ചെയ്യാത്ത കുറ്റത്തിന് അശോക് കുമാര്‍ പ്രതിയായി! പോലീസിന്റെ മൂന്നാംമുറ കാരണം കുറ്റം സമ്മതിച്ചു...

  • Written By:
Subscribe to Oneindia Malayalam

ദില്ലി: റയാന്‍ സ്‌കൂളില്‍ ഏഴു വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ യഥാര്‍ഥ പ്രതിയെ പിടികൂടിയെങ്കിലും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സിബിഐ ഏറ്റെടുക്കുന്നതിന് മുന്‍പ് കേസ് അന്വേഷിച്ച സംസ്ഥാന പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

ഏഴു വയസുകാരനെ കൊലപ്പെടുത്തിയത് ബസ് കണ്ടക്ടറായ അശോക് കുമാറാണെന്നായിരുന്നു പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് അവകാശപ്പെട്ടത്. സംഭവത്തില്‍ അശോക് കുമാര്‍ കുറ്റസമ്മതം നടത്തിയതായും പോലീസ് പറഞ്ഞിരുന്നു.

ryanschool

എന്നാല്‍ കേസ് സിബിഐ ഏറ്റെടുത്തതോടെ സംഭവത്തിന് പിന്നിലെ യഥാര്‍ഥ വസ്തുതകള്‍ പുറത്തുവന്നു. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രത്യുമന്‍ താക്കൂറിനെ കൊലപ്പെടുത്തിയത് അതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണെന്നാണ് സിബിഐ കണ്ടെത്തി. 16 വയസുകാരനായ പ്രതിയെ സിബിഐ കഴിഞ്ഞദിവസം പിടികൂടുകയും ചെയ്തിരുന്നു.

ട്രെയിനില്‍ 'കുമ്മനടിച്ച്' എബിവിപി പ്രവര്‍ത്തകര്‍! മറ്റു യാത്രക്കാരെ തടഞ്ഞു, കേസും പിഴയും...

സൗദിയില്‍ മലയാളിയെ തൂക്കിലേറ്റില്ല! ഹസീനയും കുടുംബവും മാപ്പ് നല്‍കി! ഏഴു വര്‍ഷത്തിന് ശേഷം...

സംഭവത്തില്‍ അശോക് കുമാര്‍ നിരപരാധിയാണെന്ന് തെളിഞ്ഞതോടെയാണ് അദ്ദേഹത്തിന്റെ കുടുംബം സംസ്ഥാന പോലീസിനെതിരെ രംഗത്തെത്തിയത്. കേസില്‍ അറസ്റ്റിലായ അശോക് കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചാണ് പോലീസ് കുറ്റം സമ്മതിപ്പിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. പോലീസിന്റെ പീഡനത്തെ തുടര്‍ന്ന് അശോക് കുമാര്‍ കുറ്റം ഏല്‍ക്കാന്‍ നിര്‍ബന്ധിതനാകുകയാരിുന്നുവെന്നും അവര്‍ ആരോപിക്കുന്നു. തന്റെ മകനെ മര്‍ദ്ദിച്ച് അവശനാക്കി കൊലക്കേസില്‍ പ്രതിയാക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കുമെന്ന് അശോക് കുമാറിന്റെ പിതാന് അമിര്‍ചന്ദ് മാധ്യമങ്ങളോട് വ്യക്തമാക്കി.

കേസ് അന്വേഷിച്ച സിബിഐയും ആദ്യഘട്ടത്തില്‍ അശോക് കുമാറിന്റെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനകളില്‍ അശോക് കുമാറിന് സംഭവവുമായി ബന്ധമില്ലെന്നും തെളിഞ്ഞു. സ്‌കൂളിലെ കുട്ടികളെയടക്കം ചോദ്യം ചെയ്തതിലൂടെയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കൊലപാതകത്തിന് പിന്നിലെന്ന് സിബിഐ കണ്ടെത്തിയത്.

English summary
Ryan school murder;conductor's family against police.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്