സീറ്റ് എക്സ്ചേഞ്ചില്‍ ബിജെപിക്ക് വന്‍ നഷ്ടം, 28 സീറ്റില്‍ എസ്പി കുതിപ്പ്, വോട്ട് ശതമാനം ഉയര്‍ന്നു
ദില്ലി: ഉത്തര്‍പ്രദേശില്‍ ബിജെപി വമ്പന്‍ വിജയം നേടിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം. ബിജെപി നിര്‍ണായകമായ സീറ്റുകള്‍ പലതും നഷ്ടമായിട്ടുണ്ട്. എസ്പിയുടെ വോട്ടുശതമാനത്തില്‍ വന്‍ മുന്നേറ്റമുണ്ടായിരിക്കുകയാണ്. പ്രധാനമായും ബിജെപി കൈമാറ്റം ചെയ്ത സീറ്റുകളില്‍ വന്‍ നഷ്ടമാണ് എന്ഡിഎയ്ക്കുണ്ടായിരിക്കുന്നത്.
ദിലീപിനെ വിളിച്ചവരില്‍ ഡിഐജി സഞ്ജയ് കുമാറും, വീണ്ടും ട്വിസ്റ്റ്, അന്വേഷണവുമായി ക്രൈംബ്രാഞ്ച്
സഖ്യകക്ഷികള്‍ക്കായി ബിജെപി വിട്ടുകൊടുത്ത സീറ്റുകള്‍ പലതും കൈവിട്ട് പോയിരിക്കുകയാണ്. അത് മാത്രമല്ല പല മണ്ഡലങ്ങളിലും വോട്ട് ശതമാനം കുത്തനെ ഉയരുകയും ചെയ്തു. ബിജെപി കൈമാറിയ 31 സീറ്റുകളില്‍ 28 എണ്ണത്തിലും വന്‍ തോതിലാണ് സമാജ് വാദി പാര്‍ട്ടിക്ക് വോട്ട് കൂടിയത്.

ഈ 31 സീറ്റില്‍ 24 സീറ്റുകളും 2017ല്‍ ബിജെപി നേടിയവയാണ്. ഇത്തവണ ബിജെപിയുടെ സഖ്യകക്ഷികളായ അപ്നാദളിനും നിഷാദ് പാര്ട്ടിക്കുമായിട്ടാണ് ഈ സീറ്റുകള്‍ കൈമാറിയത്. ഇത്തവണ പക്ഷേ ബിജെപിയുടെ സീറ്റ് നില ഇതില്‍ 21 ആയി കുറഞ്ഞു. ഇത് ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. 15 സറ്റുകളില്‍ ബിജെപിക്കും എന്‍ഡിഎ കക്ഷികള്‍ക്കും വോട്ട് ശതമാനത്തിന് ഇടിവുണ്ടാകുന്നതാണ് കണ്ടത്. എസ്പി ഇതിലെല്ലാം നേട്ടമുണ്ടാക്കി. വിജയിക്കുന്ന സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് നല്‍കാമെന്ന ബിജെപിയുടെ തന്ത്രം തിരിച്ചടിച്ചിരിക്കുകയാണ്. ഈ മണ്ഡലങ്ങളില്‍ സഖ്യകക്ഷികളുടെ പ്രകടനത്തെ കുറിച്ച് ബിജെപി വിലയിരുത്തുന്നുണ്ട്.

ബിജെപിയുടെ വോട്ടുകള്‍ ഈ പാര്‍ട്ടികളിലേക്കും സഖ്യത്തില്‍ നിന്ന് ബിജെപിയിലേക്കും വരുന്ന വോട്ടുകള്‍ വളരെ കുറവാണെന്ന് ബിജെപിയുടെ പഠന റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. എല്ലാ ജില്ലാ യൂണിറ്റുകളില്‍ നിന്നും തോറ്റ സീറ്റുകളെ കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര നേതൃത്വം തേടിയിട്ടുണ്ട്. ഒപ്പം ബിജെപിയുടെയോ അവരുടെ സഖ്യകക്ഷികളോ മത്സരിച്ച സീറ്റുകളില്‍ ചെറിയ മാര്‍ജിനില്‍ വിജയിച്ച സീറ്റുകളിലുമാണ് അന്വേഷണം നടത്തുന്നത്. ഇവിടങ്ങളില്‍ വോട്ട് ശതമാനം വര്‍ധിച്ചത് എസ്പിക്ക് നേട്ടമായിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ മികച്ച പ്രകടനം നടത്തിയ സീറ്റുകളിലെ വിവരങ്ങള്‍ ബിജെപി പരിശോധിക്കുന്നുണ്ട്.

അമ്പരക്കുന്ന തരത്തിലാണ് വിവരങ്ങള്‍ ഉള്ളത്. ഒബിസി വിഭാഗങ്ങളായ പാല്, സെയ്നി, മൗര്യ, കുശ്വാഹ, പട്ടേല്‍ എന്നിവരുടെ വോട്ടുകള്‍ പ്രതീക്ഷിച്ച രീതിയില്‍ ബിജെപിക്കോ എന്‍ഡിഎയ്ക്കോ കിട്ടിയിട്ടില്ല. ബിജെപിയുടെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ എസ്പിയുടെ പല്ലവി പട്ടേല്‍ പരാജയപ്പെടുത്തിയതിന് കാരണങ്ങളിലൊന്നാണിത്. മുസ്ലീങ്ങളും യാദവരും ചേര്‍ന്ന് കൂടുതലായി എസ്പിക്ക് അനൂകൂലമായതും ബിജെപിയുടെ മങ്ങിയ പ്രകടനത്തിന് കാരണമായിട്ടുണ്ട്. അപ്നാദള്‍ പതിനൊന്ന് സീറ്റിലാണ് അത്തരത്തില്‍ മത്സരിച്ചത്. 2017ല്‍ ബിജെപി ഇതില്‍ പത്തിടത്തും വിജയിച്ചതായിരുന്നു. ഇത്തവണ അത് എട്ട് സീറ്റിലെ വിജയമായി കുറഞ്ഞു.

9 മണ്ഡലങ്ങളില്‍ എസ്പിയുടെ വോട്ട് ശതമാനം വര്‍ധിച്ചു. എസ്പിയുടെ സഖ്യമായ അപ്നാദളിന്റെ മറ്റൊരു വിഭാഗം ഒരു സീറ്റിലും നേട്ടമുണ്ടാക്കിയിട്ടുണ്ട്. കൗശംബി ജില്ലയിലെ ചെയില്‍ മണ്ഡലം 42.43 ശതമാനം വോട്ടിന് ബിജെപി 2017ല്‍ വിജയിച്ചതാണ്. എന്നാല്‍ ഇത്തവണ അവിടെ വോട്ടുശതമാനം അപ്നാദളിന് 33,76 ശതമാനമായി കുറഞ്ഞു. അഖിലേഷിന്റെ പാര്‍ട്ടിക്ക് 39.65 ശതമാനം വോട്ടാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ തവണ എസ്പിയുടെ സഖ്യകക്ഷിക്ക് 22.57 ശതമാനം വോട്ടാണ് ലഭിച്ചിരുന്നത്. ബിജെപിയുടെസീറ്റുകള് അപ്നാദള്‍ നിലനിര്‍ത്തിയതിലും പ്രശ്നമാണ്. വന്‍ തോതിലാണ് വോട്ട് കുറഞ്ഞത്. ഗട്ടംപൂരിലെ ബിന്ഡ്കി, ബച്ച്രാവന് എന്നിവയാണ് വോട്ടുശതമാനം കുറഞ്ഞ മണ്ഡലങ്ങള്‍.

ഗട്ടംപൂര്‍ 49 ശതമാനം വോട്ടിന് 2017ല്‍ ബിജെപി വിജയിച്ച മണ്ഡലമാണ്. കോണ്‍ഗ്രസായിരുന്നു രണ്ടാം സ്ഥാനത്ത്. ഇത്തവണ അപ്നാദള്‍ 41.6 ശതമാനം വോട്ട് നേടി. പക്ഷേ എസ്പിയുടെ വോട്ട് ശതമാനം 34.23 ആയി കുതിച്ചു. ബിന്ഡ്കിയില് 53.89 ശതമാനം വോട്ട് ബിജെപി നേടിയിരുന്നു. ഇത്തവണ അത് 41.96 ശതമാനമായി കുറഞ്ഞു. എസ്പി സഖ്യത്തിന് ഇത്തവണ 38.97 ശതമാനമായി വോട്ട് ഉയര്‍ത്താനായി. ബച്ച്രാവനില് 31.38 ശതമാനം വോട്ട് എസ്പിക്ക് ലഭിച്ചു. അപ്നാദളിന് 30 ശതമാനം വോട്ടാണ് ലഭിച്ചത്. ജയിച്ചെങ്കിലും വന്‍ തിരിച്ചടിയായിരുന്നു ഇത്. 44.96 ശതമാനം വോട്ട് കഴിഞ്ഞ തവണയുണ്ടായിരുന്നു. കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലം കൂടിയായിരുന്നു ഇത്.
Recommended Video
-
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന്












Click it and Unblock the Notifications