്ന നായിഡു, സി പി യോഗേശ്വർ, ആർ അശോക് എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പാർട്ടി നേതാക്കളെ കാണാൻ ഉടൻ ദില്ലിയിലേക്ക് പോകുമെന്നാണ് സൂചന.

Recommended Video

cmsvideo
Basavaraj Bommai സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു | Oneindia Malayalam
13

ലിംഗായത്ത് ഉൾപ്പെടെയുള്ള സമുദായങ്ങൾക്ക് അർഹമായ പരിഗണന മന്ത്രിസഭയിൽ ലഭിച്ചേക്കും .യെഡിയെ ഒഴിവാക്കിയ നടപടിയിൽ സമുദായംഗങ്ങൾക്ക് കടുത്ത അതൃപ്തിയുണ്ട്. ഇത് മറികടക്കാൻ യെഡിയൂരപ്പയുടെ മകൻ ബിവൈ വിജയേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കിയേക്കുമെന്ന് സൂചനയുണ്ട്. കേന്ദ്രസംഘം ഇത് സംബന്ധിച്ച് നിർദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. അതേസമയം ഇതിനെതിരെ ഒരു വിഭാഗം എംഎൽഎമാർ രംഗത്തെത്തിയിരുന്നു. നേരത്തേ തന്നെ വിജയേന്ദ്രയ്ക്കെതിരെ സംസ്ഥാന ബിജെപി നേതാക്കൾ പരാതി ഉയർത്തിയിരുന്നു. സർക്കാരിൽ വിജയേന്ദ്ര സൂപ്പർ സിഎം കളിക്കുന്നുവെന്നായിരുന്നു ആരോപണം. അതേസമയം ലിംഗായത്ത് നേതൃത്വത്തെ അനുനയിപ്പിക്കാൻ ഇത്തരം പ്രതിഷേധങ്ങളെ കേന്ദ്ര നേതൃത്വം തള്ളിയേക്കുമെന്നാണ് സൂചന.

English summary
RSS Suggest Not To Include Leaders In New Ministry Who Have Faced Controversies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X