Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശ്‌നക്കാര്‍ കാവി ഷാള്‍ ധരിച്ചവര്‍, മുസ്ലീങ്ങള്‍ക്കൊപ്പം, പിന്തുണച്ച് ഹിന്ദു വിദ്യാര്‍ത്ഥിനി

ബെംഗളൂരു: കര്‍ണാടകത്തിലെ ഹിജാബ് വിവാദത്തില്‍ മുസ്ലീം വിദ്യാര്‍ത്ഥികളെ പിന്തുണച്ച് ഹിന്ദു വിദ്യാര്‍ത്ഥിനി സംഹിത ഷെട്ടി. ഉഡുപ്പി മഹാത്മാ ഗാന്ധി കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് സംഹിത. ഹിജാബ് ധരിക്കാനുള്ള മുസ്ലീം വിദ്യാര്‍ത്ഥിനികളുടെ അവകാശത്തെയാണ് കാവി ധരിച്ചെത്തിയവര്‍ ഇല്ലാതാക്കുന്നതെന്ന് സംഹിത പറയുന്നു. കാവി ധരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആദ്യമായി സംസാരിച്ച ഹിന്ദു വിദ്യാര്‍ത്ഥികളിലൊരാളാണ് സംഹിത. വെറും ദിവസങ്ങള്‍ക്ക് മുമ്പാണ് കാവി ധരിച്ചെത്തിയ ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് ഹിജാബിനെതിരെ പ്രതിഷേധം തോന്നി തുടങ്ങിയത്. തനിക്കൊപ്പമുള്ള മുസ്ലീം സുഹൃത്തുക്കള്‍ വര്‍ഷങ്ങളായി ഹിജാബ് ധരിക്കുന്നുണ്ടെന്നും സംഹിത പറയുന്നു.

1

താനൊരിക്കലും കാവി ഷാള്‍ ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളുടെ സമരത്തെ പിന്തുണയ്ക്കില്ലെന്ന് സംഹിത വ്യക്തമാക്കി. മുസ്ലീം വിദ്യാര്‍ത്ഥികളുടെ പക്ഷത്താണ് ന്യായമുള്ളതെന്നും അവര്‍ പറഞ്ഞു. എംജിഎം കോളേജിലെ വിദ്യാര്‍ത്ഥിയായ സംഹിതയ്ക്ക് ഹിജാബിനെതിരെയുള്ള പ്രതിഷേധങ്ങള്‍ കാരണം ക്ലാസുകള്‍ക്കായി പോകാന്‍ പോലും സാധിച്ചിട്ടില്ല. ആണ്‍കുട്ടികള്‍ കാവി തലപ്പാവും ഷാളുകളും ധരിച്ച് കോളേജുകളിലെത്തുകയും ക്ലാസുകള്‍ തടസ്സപ്പെടുത്തുകയും ചെയ്‌തെന്ന് സംഹിത വെളിപ്പെടുത്തുന്നു. ക്ലാസിലെ മികച്ച ഒരാള്‍ കൂടിയാണ് സംഹിത. എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്ന് അവര്‍ പറയുന്നു.

തനിക്കൊരു മുസ്ലീം സുഹൃത്തുണ്ടായിരുന്നു. അവളെന്റെ ക്ലാസ്‌മേറ്റ് കൂടിയാണ്. ഹിജാബ് വിഷയം നടന്ന ദിവസം അവള്‍ കരയുന്നത് താന്‍ കണ്ടുവെന്ന് സംഹിത പറഞ്ഞു. തന്നോട് ക്ലാസില്‍ ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞുവെന്നും സംഹിത വെളിപ്പെടുത്തി. സംഹിത ഷെട്ടിയുടെ മുസ്ലീം സുഹൃത്തായ സമയും ഇതേ പ്രശ്‌നമാണ് നേരിടുന്നത്. സമയോട് കോളേജ് വിട്ട് പോകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സമയും സംഹിതയും അയല്‍വാസികള്‍ കൂടിയാണ്. ഇവര്‍ ഒരുമിച്ചായിരുന്നു വീടുകളിലേക്ക് സ്‌കൂള്‍ വിട്ട ശേഷം മടങ്ങിയിരുന്നത്. എന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് ശേഷം അവല്‍ തനിക്കൊപ്പം വരാന്‍ പോലും മടിച്ചുവെന്ന് സംഹിത പറയുന്നു.

താന്‍ മുസ്ലീം വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നത് കൊണ്ട് അധ്യാപകര്‍ പോലും സംഹിതയെ വെറുക്കുമെന്നാണ് സമ എന്നോട് പറഞ്ഞത്. ഇത് കേട്ട് ശരിക്കും ഞാന്‍ ഞെട്ടിപ്പോയെന്നും സംഹിത വ്യക്തമാക്കി. താന്‍ അവളുടെ സുഹൃത്ത് തന്നെയായിരിക്കും. നിന്നെ പിന്തുണയ്ക്കുന്നതില്‍ ഞാന്‍ ഭയപ്പെടുന്നില്ലെന്ന് അവളോട് പറഞ്ഞു. കാരണം ഞാന്‍ പറയുന്നതാണ് ശരിയെന്ന് എനിക്കറിയാം. അവധി ദിനങ്ങളില്‍ സമയുമായി ഞാന്‍ സംസാരിക്കാറുണ്ടെന്നും സംഹിത ഷെട്ടി പറഞ്ഞു. കാവി വസ്ത്രം ധരിച്ചവര്‍ മതപരമായ മുദ്രാവാക്യം വിളിക്കുന്നത് ശരിക്കും ഭയപ്പെടുത്തുന്നതാണ്. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് അവര്‍ വന്നത്. അത് ഒരുപാട് കാലം നിലനില്‍ക്കും. ശരിക്കും ആ പ്രതിഷേധത്തില്‍ ഞാന്‍ വിറച്ചുപോയെന്നും സംഹിത വ്യക്തമാക്കി.

പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ ഒരു വിദ്യാര്‍ത്ഥിയെ ഓര്‍മ വരുന്നു. സിന്ദൂരം ധരിച്ച് കാവി വസ്ത്രവുമായിട്ടാണ് അവന്‍ ക്ലാസിലേക്ക് വന്നത്. സമ അവനെ പരീക്ഷാ സമയത്ത് സഹായിക്കാറുണ്ടായിരുന്നു. എന്നാല്‍ ഈ വസ്ത്രം അണിഞ്ഞതോടെ സമയെ പോലുള്ളവര്‍ അവന് ശത്രുവാണ്. ക്ലാസിലുള്ള എല്ലാവരും ഭയന്നിരിക്കുകയാണ്. ഹിന്ദു വിദ്യാര്‍ത്ഥികള്‍ എന്നോട് കാവിധാരികളുടെ സമരത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരിക്കലും അതിന്റെ ഭാഗമാകില്ലെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ മുസ്ലീം സ്ത്രീകള്‍ക്കൊപ്പമാണെന്നും സംഹിത പറഞ്ഞു. കോളേജിലെ സാഹചര്യം അസഹിഷ്ണുത നിറഞ്ഞതായി മാറിയിരിക്കുകയാണ്. കോളേജില്‍ പോലും ഭയപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്നും സംഹിത പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+