• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

30 ദിവസത്തിനുള്ളില്‍ ഗെലോട്ടിനെ വീഴ്ത്തും, രാഹുലിന് സച്ചിന്റെ മുന്നറിയിപ്പ്, ഡിമാന്റ് വെച്ച് പൈലറ്റ്

ജയ്പൂര്‍: രാജസ്ഥാനില്‍ ഒരിടവേളയ്ക്ക് ശേഷം പ്രശ്‌നം കടുക്കുന്നു. ഹൈക്കമാന്‍ഡിനും രാഹുല്‍ ഗാന്ധിക്കും ഒരേപോലെ വെല്ലുവിളിയുയര്‍ത്തിയിരിക്കുകയാണ് സച്ചിന്‍ പൈലറ്റ്. പരസ്യമായി കോണ്‍ഗ്രസ് പാനലിനെതിരെ സച്ചിന്‍ രംഗത്തെത്തി. ഗെലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കുമെന്നാണ് സച്ചിന്‍ നല്‍കുന്ന സൂചന. തനിക്കോ തന്റെ ഒപ്പമുള്ളവര്‍ക്കോ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഡെഡ്‌ലൈനും ഹൈക്കമാന്‍ഡിന് നല്‍കിയിരിക്കുകയാണ് പൈലറ്റ്. കോണ്‍ഗ്രസ് പഞ്ചാബിന് പിന്നാലെ രാജസ്ഥാനിലും പൊട്ടിത്തെറിയുടെ വക്കിലാണെന്ന് വ്യക്തമാകുകയാണ്.

cmsvideo
  30 ദിവസത്തിനുള്ളില്‍ ഗെലോട്ടിനെ വീഴ്ത്തും, രാഹുലിന് സച്ചിന്റെ മുന്നറിയിപ്പ് | Oneindia Malayalam
  pic1

  രാഹുല്‍ ഗാന്ധിയാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണക്കാരന്‍. രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍. രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു കമ്മിറ്റിയെ രാഹുല്‍ നിയമിച്ചിരുന്നു. എന്നാല്‍ ആ കമ്മിറ്റി ഇതുവരെ ഒന്നും ചെയ്തിട്ടില്ല. അജയ് മാക്കന്‍ ഗെലോട്ടിനോട് മന്ത്രിസഭ പുനസംഘടിപ്പിക്കാനും ആവശ്യപ്പെട്ടിട്ടില്ല. പലരും ഇത് കാരണം കൂടുതല്‍ ഗെലോട്ട് പക്ഷവുമായി അകന്നിരിക്കുകയാണ്. സച്ചിന്‍ പക്ഷത്തെ ഗെലോട്ട് പിളര്‍ത്താന്‍ നീക്കം തുടങ്ങിയതും പ്രശ്‌നം വഷളാക്കി.

  pic2

  സച്ചിന്‍ പരസ്യമായി കോണ്‍ഗ്രസ് പാനിലിനെതിരെ രംഗത്ത് വന്നതാണ് ഗെലോട്ടിനെ ഞെട്ടിച്ചത്. പത്ത് മാസം കഴിഞ്ഞു, കമ്മിറ്റി വേഗത്തില്‍ നടപടിയെടുക്കുമെന്നാണ് കരുതിയത്. സര്‍ക്കാരിന്റെ രണ്ടര വര്‍ഷം പിന്നിട്ട് കഴിഞ്ഞു. ഇപ്പോഴും പറഞ്ഞ കാര്യങ്ങല്‍ പരിഹരിച്ചിട്ടില്ല. പാര്‍ട്ടിക്കായി അഹോരാത്രം കഷ്ടപ്പെട്ടവര്‍ക്ക് ഒന്നും ലഭിക്കുന്നില്ല. അവരാണ് നമുക്ക് അധികാരം നേടി തന്നത്. സച്ചിന്‍ രാഹുലിനെതിരെയുള്ള അതൃപ്തിയാണ് പരസ്യമായി പ്രകടിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ വിശ്വസ്തര്‍ സൂചിപ്പിക്കുന്നത്.

  pic3

  ഹൈക്കമാന്‍ഡിനെ സച്ചിന്‍ കാര്യങ്ങള്‍ അറിയിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ മുന്നോട്ട് പോകാനില്ലെന്നാണ് പൈലറ്റ് പറയുന്നത്. തന്നെയും തനിക്കൊപ്പമുള്ള എംഎല്‍എമാരെയും ഗെലോട്ട് ലക്ഷ്യമിട്ട് കൊണ്ടിരിക്കുകയാണെന്ന് സച്ചിന്‍ പറഞ്ഞു. രാഹുല്‍ നല്‍കിയ വാക്കുകളൊന്നും ഗെലോട്ട് പാലിക്കില്ലെന്നാണ് അറിയുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനം തിരിച്ചുകിട്ടണമെന്ന വാശിയിലാണ് സച്ചിന്‍ പൈലറ്റ്. ഒപ്പം ആഭ്യന്തരം അടക്കമുള്ള വകുപ്പുകള്‍ തനിക്കൊപ്പമുള്ളവര്‍ക്ക് ലഭിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

  pic4

  കോണ്‍ഗ്രസ് രാജസ്ഥാനില്‍ പിളരുമെന്നാണ് സച്ചിന്റെ മുന്നറിയിപ്പ്. രാഹുല്‍ ഗാന്ധി ഒരു മാസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ 21 എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്ന് സച്ചിന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഗെലോട്ട് സര്‍ക്കാര്‍ വീണാല്‍ ഉത്തരവാദി താനാവില്ലെന്നും, ആറ് മാസത്തോളം താന്‍ കാത്തിരുന്നുവെന്നും സച്ചിന്‍ വ്യക്തമാക്കി. ജൂണ്‍ പത്തിന് തന്റെ ഗ്രൂപ്പിലുള്ള 18 എംഎല്‍എമാരുമായി ജയ്പൂരില്‍ വെച്ച് സച്ചിന്‍ പൈലറ്റ് കൂടിക്കാഴ്ച്ച നടത്തും. ഇവരും പാര്‍ട്ടി വിടാമെന്ന നിലപാടിലാണ്.

  pic5

  അജയ് മാക്കനും കെസി വേണുഗോപാലുമാണ് രാജസ്ഥാനിലെ കമ്മിറ്റിയിലുള്ളത്. ഇതില്‍ അജയ് മാക്കന്‍ സച്ചിന്‍ പക്ഷത്തിനൊപ്പമാണ്. എന്നാല്‍ ഈ കമ്മിറ്റി ഇതുവരെ സച്ചിന്‍ പക്ഷ എംഎല്‍എമാരുമായി സംസാരിച്ചിട്ടില്ല. ഇക്കാര്യം പൈലറ്റ് ക്യാമ്പിലെ എംഎല്‍എ വേദ് പ്രകാശ് സോളങ്കി സ്ഥിരീകരിച്ചു. ഗെലോട്ട് ഇരുപതിലധികം വകുപ്പ് കൈവശം വെക്കുന്നതാണ് പ്രധാന പ്രശ്‌നം. സച്ചിനെയോ മറ്റുള്ളവരെയോ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തില്ലെന്ന വാശിയിലാണ് ഗെലോട്ട്.

  pic6

  സച്ചിന്‍ സ്വന്തം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഒരുവശത്ത് ശക്തമായി നടത്തുന്നുണ്ട്. ഇത്രയും കാലം സൈലന്റ് ആയിരുന്നെങ്കിലും അതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സൂചന. ആവശ്യമെങ്കില്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയെന്നതാണ് ലക്ഷ്യം. അത് വേണ്ടി വരുമെന്നാണ് സൂചന. അതേസമയം ഗെലോട്ട് ബിഎസ്പി എംഎല്‍എമാരെ മന്ത്രിമാരാക്കാനാണ് താല്‍പര്യപ്പെടുന്നത്. സച്ചിന്റെ വിമത ഭീഷണി ഉയര്‍ന്നപ്പോള്‍ ബിഎസ്പി എംഎല്‍എമാരാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ രക്ഷിച്ചത്. അതിനുള്ള പ്രത്യുപകാരമാണ് ഒരുങ്ങുന്നത്.

  pic7

  ഹൈക്കമാന്‍ഡിനും പുനസംഘടനയ്ക്കാണ് താല്‍പര്യം. 30 മന്ത്രിമാരെ വരെ ഉള്‍പ്പെടുത്താം. നിലവില്‍ 21 പേരാണ് ഉള്ളത്. ഒമ്പത് പേരും സച്ചിന്‍ ക്യാമ്പില്‍ നിന്നുള്ളവരാവണമെന്നാണ് സച്ചിന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ സ്വതന്ത്രരെയാണ് കൂടുതലായി ഗെലോട്ട് പരിഗണിക്കുന്നത്. ഗുജ്ജര്‍ വോട്ടുകള്‍ സച്ചിനില്ലാതെയും നേടാമെന്ന് ഗെലോട്ട് ഉപതിരഞ്ഞെടുപ്പില്‍ തെളിയിച്ചതാണ് പ്രധാന വെല്ലുവിളി. അതേസമയം കേന്ദ്ര സംഘടനയിലേക്ക് ഇതിലൊരാള്‍ മടങ്ങേണ്ടി വരുമെന്നാണ് സൂചന.

  English summary
  sachin pilot warns high command, congress govt will fall if his demand dont met
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X