കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുമെന്ന് ഭീഷണി; പിന്നില്‍ ബിഷ്ണോയി ?

Google Oneindia Malayalam News

മുംബൈ: നടന്‍ സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനും വധഭീഷണി. അടുത്തിടെ കൊല്ലപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ധു മൂസ് വാലയുടെ അവസ്ഥ തന്നെയായിരിക്കും സല്‍മാന്‍ ഖാനും പിതാവിനും എന്നാണ് ഭീഷണി കത്തില്‍ പറയുന്നത്.

ബാന്ദ്ര ബസ്സ്റ്റാന്‍ഡ് പരിസരത്താണ് കത്ത് കണ്ടത്. സംഭവത്തില്‍ ബാന്ദ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുമ്പും സല്‍മാന്‍ ഖാന് വധ ഭീഷണി ഉണ്ടായിരുന്നു. അന്ന് മാനിനെ വേട്ടയാടിയതിനായിരുന്നു വധ ഭീഷണി.

SALMAN KHAN

സലിം ഖാന്റെ സുരക്ഷാ ജീവനക്കാരനാണ് ഭീഷണി കത്ത് കണ്ട
തെന്നാണ് പോലീസ് പറഞ്ഞത്. സലിം ഖാന്‍ എന്നും രാവിലെ ബസ് സ്റ്റാന്‍ഡ് പ്രൊമനേഡില്‍ നടക്കാന്‍ പോകാറുണ്ട്. തന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടിയാണ് പോകാറുള്ളത്. നടത്തത്തിനിടയില്‍ സാധാരണയായി വിശ്രമിക്കാറുള്ള സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കത്ത് കണ്ടെത്തിയത്', പോലീസ് പറയുന്നു.

പഞ്ചാബി ഗായകന്‍ മൂസാവാലെയെ ചെയ്തതുപോലെ തന്നെ സല്‍മാനെയും സലിനിനേയും ചെയ്യുമെനാനണ് കത്തിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. കത്തിന് പിന്നില്‍ ആരെന്നറിയാന്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തിവരികയാണ്. പ്രദേശവാസികളോടും വിവരം ചോദിച്ചറിയുന്നുണ്ട്.

ആരാപ്പാ ഇത്! കണ്ണുതള്ളി ആരാധകര്‍..'പെര്‍ഫെക്ട് സണ്‍ഡേ ഔട്ട് ഫിറ്റില്‍' അനുമോള്‍

നേരത്തെയും സല്‍മാന്‍ ഖാന് വധഭീണിയുണ്ടായിരുന്നു. ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയും സംഘവും സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. സല്‍മാനെ ജോധ്പൂരില്‍ വെച്ച് കൊല്ലും എന്നായിരുന്നു ബിഷ്ണോയി പറഞ്ഞിരുന്നത്.

ബിഷ്ണോയി സമൂഹം വിശുദ്ധമൃഗങ്ങളായി കാണുന്ന മാനിനെ വേട്ടയാടിയ സംഭത്തിലായിരുന്നു വധഭീഷണി.സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്ന സംഘത്തിലെ ഒരാളായ സുന്നി എന്ന രാഹുല്‍ കൊലപാതക കേസില്‍ 2020ല്‍ അറസ്റ്റിലായിരുന്നു. സല്‍മാനെ കൊലപ്പെടുത്താന്‍ വേണ്ടിയായിരുന്നു മുംബൈയില്‍ എത്തിയതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ നിന്നും കണ്ടെത്തിയിരുന്നു.

ഇക്കഴിഞ്ഞ മെയ് 29 നാണ് സിദ്ധു മൂസെവാലയെ അജ്ഞാതര്‍ വെടിവച്ചു കൊന്നത്. സിദ്ധുവിന്റെ സുരക്ഷ പഞ്ചാബ് പോലീസ് പിന്‍വസലിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം. സിദ്ധു ഉള്‍പ്പെടെ 424 പേരുടെ സുരക്ഷയായിരുന്നു പിന്‍വലിച്ചത്.

ഹൈദരാബാദ് കൂട്ട ബലാത്സംഗം: ഇരയുടെ ചിത്രവും വീഡിയോയും പുറത്തുവിട്ട് ബിജെപി നേതാവ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്‌ഹൈദരാബാദ് കൂട്ട ബലാത്സംഗം: ഇരയുടെ ചിത്രവും വീഡിയോയും പുറത്തുവിട്ട് ബിജെപി നേതാവ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്‌

സിദ്ധുവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഗോള്‍ഡി ബ്രാര്‍ ഏറ്റെടുത്തിരുന്നു. ജയിലില്‍ കിടക്കുന്ന ഗുണ്ടാസംഘം ലോറന്‍സ് ബിഷ്‌ണോയിയുടെ അടുത്ത സഹായിയാണ് ഗോള്‍ഡി ബ്രാര്‍. മൂസ് വാലയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഫേസ്ബുക്കിലൂടെ ആയിരുന്നു ഇവര്‍ ഏറ്റെടുത്തത്.

മൂസ് വാലെയുടെ കൊലപാതകത്തിന് ശേഷം ഡല്‍ഹിയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഗുണ്ടാസംഘങ്ങളായ നീരജ് ബവാനിയ, തില്ലു താജ്പുരിയ, ലോറന്‍സ് ബിഷ്‌ണോയ്-കാലാ ജാഥേഡി-ഗോള്‍ഡി ബ്രാര്‍ എന്നിവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. സംഭവത്തില്‍ ബിഷ്‌ണോയി അംഗത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

Recommended Video

cmsvideo
Vicky Kaushal & Katrina Kaif’s Wedding Footage Rights Sold To Amazon Prime For A Whopping 80 Crores?

English summary
salman khan received death threats, after sidhu moose wala murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X