കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിനെ 'ഭയന്ന്' ഓട്ടം; വിമർശനങ്ങൾക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ് നേതാവ്

Google Oneindia Malayalam News

ദില്ലി; ഇഡി ഓഫീസ് മാർച്ചിനിടെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന്റെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട് ഓടുന്ന യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പോലീസിനെ കണ്ട് പേടിച്ചോടുന്ന കോൺഗ്രസ് നേതാവ് എന്ന കാപ്ഷനോടെയായിരുന്നു ബി ജെ പി കേന്ദ്രങ്ങൾ ഈ വീഡിയോ പ്രചരിപ്പിച്ചത്. എന്നാൽ തനിക്കെതിരെ ഉയരുന്ന ബി ജെ പി വിമർശനത്തിനും ട്രോളുകൾക്കും മറുപടി പറയുകയാണ് ശ്രീനിവാസ്. പോലീസുകാരിൽ നിന്ന് താൻ ഒളിച്ചോടുകയായിരുന്നില്ലെന്നും യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നും മറ്റൊരു വഡിയോ പങ്കുവെച്ച് കൊണ്ടാണ് ശ്രീനിവാസ് വിശദീകരിച്ചത്.

congress

നാഷ്ണൽ ഹെരാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ വലിയ പ്രതിഷേധമായിരുന്നു കോൺഗ്രസ് നേതാക്കൾ ഉയർത്തിയത്. ഇഡി ഓഫീസിന് മുൻപിലേക്ക് രാഹുലിനൊപ്പം നേതാക്കൾ പ്രതിഷേധ മാർച്ചും നടത്തിയിരുന്നു. പ്രതിഷേധിച്ച നേതാക്കളിൽ പലരേയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ചില നേതാക്കളെ ബല പ്രയോഗത്തിലൂടെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനൊപ്പമായിരുന്നു ശ്രീനിവാസന്റെ 'ഓട്ടവും' വൈറലായത്. പ്രതിഷേധ സമരത്തിനായി പങ്കെടുക്കാൻ കാറിൽ എത്തിയ ശ്രീനിവാസനെ ആദ്യം പോലീസ് തടയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. പിന്നീട് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. എന്നാൽ ഇതിനിടയിൽ പോലീസിൽ നിന്നും കുതറിമാറി ശ്രീനിവാസൻൻ ഓടി പോകുകയായികുന്നു.

രാഹുല്‍ ഗാന്ധിയെ ബിജെപി വേട്ടയാടുന്നത് എന്തുകൊണ്ട്: കാരണങ്ങള്‍ നിരത്തി രൺദീപ് സിംഗ് സുർജേവാലരാഹുല്‍ ഗാന്ധിയെ ബിജെപി വേട്ടയാടുന്നത് എന്തുകൊണ്ട്: കാരണങ്ങള്‍ നിരത്തി രൺദീപ് സിംഗ് സുർജേവാല

ഇതിന്റെ വീഡിയോ പങ്കുവെച്ച് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം സീനിയർ അഡ്വൈസർ കാഞ്ചൻ ഗുപ്ത അടക്കമുള്ളവർ രംഗത്തിയിരുന്നു. 'സത്യഗ്രഹികളെ നേരിടാൻ പൊലീസ് വരുമ്പോൾ ആരും ഓടിപ്പോയിരുന്നില്ലെന്നാണു ചരിത്രം നമ്മോടു പറയുന്നത്. അവർ ബുള്ളറ്റും ലാത്തിയും നേരിട്ടു, വീര സവർക്കറെ പോലെ' ,എന്നായിരുന്നു കാഞ്ചൻ ഗുപ്തയുടെ ട്വീറ്റ്. നിരവധി ബി ജെ പി നേതാക്കളും ശ്രീനിവാസയെ പരിഹസിച്ചിരുന്നു.

എന്നാൽ അറസ്റ്റിന് വഴങ്ങാതെ ഇഡി ഓഫീസിന് മുൻപിലേക്ക് താൻ ഓടിപ്പോകുന്ന ദൃശ്യങ്ങളാണ് ശ്രീനിവാസ ഇതിന് മറുപടിയായി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇ ഡി ഓഫീസിന് മുൻപിൽ വെച്ച് ശ്രീനിവാസയെ പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിൽ എടുക്കുന്നതും വാഹനത്തിൽ കയറ്റുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. 'ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ അവർ നിങ്ങളെ നോക്കി പരിഹസിക്കും, പിന്നെ അവർ നിങ്ങളോട് പോരാടും ,പിന്നെ നിങ്ങൾ വിജയിക്കും' എന്ന മഹാത്മ ഗാന്ധിയുടെ വാക്കുകൾ ഉദ്ദരിച്ച് കൊണ്ടായിരുന്നു ഈ ദൃശ്യങ്ങൾ ശ്രീനിവാസ പങ്കുവെച്ചത്.

ക്യൂട്ട് ലൈനൊക്കെ മാറ്റി പിടിച്ച് നസ്രിയ..നടിയുടെ പുത്തൻലുക്ക് ഞെട്ടിച്ചെന്ന് ആരാധകർ...വൈറൽ

Recommended Video

cmsvideo
Case Registered Against Youth Congress | നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെന്ന് ആക്രോശിച്ച് പാഞ്ഞടുത്തു

English summary
'Running' in fear of police; Youth leader responds to criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X