സെന്‍ട്രല്‍ വിസ്റ്റയില്‍ കോടികള്‍ പാഴാക്കി, മോദിക്ക് ആഢംബരമുള്ള വിമാനം എന്തിനാണെന്ന് സച്ചിന്‍
ദില്ലി: അഗ്നിപഥ് വിവാദം കടുക്കുന്നതിനിടെ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 8400 കോടിയുടെ അത്യാഢംബര വിമാനമെന്ന് സച്ചിന്‍ ചോദിച്ചു. 20000 കോടിയുടെ സെന്‍ട്രല്‍ വിസ്റ്റ പദ്ധതി വന്‍ ധൂര്‍ത്താണെന്ന് സച്ചിന്‍ ആരോപിച്ചു. അഗ്നിപഥ് വിവാദത്തില്‍ പ്രതിഷേധക്കാര്‍ക്കൊപ്പമാണെന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് നടത്തിയത്. സമരത്തിന്റെ മുന്‍നിരയില്‍ കോണ്‍ഗ്രസുണ്ടാവുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഒരിക്കലും ഇത്ര കടുംപിടുത്തം പിടിക്കാന്‍ പാടില്ല. അഗ്നീപഥ് സ്‌കീം എത്രയും പെട്ടെന്ന് പിന്‍വലിക്കാന്‍ അവര്‍ തയ്യാറാവണമെന്നും സച്ചിന്‍ പറഞ്ഞു.

അതേസമയം അഗ്നിപഥ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. എട്ട് സംസ്ഥാനങ്ങളിലേക്ക് പ്രക്ഷോഭം പടര്‍ന്നിരിക്കുകയാണ്. കലാപകാരികള്‍ ട്രെയിന്‍ കത്തിക്കുക വരെ ചെയ്തു. പദ്ധതി കൊണ്ടുവന്നത് സൈനികരുടെ പ്രായം കുറച്ച് കൊണ്ട് വരിക എന്ന ഉദ്ദേശത്തിലാണ്. ഒപ്പം പെന്‍ഷന്‍ ചെലവുകള്‍ കുറയ്ക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. എന്നാല്‍ സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തേണ്ടത് സെന്‍ട്രല്‍ വിസ്റ്റ പോലുള്ള പദ്ധതികള്‍ക്കാണെന്ന് സച്ചിന്‍ പൈലറ്റ് പറയുന്നു. സര്‍ക്കാരിന് പെന്‍ഷന്‍ ബില്ലുകള്‍ കുറയ്ക്കണമെങ്കില്‍ മറ്റ് വഴികളുണ്ടെന്നും സച്ചിന്‍ പഞ്ഞു.
പ്രധാനമന്ത്രിക്കായി വാങ്ങിയ രണ്ട് ആഢംബര വിമാനങ്ങള്‍ ഒഴിവാക്കാമായിരുന്നു. സെന്‍ട്രല്‍ വിസ്റ്റ കേന്ദ്ര സര്‍ക്കാര്‍ നിര്‍മിക്കരുതായിരുന്നു. കേന്ദ്രത്തിന് എങ്ങനെ കാര്‍ഷിക നിയമം പിന്‍വലിച്ചത് പോലെ അഗ്നിപഥ് സ്‌കീമും പിന്‍വലിക്കേണ്ടി വരുമെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. കോണ്‍ഗ്രസ് ദില്ലിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു സച്ചിന്‍ സംസാരിച്ചത്. രാജ്യത്ത് പ്രതിഷേധിക്കുന്ന യുവാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സത്യഗ്രഹമിരിക്കുകയാണ്. അതേസമയം 2020ലാണ് പ്രധനമന്ത്രിക്കായി കസ്റ്റം മെയ്ഡ് വിമാനം വാങ്ങിയത്. ഇതിന് 84000 കോടി രൂപയായിരുന്നു വില.
അതേസമയം സംഘര്‍ഷത്തില്‍ തെലങ്കാനയിലെ സെക്കന്തരാബാദില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ഹരിയാന, ബീഹാര്‍ എന്നിവിടങ്ങളില്‍ പ്രതിഷേധം ശക്തമാണ്. വെള്ളിയാഴ്ച്ച 340ഓളം ട്രെയിന്‍ സര്‍വീസുകളാണ് തടസ്സപ്പെട്ടത്. പ്രതിഷേധം തണുപ്പിക്കാന്‍ അഗ്നിപഥ് ട്രെയിനികള്‍ക്ക് പത്ത് ശതമാനം സംവരണം ആംഡ് ഫോഴ്‌സുകളില്‍ കൊണ്ടുവന്നിരുന്നു. പല മേഖലകളിലെ ജോലിക്കും ഇവര്‍ക്ക് മുന്‍ഗണനയുണ്ടാവുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. ഭവന മന്ത്രാലയം അടക്കം അഗ്നിവീറുകള്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ ശ്രമിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications