സാക്കിര്‍ നായിക്കിന്റെ തല വെട്ടുന്നവര്‍ക്ക് 50 ലക്ഷം നല്‍കുമെന്ന് സാധ്വി പ്രാചി
ഉത്തരാഖണ്ഡ്:വിവാദ മുസ്ലീം പണ്ഡിതന്‍ സാക്കിര്‍ നായിക്കിന്റെ തല വെട്ടുന്നവര്‍ക്ക് വിശ്വഹിന്ദു പരിഷത് നേതാവ് സാധ്വി പ്രാചി 50 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു. സക്കിര്‍ നായിക് മതപ്രഭാഷകനല്ലന്നെും തീവ്രവാദിയാണെന്നും അവര്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ റൂര്‍ക്കേയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. തനിക്ക് വധ ഭീഷണി വന്നതിനു ശേഷമാണ് താന്‍ സാക്കിര്‍ നായിക്കിന്റെ തലയ്ക്ക് വിലയിട്ടതെന്നാണവര്‍ പറയുന്നത്.
ഷാഹിദ് എന്നു സ്വയം പരിചയപ്പെടുത്തിയ ഒരാളാണ് ഫോണില്‍ വിളിച്ച് വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്നു അവര്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. മത പണ്ഡിതന്‍ ചമഞ്ഞ് സാക്കിര്‍ നായിക്ക് ഇന്ത്യക്കാരെ കബളിപ്പിക്കുകയാണ്. ഇതിനെതിരെ ആരും ഫത്വ പുറപ്പെടുവിക്കുന്നില്ല. ഒരു സംഘടനയെയും മുന്നില്‍ക്കണ്ടല്ലെന്നും തന്റെ സ്വകാര്യ സമ്പാദ്യത്തില്‍ നിന്നാണ് സാക്കിറിന്റെ തലവെട്ടുന്നവര്‍ക്ക് സമ്മാന തുക നല്‍കുകയെന്നും സാധ്വി പ്രാചി പറഞ്ഞു.

സ്വാധി പ്രാചിയുടെതായി പ്രചരിക്കുന്ന വീഡിയോയിലും അവര്‍ സാക്കിര്‍ നായിക്കിന്റെ തലയ്ക്ക് 50 ലക്ഷം രൂപ നല്‍കുമെന്നു പ്രഖ്യാപിക്കുന്നുണ്ട്. മൂന്നു ദിവസം മുമ്പാണ് ഷിയാ ഗ്രൂപ്പായ ഹുസൈനി ടൈഗേഴ്‌സ് സാക്കിര്‍ നായിക്കിന്റെ തലയ്ക്ക് 15 ലക്ഷം പ്രഖ്യാപിച്ചത്. സാക്കിര്‍ പ്രവാചകനെ നിന്ദിക്കുന്ന തരത്തിലാണ് സംസാരിക്കുന്നതെന്നായിരുന്നു ആരോപണം. സംഘടനയിലെ സയ്യിദ് ഖല്‍ബെ ഹുസൈനാണ് സാക്കിറിനെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയത്.
2 പേരുടെ മരണത്തിനിടയാക്കി ബംഗ്ലാദേശിലെ ധാക്ക റസ്‌റ്റോറന്റ് ആക്രമണത്തില്‍ ആക്രമണകാരികള്‍ക്ക് പ്രചോദനമായത് സാക്കിര്‍ നായിക്കിന്റെ മതപ്രഭാഷണങ്ങളാണെന്ന് കണ്ടെത്തിയതോടെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ബംഗ്ലാദേശില്‍ ശക്തമായ സ്വാധീനമുള്ള സാക്കിര്‍ നായിക്കിന്റെ പീസ് ടിവിക്ക് നിരോധനമേര്‍പ്പെടുത്തിയതിനും പിന്നാലെയാണ് ഷിയാ ഗ്രൂപ്പും ഇപ്പോള്‍ സാധ്വി പ്രാചിയും സാക്കിറിന്റെ തലയ്ക്ക് തുക പ്രഖ്യാപിച്ചത്.












Click it and Unblock the Notifications