• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റഷ്യന്‍ കൊവിഡ്‌ വാക്‌സിന്‍ സ്‌പുട്‌നിക്‌ 5 ഉടന്‍ ഇന്ത്യയില്‍ ല ഭ്യമാകുമെന്ന്‌ രാജ്‌നാഥ്‌ സിങ്

ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മ്മിത കോവിഡ്‌ വാക്‌സിനായ സ്‌പുട്‌നിക്‌ 5 ഉടന്‍ ഇന്ത്യയില്‍ എത്തുമെന്ന്‌ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്‌ . നമ്മുടെ ശാസത്രജ്ഞര്‍ ട്രയലുകള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നാണ്‌ വിശ്വസിക്കുന്നത്‌. വാക്‌സിന്‍ എത്തിയാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ആയിരിക്കും നല്‍കുകയെന്നും രാജ്‌നാഥ്‌ സിങ്‌ പറഞ്ഞു. ലക്‌നൗ കിങ്‌ ജോര്‍ജ്‌ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ്‌ മഹാമാരിക്കെതിരെ യുദ്ധം ചെയ്യാന്‍ ഇന്ത്യയെ നിര്‍ബന്ധിതരാക്കി, ഇങ്ങനെയൊരു കാലഘട്ടം ഉണ്ടാകുമെന്ന്‌ ആരും പ്രതീക്ഷിച്ചതല്ല. യുദ്ധത്തില്‍ സാധരണ സൈനികര്‍ക്ക്‌ പകരം ആരോഗ്യപ്രവര്‍ത്തകരാണ്‌ മുന്‍നിരയില്‍ നിന്ന്‌ പോരാടുന്നത്‌. വിശ്രമമില്ലാതെ നഗ്ന നേത്രങ്ങള്‍കൊണ്ട്‌ കാണാന്‍ പറ്റാത്ത ഒന്നിനെതിരെ നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും രാജ്‌നാഥ്‌ സിങ്‌ പറഞ്ഞു.

അത്ഭുത മനുഷ്യര്‍ക്കു മാത്രമേ ഈ മഹാമാരിയില്‍ നിന്നും മനുഷ്യരെ രക്ഷിക്കാന്‍ സാധിക്കു. നമ്മുടെ ആ അത്ഭുത മനുഷ്യര്‍ ഡോക്ടര്‍മാരാണെന്നും രാജ്‌നാഥ്‌ സിങ്ങ്‌ പറഞ്ഞു. ജനങ്ങളുടെ ആരോഗ്യ കാര്യത്തില്‍ വലിയ ശ്രദ്ധയാണ്‌ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്നത്‌. പക്ഷെ 135 കോടി ജനങ്ങളുടെ ആരോഗ്യ സംരക്ഷണം വലിയ വെല്ലുവിളിയാണ്‌.ജിഡിപിയുടെ 1.16ശതമാനവും രാജ്യത്തെ ആരോഗ്യപരിപാലത്തിനാണ്‌ നീക്കിവെച്ചിരിക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

100മില്യന്‍ ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ആയുഷ്‌മാന്‍ ഭാരത്‌ സ്‌കീം ആരംഭിച്ചത്‌. ഇന്ന്‌ 1.5 കോടി ജനങ്ങള്‍ക്ക്‌ ആയുഷ്‌മാന്‍ പദ്ധതിയുടെ ഭാഗമായി 17000 കോടി രൂപയുടെ ചകിത്സ സഹായം ലഭിക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ ആരോഗ്യ സംവിധാനം വിപുലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്‌ 2014ലില്‍ ബിജെപി അധികാരത്തില്‍ കേറുമ്പോള്‍ രാജ്യത്ത്‌ 381 മെഡിക്കല്‍ കോളേജുകളാണ്‌ ഉണ്ടായിരുന്നത്‌. ഇന്ന്‌ 541 മെഡിക്കല്‍ കോളേജുകള്‍ രാജ്യത്താകമാനം ഉണ്ടെന്നും രാജ്‌നാഥ്‌ സിങ്‌ പറഞ്ഞു.

ഡോക്ടര്‍മാരെ സായുധ സൈനിക വിഭാഗത്തിലേക്ക്‌ ക്ഷണിച്ച രാജ്‌നാഥ്‌ സിങ്‌ സേനക്ക്‌ ഡോക്ടര്‍മാരുടെ സേവനം ആവശ്യമാണെന്നും പറഞ്ഞു.

കെകെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളിയെ പ്രതിചേര്‍ക്കാന്‍ ആകില്ലെന്ന്‌ പൊലീസ്‌

കൊവിഡ് വ്യാപനം കുറഞ്ഞു; ഗുരുവായൂര്‍ ക്ഷേത്രം തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി

യുഎഇയുടെ സാമ്പത്തിക രംഗം കൂടുതല്‍ പ്രതിസന്ധിയില്‍; പുതിയ കണക്കുകള്‍ പുറത്ത്

ഗള്‍ഫ് ജോലി: വോര്‍ളിയില്‍ ഒട്ടേറെ ഒഴിവുകള്‍...സൗദിയിലും ബഹ്‌റൈനിലും കുവൈത്തിലും

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ സെലിബ്രിറ്റികൾ; 2020ലെ താരങ്ങൾ ഇവരാണ്, പട്ടിക പുറത്തുവിട്ട് ഫോബ്‌സ്

English summary
russian covid vaccine sputnik 5 arrived india soon says central defense minister rajnath sing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X