കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോറ്റിട്ടും പ്രശ്‌നങ്ങള്‍ തീരാതെ അഖിലേഷ്, സമാജ് വാദി പാര്‍ട്ടിക്ക് പുതിയ വെല്ലുവിളിയായി അസം ഖാന്‍

Google Oneindia Malayalam News

ദില്ലി: അഖിലേഷ് യാദവ് യുപിയില്‍ പരാജയപ്പെട്ടിട്ടും വലിയൊരു വെല്ലുവിളി നേരിടുകയാണ്. കോര്‍ വോട്ടുബാങ്കായ മുസ്ലീങ്ങളെ കൈയ്യൊഴിയുന്നു എന്നാണ് പരാതി. ഇതിലൂടെ അസം ഖാന്‍ എന്ന വലിയ വെല്ലുവിളി അഖിലേഷിന്റെ തലയ്ക്ക് മുകളിലുണ്ട്. മുസ്ലീം പാര്‍ട്ടിയെന്ന പേര് മാറ്റിയെടുക്കുകയാണ് അഖിലേഷ് ശ്രമിച്ച് കൊണ്ടിരിക്കുന്ന കാര്യം. പല മുസ്ലീം വിഷയങ്ങളിലും ഒന്ന് പ്രതികരിക്കാന്‍ പോലും അഖിലേഷോ സമാജ് വാദി പാര്‍ട്ടിയോ തയ്യാറായിട്ടില്ല. ബിജെപിയുടെ പ്രചാരണത്തെ അതിജീവിക്കാന്‍ ഹിന്ദുത്വ മുഖം തന്നെ എടുത്തണിഞ്ഞിരിക്കുകയാണ് അദ്ദേഹം. അസം ഖാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ ആയിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പ് 65300 വോട്ടിനാണ് അദ്ദേഹം വിജയിച്ചത്.

രാഹുല്‍ മാറ്റിയിട്ടും മാറാതെ വിഭാഗീയത, പ്രിതം സിംഗ് ബിജെപിയിലേക്ക്, ധമിയുമായി കൂടിക്കാഴ്ച്ചരാഹുല്‍ മാറ്റിയിട്ടും മാറാതെ വിഭാഗീയത, പ്രിതം സിംഗ് ബിജെപിയിലേക്ക്, ധമിയുമായി കൂടിക്കാഴ്ച്ച

1

അസം ഖാന്റെ മകന്‍ അബ്ദുള്ള സുവാര്‍ മണ്ഡലത്തില്‍ നിന്ന് 61100 വോട്ടിന് വിജയിക്കുകയും ചെയ്തു. അതേസമയം ഇത്തവണത്തെ നിയമസഭയില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ മുസ്ലീം പ്രാതിനിധ്യമുണ്ട്. അതില്‍ കൂടുതലും എസ്പിയില്‍ നിന്നാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ടുകള്‍ വന്‍ തോതില്‍ നേടിയതും എസ്പിയാണെന്ന് കണക്കുകള്‍ പറയുന്നു. ബിഎസ്പിയുടെ സാധ്യതകളെ ഇല്ലാതാക്കിയതും ഈ കുത്തൊഴുക്കാണ്. രാംപൂരില്‍ എസ്പിയുടെ യോഗത്തില്‍ അസം ഖാന്റെ മീഡിയ ഇന്‍ ചാര്‍ജായ ഫസാഹത്ത് അലി ഖാന്‍ എന്ന ഷാനു രൂക്ഷമായിട്ടാണ് അഖിലേഷിനെ വിമര്‍ശിച്ചത്. എസ്പിക്ക് കിട്ടിയ 111 സീറ്റില്‍ നല്ലൊരു പങ്കും മുസ്ലീം വോട്ടുകൊണ്ടാണെന്ന് ഷാനു പറഞ്ഞു.

യോഗി സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്കെതിരെ കേസെടുക്കുമ്പോഴും അവരുടെ വസ്തുക്കള്‍ കണ്ടുകെട്ടുമ്പോഴും അഖിലേഷ് മിണ്ടാതിരിക്കുകയാണെന്ന് ഫസാഹത്ത് ഖാന്‍ പറയുന്നു. അഖിലേഷും മുലായം സിംഗ് യാദവും മുഖ്യമന്ത്രിമാരായത് മുസ്ലീം വോട്ടുകള്‍ കൊണ്ടാണ്. എന്നാല്‍ അസം ഖാനെ പ്രതിപക്ഷ നേതാവായി പോലും പരിഗണിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഖിലേഷിന്റെ സ്വന്തം സമുദായത്തില്‍ നിന്ന് പോലും എസ്പിക്ക് വോട്ട് കിട്ടിയിട്ടില്ല. ബിജെപിയുമായി പ്രശ്‌നമുണ്ടായത് തന്നെ നിങ്ങള്‍ കാരണമാണ്. ഞങ്ങള്‍ക്ക് മാത്രമാണ് ശിക്ഷ അനുഭവിക്കേണ്ടി വരിക. എന്നാല്‍ നിങ്ങള്‍ എപ്പോഴും അധികാരത്തില്‍ തന്നെ നില്‍ക്കുമെന്നും ഫസാഹത്ത് ഖാന്‍ പറഞ്ഞു.

അസം ഖാന്റെ പേര് പോലും പറയാതെയാണ് അഖിലേഷ് സഭയില്‍ പ്രസംഗം നടത്തിയത്. ജയിലില്‍ ഒരിക്കല്‍ മാത്രമാണ് അഖിലേഷ് അസം ഖാനെ കാണാന്‍ പോയത്. അസം ഖാന്‍ ജയിലില്‍ നിന്ന് ഇറങ്ങി കാണാന്‍ അഖിലേഷ് യാദവ് ആഗ്രഹിക്കുന്നില്ലെന്ന് നേരത്തെ യോഗി പറഞ്ഞിരുന്നു. ഇത് വിശ്വസിക്കേണ്ടി വരുമെന്നാണ് മനസ്സിലാകുന്നതെന്നും ഫസാഹത്ത് പറഞ്ഞു. എസ്പിയില്‍ ഇനിയും തുടരുന്നതില്‍ അര്‍ഥമില്ലന്ന് ഞാന്‍ അസം ഖാനെ അറിയിക്കും. ലോക്‌സഭാ പദവി അദ്ദേഹം രാജിവെച്ചതാണ്. ഇപ്പോള്‍ നിയമസഭയിലെത്തിയെങ്കിലും അദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കാന്‍ അഖിലേഷ് തയ്യാറായില്ലെന്നും ഫസാഹത്ത് ആരോപിച്ചു.

എസ്പിയിലെ മുസ്ലീം നേതാക്കളെല്ലാം അഖിലേഷുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. എന്തുകൊണ്ടാണ് അഖിലേഷ് മുസ്ലീങ്ങള്‍ക്കായി പ്രവര്‍ത്തിക്കാത്തതെന്ന് സമ്പല്‍ എംപി ഷഫീഖുര്‍ റഹ്മാന്‍ ചോദിച്ചു. അതേസമയം എസ്പി ആരോപണങ്ങളെല്ലാം നിഷേധിക്കുന്നുണ്ട്. സമാജ് വാദി പാര്‍ട്ടി അവരുടെ മുസ്ലീം മുഖം ഉപേക്ഷിക്കാനുള്ള ശ്രമത്തിലാണ്. യുപിയില്‍ മണ്ഡല്‍ രാഷ്ട്രീയം അവസാനിച്ചെന്നും, പകരം ജാതി രാഷ്ട്രീയം ശക്തമായെന്നുമാണ് വിലയിരുത്തല്‍. എസ്പിയുടെ 111 എംഎല്‍എമാരില്‍ 30 പേര്‍ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവരാണ്. ആര്‍എല്‍ഡിയുടെ എട്ട് എംഎല്‍എമാരില്‍ രണ്ട് പേരും മുസ്ലീങ്ങളാണ്. എസ്പി സഖ്യത്തില്‍ 33 എംഎല്‍എമാരാണ് മുസ്ലീങ്ങളായിട്ടുള്ളത്. മറ്റൊരു പാര്‍ട്ടിയില്‍ നിന്നും മുസ്ലീങ്ങള്‍ വിജയിച്ചിട്ടില്ല.

പഞ്ചാബ് കോണ്‍ഗ്രസില്‍ വോയ്‌സില്ലാതെ സിദ്ദു, അടുത്ത ഓപ്ഷനുകള്‍ ഇങ്ങനെ, എഎപിക്ക് താല്‍പര്യമില്ലപഞ്ചാബ് കോണ്‍ഗ്രസില്‍ വോയ്‌സില്ലാതെ സിദ്ദു, അടുത്ത ഓപ്ഷനുകള്‍ ഇങ്ങനെ, എഎപിക്ക് താല്‍പര്യമില്ല

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
samajwadi party facing new challenge, azam khan may quit party over muslim issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X