സഹാറ മേധാവി സുബ്രത റോയ് കീഴടങ്ങി
ദില്ലി: നിക്ഷേപ തട്ടിപ്പ് കേസില്‍ സഹാറ ഗ്രൂപ്പ് ഉടമ സുബ്രത റോയ് പോലീസിന് മുന്നില്‍ കീഴടങ്ങി. ഫെബ്രുവരി 28 ന് രാവിലെയാണ് ലഖ്‌നൗവില്‍ വച്ചാണ് റോയ് യുപി പോലീസിന് മുന്നില്‍ കീഴടങ്ങിയത്.
മുതിര്‍ന്ന അഭിഭാഷകനായ രാം ജത്മലാനിയാണ് സുബ്രത റോയ് കീഴടങ്ങിയ കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. എന്നാല്‍ റോയിയുടെ അടിയന്തര ജാമ്യാപേക്ഷ പരിഗണിക്കാന്‍ കോടതി തയ്യാറായില്ല.

താന്‍ ഒളിവിലല്ലെന്ന് സുബ്രത റോയ് നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. ഇതിന് തൊട്ടുപിറകേയാണ് ഇദ്ദഹം കീഴടങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി സുബ്രത റോയുടെ വീട്ടില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. പക്ഷേ കണ്ടെത്താനായിരുന്നില്ല.
നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയാണ് സഹാറ ഗ്രൂപ്പിന്റെ ഉടമയായ സുബ്രത റോയ്. ഫെബ്രുവരി 26 ന് സുപ്രീം കോടതിയില്‍ ഹാജരാകാന്‍ റോയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റോയ് ആ ദിവസം ഹാജരായില്ല. മറിച്ച് നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കിത്തരണം എന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചു. പക്ഷേ ആ ഹര്‍ജിയും കോടതി തള്ളി.
പ്രായമായ അമ്മയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാണിച്ചായിരുന്നു നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഹര്‍ജി തള്ളിയ കോടതി സുബ്രതോ റോയിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
മാര്‍ച്ച് നാല് വരെ സഹാറ മേധാവി പോലീസ് കസ്റ്റഡിയില്‍ തന്നെ കഴിയേണ്ടി വരും എന്നാണ് വിവരം.












Click it and Unblock the Notifications