കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ഇനി വാട്ട്‌സ്ആപ്പ് ഉണ്ടാവില്ല?

  • By Jisha
Google Oneindia Malayalam News

ദല്‍ഹി: പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് കൂച്ചുവിലങ്ങിടാനുള്ള സാധ്യത തേടി വിവരാവകാശപ്രവര്‍ത്തകന്‍. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനായി വാട്ട്‌സ്ആപ്പ് അടുത്തിടെ കൊണ്ടുവന്ന എന്‍ഡ് ടു എന്‍ഡ് സബ്‌സ്‌ക്രിപ്ഷന്‍ സംവിധാനമാണ് വാട്ട്‌സ്്ആപ്പ് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന ഈ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത്. ഇതോടെയാണ് ഗുഡ്ഗാവ് സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ സുധീര്‍ യാദവ് രാജ്യത്ത് വാട്ട്‌സ്ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.

വാട്ട്‌സ്ആപ്പിലെ മെസേജ്,വീഡിയോ, ചിത്രങ്ങള്‍ എന്നിവ മൂന്നാമതൊരു വ്യക്തി കാണുന്നത് തടയുന്നതിനായി വാട്ട്‌സ്ആപ്പ് കൊണ്ടുവന്നിട്ടുള്ള എന്‍ഡ് ടു എന്‍ഡ് സബസ്‌ക്രിപ്ഷന്‍ സംവിധാനം വാട്ട്‌സ്ആപ്പിനെയോ അന്വേഷണ ഏജന്‍സികളെയോ വാട്ട്‌സ്ആപ്പിലെ വിവരങ്ങള്‍ പരിശോധിക്കുന്നതില്‍ നിന്ന് തടയുന്നു. ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവുന്നുവെന്ന് ടെക് വിദഗ്ദര്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നതാണ്. ഈ നയം രാജ്യത്ത് അരാജകത്വം വര്‍ദ്ധിപ്പിക്കുമെന്നും രാജ്യസുരക്ഷക്ക് ഭീഷണിയാവുവെന്നും വാട്ട്‌സആപ്പിന്റെ പ്രവര്‍്ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്നുമാണ്് യാദവ് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യക്കെതിരെയുള്ള രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വാട്ട്‌സ്ആപ്പിന്റെ നയം ഏറെ ഗുണം ചെയ്യുമെന്നും നേരത്തെ തന്നെ ആരോപണങ്ങളുയര്‍ന്നിരുന്നു.

whatsapp

വാട്ട്‌സ്ആപ്പിന് പുറമേ മറ്റ് ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനുകളും ഇന്ത്യയിലെ നിയമങ്ങള്‍ക്കെതിരായാണ് പ്രവര്‍ത്തിക്കുന്നതെന്നും യാദവ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ നിയമങ്ങള്‍ക്ക് മൂല്യമുണ്ടോയെന്ന് സുപ്രീം കോടതിയാണ് തീരുമാനിക്കേണ്ടതെന്നും യാദവ് ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു.
എംസിഎ ബിരുദധാരിയായ താന്‍ ആപ്ലിക്കേഷന്‍ ഡവലപ്പര്‍ കൂടിയാണെന്നും അതിനാല്‍ ഇതുയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ തനിക്കറിയാമെന്നും യാദവ് അവകാശപ്പെടുന്നു. എന്‍ക്രിപ്ഷന്‍ നയങ്ങളെ അംഗീകരിക്കുന്നുണ്ടെങ്കിലും ഈ വിവരങ്ങള്‍ സര്‍ക്കാരിന് കൂടി പ്രാപ്യമായ തരത്തിലായിരിക്കണമെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു.

കൂടാതെ സുപ്രീം കോടതി കേസ് പരിഗണിക്കുന്നതോടെ രാജ്യത്ത് നടപ്പിലാക്കേണ്ട എന്‍ക്രിപ്ഷന്‍ നയങ്ങള്‍ സംബന്ധിച്ച് പുതിയ നിയമങ്ങള്‍ കൊണ്ടുവരേണ്ടതും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കേണ്ടതും അനിവാര്യമാണ്. ടെലികോം വകുപ്പുമായി ചേര്‍ന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇപ്പോഴുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് പ്രാധാന്യം കുറഞ്ഞതും കാലഹരണപ്പെട്ടതുമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 40 ബിറ്റ് എന്‍ക്രിപ്ഷന്‍ അനുവദിക്കാമെന്ന് ടെലികോം വകുപ്പ് നിര്‍ദ്ദേശം നല്‍കണമെന്നുമുള്ളതാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശം. നിലവില്‍ വിന്‍വാര്‍ പോലുള്ള പ്രോഗ്രാമുകള്‍ 128 ബിറ്റ് അല്ലെങ്കില്‍ 256 ബിറ്റ് എന്‍ക്രിപ്ഷനാണ് നല്‍കുന്നത്.

English summary
RTI activist approach supreme court to ban Whats app in India over security concerns.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X