അര്‍ണാബിന്റെ ചര്‍ച്ചകള്‍ മീന്‍ മാര്‍ക്കറ്റിന് സമാനം!! അത് അനുകരിയ്ക്കരുതെന്ന് അപേക്ഷ: പി സായിനാഥ്

  • By: മരിയ
Subscribe to Oneindia Malayalam

അബുദാബി: ദളിതന് ഇന്ത്യയില്‍ രാഷ്ട്രപതി ആവാം പക്ഷേ പത്രപ്രവര്‍ത്തകന്‍ ആവാന്‍ കഴിയില്ലെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും മാഗ്‌സസെ അവാര്‍ഡ് ജേതാവുമായി പി സായിനാഥ്. ഇന്ത്യയിലെ ദളിത് ജേര്‍ണലിസ്റ്റുകളുടെ എണ്ണം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്ന് സായിനാഥ് പറയുന്നു.

Arnab goswami

ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ എല്ലാം കോര്‍പ്പറേറ്റ് പങ്കാളിത്തത്തോടെ പ്രവര്‍ത്തിയ്ക്കുന്നവയാണ്. പലയിടത്തും കരാര്‍ അടിസ്ഥാനത്തിലാണ് ജേര്‍ണലിസ്റ്റുകളെ നിയമിയ്ക്കുന്നത്. ഇതോടെ പെയ്ഡ് ന്യൂസുകളുടെ കാലം തുടങ്ങി. ജനങ്ങളുടെ വിവേചന ബുദ്ധിയെ പൂര്‍ണമായി വെല്ലുവിളിയ്ക്കുന്നതാണ് ഇപ്പോഴത്തെ മാധ്യമ പ്രവര്‍ത്തനം.

Sainath

പാര്‍ട്ടി വിട്ടതിന്റെ ശിക്ഷ, സാധനം വില്‍ക്കില്ല, കൃഷി നശിപ്പിയ്ക്കും, വിലക്ക് !!! 2 വർഷത്തിന് ശേഷം..

അര്‍ണാബ് ഗോസ്വാമിയേയും സായിനാഥ് നിശതമായി വിമര്‍ശിച്ചു. ചന്തയില്‍ മീന്‍വില്‍ക്കുന്നവര്‍ ഉണ്ടാക്കുന്ന ബഹളം പോലെയാണ് അര്‍ണാബിന്റെ ചർച്ചകൾ എന്ന്  സായിനാഥ് പറയുന്നു. അര്‍ണാബിന് ഉണ്ടാകുന്ന പബ്ലിസിറ്റി കണ്ട് മറ്റ് അവതാരകരും അതേ പോലെ ആവാന്‍ ശ്രമിയ്ക്കുന്നത് കഷ്ടമാണെന്നും സായിനാഥ് പറഞ്ഞു.

English summary
Sainath criticizing Aranb style of Journalism .
Please Wait while comments are loading...