കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആളെ കാറിടിച്ച് കൊന്ന കേസില്‍ സല്‍മാന്‍ ഖാനെ വെറുതെ വിട്ടു

Google Oneindia Malayalam News

മുംബൈ: ആളെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ശിക്ഷ റദ്ദാക്കി. കേസില്‍ കീഴ്‌ക്കോടതി സല്‍മാനെ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഈ കോടതി വിധിയാണ് ബോംബൈ ഹൈക്കോടതി റദ്ദാക്കിയത്. സല്‍മാന്‍ഖാന് ഏറെ ആശ്വസകരമായ കോടതി വിധിയാണ് പുറത്ത് വന്നത്.

സംശയത്തിന്റെ പേരില്‍ ഒരാളെ ശിക്ഷിയ്ക്കാനാകില്ലെന്ന് വിധി് പുറപ്പെടുവിച്ച് കൊണ്ട് കോടതി പറഞ്ഞു. സെഷന്‍സ് കോടതി പ്രധാന തെളിവായി സ്വീകരിച്ച സല്‍മാന്‍ഖാന്റെ ബോഡി ഗാര്‍ഡ് രവീന്ദ്ര പാട്ടീലിന്റെ മൊഴി വിശ്വാസത്തിലെടുക്കാനെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അപകടസമയത്ത് സല്‍മാന്‍ ഖാനൊപ്പം രവീന്ദ്ര പാട്ടീലും ഉണ്ടായിരുന്നു.

Salman Khan

പാട്ടീലിന്റെ മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചാണ് കോടതി അദ്ദേഹത്തിന്റെ മൊഴി തള്ളിയത്. വിചാരണയ്ക്കിടെ പാട്ടീല്‍ മരണമടഞ്ഞു. സല്‍മാന്‍ മദ്യപിച്ചെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. വാഹനാപകടക്കേസില്‍ അപൂര്‍വ്വമായി മാത്രം ചുമത്തുന്ന കുറ്റമാണ് മനപൂര്‍വ്വമല്ലാത്ത നരഹത്യയെന്നും കോടതി.
English summary
Salman Khan acquitted by Bombay High Court In 2002 hit-and-run Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X